Latest News

ഒരണ്ണം കിട്ടിയില്ല പകരം അനിയന്‍ വാവയുടെ ഒരു പാന്റ് വച്ച് അഡ്ജസ്റ്റ് ചെയ്തു; പാറുക്കുട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് അമ്മ ഗംഗാലക്ഷ്മി

Malayalilife
 ഒരണ്ണം കിട്ടിയില്ല പകരം അനിയന്‍ വാവയുടെ ഒരു പാന്റ് വച്ച് അഡ്ജസ്റ്റ് ചെയ്തു; പാറുക്കുട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് അമ്മ ഗംഗാലക്ഷ്മി

ഫ്‌ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഏറെ ജനപ്രീതി നേടിയ സീരിയലാണ് ഉപ്പും മുളകും. 1000 എപിസോഡ് വരെ വളരെ വിജയകരമായിട്ടായിരുന്നു സീരിയല്‍ മുന്നോട്ട് പോയിരുന്നത്. പാറുക്കുട്ടി കൂടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങിലും മുന്നേറി. എന്നാല്‍ ലച്ചുവിന്റെ വിവാഹം കഴിഞ്ഞ് ജൂഹി സീരിയല്‍ വിട്ടതിന് പിന്നാലെ സീരിയലിന് ശനിദശയായിരുന്നു. റേറ്റിങ്ങില്‍ തകര്‍ന്ന സീരിയലില്‍ നിന്നും ഇടയ്ക്ക് വച്ച് പ്രധാന കഥാപാത്രങ്ങളെല്ലാം പിന്‍മാറിയിരുന്നു. സീരിയലില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരാളെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ മറ്റുള്ള പ്രധാന കഥാപാത്രങ്ങളെയും ബാധിക്കുന്ന തരത്തിലേക്ക് മാറിയതോടെയാണ് സീരിയലില്‍ നിന്നും താരങ്ങള്‍ക്ക് വിട്ടുനില്‍ക്കേണ്ടി വന്നത്.

 എന്നാല്‍ അധികം വൈകാതെ ഇതൊക്കെ പരിഹരിച്ച് പ്രേക്ഷകരുടെ സ്വീകരണമുറിയിലേക്ക് സീരിയല്‍ എത്തിയിരുന്നു.കോവിഡ് കാലമായതിനാല്‍ കുഞ്ഞുങ്ങളെ അഭിനയിപ്പിക്കാന്‍ സാധിക്കില്ല. പ്രായമായവരെയും ചെറിയ കുട്ടികളെയും വീടിന് പുറത്ത് ഇറക്കുകപോലും ചെയ്യരുതെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. അതിനാല്‍ പാറുക്കുട്ടിക്ക് ഷൂട്ടിന് എത്താന്‍ സാധിക്കില്ല. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് പാറുക്കുട്ടിക്ക് ഒരു കുഞ്ഞനുജന്‍ ഉണ്ടായത്. കുഞ്ഞിന്റെ പേരീടില്‍ ചടങ്ങിന്റെ ചിത്രങ്ങളൊക്കെ  സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സീരിയലില്‍ പാറുക്കുട്ടിയെ കാണാനാകാത്തതിന്റെ സങ്കടത്തിലാണ് ആരാധകര്‍. 

എന്നാല്‍ ഇപ്പോള്‍ പാറുവിന്റെ പുതിയ ചിത്രം പങ്കുവച്ചിരിക്കയാണ് അമ്മ ഗംഗാലക്ഷ്മി.  വീട്ടില്‍ കുറുമ്പു കാട്ടുകയാണ് പാറു. രണ്ടു കാലിലും രണ്ടു കളര്‍ സോക്സ്. കയ്യില്‍ ഒരു സോക്സ് കിട്ടാഞ്ഞിട്ട് അനിയന്റെ പാന്റ്. ഇപ്പോഴും അവള്‍ എന്തെങ്കിലും സ്പെഷ്യല്‍ ആയി ചെയ്തുകൊണ്ടിരിക്കും. ഒരണ്ണം കിട്ടിയില്ല ,അതിന് പകരം അനിയന്‍ വാവയുടെ ഒരു പാന്റ് വച്ച് അഡ്ജസ്റ്റ് ചെയ്തു. എന്നാണ് അമ്മ ഗംഗ എഫ്ബിയില്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കിട്ട ചിത്രം ഇതിനകം തന്നെ വൈറല്‍ ആയി കഴിഞ്ഞു. എന്നാല്‍ നമ്മള്‍ സീരിയലില്‍ കണ്ട കുസൃതിക്കാരിയായ പാറുക്കുട്ടിയല്ല ഇതെന്നും പാറുക്കുട്ടി വളര്‍ന്നെന്നും ആരാധകര്‍ പറയുന്നു. 

മുടിയൊക്കെ നീട്ടി കുറച്ചു കൂടി പൊക്കം വച്ച് മുഖമൊക്കെ മാറിയിട്ടുണ്ട്. കൊവിഡ് ലോക് ഡൗണിന് ശേഷം പാറുവിനെ സീരിയലില്‍ കാണാത്തിന്റെ വിഷമവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ഥ പേര്. ഓഡീഷനൊക്കെ കഴിഞ്ഞ് നാലാം മാസത്തിലാണ് പാറുക്കുട്ടി സീരിയലിലേക്ക് എത്തിയത്. പെട്ടെന്ന് തന്നെ എല്ലാവരുമായി ഇണങ്ങുന്ന സ്വഭാവമാണ് പാറുക്കുട്ടിക്ക്. അതിനാല്‍ തന്നെ സീരിയലിലെ അഭിനയവും എളുപ്പമായി മാറി. പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്. ഒന്നാം ക്ലാസുകാരി അനിഖയാണ് പാറുക്കുട്ടിയുടെ ചേച്ചി.

uppum mulakum parukutty latest photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക