അരീക്കോട് പഞ്ചായത്തിലെ മിടുമിടുക്കി; കോടതി മുറിയിലെ പുലിക്കുട്ടി; ഉല്ലാസ് പന്തളം താലികെട്ടിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ദിവ്യയുടെ വിശേഷം ഇങ്ങനെ

Malayalilife
 അരീക്കോട് പഞ്ചായത്തിലെ മിടുമിടുക്കി; കോടതി മുറിയിലെ പുലിക്കുട്ടി; ഉല്ലാസ് പന്തളം താലികെട്ടിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ദിവ്യയുടെ വിശേഷം ഇങ്ങനെ

പ്രതീക്ഷിതമായി ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയ വാര്‍ത്തയാണ് കോമഡി താരമായ ഉല്ലാസ് പന്തളത്തിന്റെ രണ്ടാം വിവാഹ വിശേഷം. ആദ്യ ഭാര്യയുടെ മരണം കഴിഞ്ഞ് ഇത്രപെട്ടെന്നോ എന്നാണ് എല്ലാവരുടേയും മനസുകളിലേക്ക് ഓടിയെത്തിയത്. എന്നാല്‍ ആ ഒന്നര വര്‍ഷം കൊണ്ട് നടന്‍ നേരിട്ട പല വെല്ലുവിളികളായിരുന്നു രണ്ടാം വിവാഹത്തിലേക്ക് നടനെ എത്തിച്ചത്. എന്നാല്‍ ചേര്‍ന്നൊരു പെണ്ണിനെ കണ്ടെത്തണമെന്നത് ചെറിയ കാര്യമായിരുന്നില്ല. ആദ്യ ഭാര്യയുടെ മരണം നല്‍കിയ ഷോക്ക് അതിഭീകരമായിരുന്നു. ഷൂട്ടിംഗും തിരക്കുകളുമായി പോകുന്ന സമയമൊഴിച്ചാല്‍ ബാക്കിയുള്ള നേരമെല്ലാം മക്കളെ കുറിച്ചുള്ള ആവലാതിയായിരുന്നു. ഒപ്പമൊരാള്‍ ഉണ്ടാകേണ്ട പ്രായത്തിലേക്ക് മക്കള്‍ കടക്കവേയാണ് ബന്ധുക്കളും നിര്‍ബന്ധിച്ചതോടെ രണ്ടാമതൊരു വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തിയത്. എന്നാല്‍ വിവാഹക്കമ്പോളത്തില്‍ രണ്ടാം വിവാഹത്തിന് പൊതുവേ മാര്‍ക്കറ്റ് കുറവാണ്. അതിനൊപ്പമാണ് ചെറുക്കനെ നോക്കുന്നവരുടെ മനസില്‍ കരടാകുന്ന ഭാര്യയുടെ ആത്മഹത്യയും രണ്ടു മക്കളും എല്ലാം ഉല്ലാസിനും തിരിച്ചടിയായത്.

എങ്കിലും എന്നെങ്കിലും ഒരാള്‍ വരുമെന്ന പ്രതീക്ഷയാണ് മലപ്പുറം അരീക്കോട്ടെ ദിവ്യയിലേക്ക് എത്തിച്ചത്. നല്ല വിദ്യാഭ്യാസവും കാര്യങ്ങള്‍ കൃത്യനിഷ്ഠമായി മനസിലാക്കാനുള്ള ദിവ്യയുടെ മനസുമാണ് രണ്ടാം വിവാഹത്തിന് ആദ്യം പച്ചക്കൊടി കാട്ടിയത്. ആ പഞ്ചായത്തിലെ വൈസ് പ്രസിഡന്റാണ് ദിവ്യ. പോരാത്തതിന് രാഷ്ട്രീയ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയും. ഇന്ത്യന്‍ യൂണിയന്‍ ഓഫ് മുസ്ലീം ലീഗ് എന്ന ഐയുഎംഎല്‍ പ്രവര്‍ത്തകയായ ദിവ്യ നാട്ടിലെ പുലിക്കുട്ടിയാണ്. അതുകൊണ്ടു തന്നെ ഔദ്യോഗിക കൃത്യനിര്‍വ്വഹണവും വക്കീല്‍ ജോലിയുമെല്ലാം ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന മിടുമിടുക്കി. ഈ തിരക്കിനിടയില്‍ വിവാഹം കഴിക്കാന്‍ പാടെ മറന്നു പോയ 30കാരിയായ ദിവ്യ നാട്ടിലെ പാവപ്പെട്ടവര്‍ക്കെല്ലാം പ്രിയപ്പെട്ടവളാണ്. നാട്ടുകാരുടെ ഏതാവശ്യത്തിനും മുന്നില്‍ നില്‍ക്കും. എന്തിനും ഏതിനും ഒരു ഫോണ്‍ കോളിനപ്പുറത്ത് ഓടിയെത്തും. പഞ്ചായത്തിലേയും വാര്‍ഡിലേയും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദിവ്യ ഉണ്ടാകും.

അതുകൊ ണ്ടുതന്നെ സമൂഹത്തിലെ നിരവധി പ്രശ്നങ്ങളുമായി നിരന്തരം ഇടപെട്ടും അറഞ്ഞും പരിചയമുള്ളതിനാല്‍ തന്നെ ഉല്ലാസ് പന്തളമെന്ന ഒരു നടന്റെ ജീവിതം കീഴ്മേല്‍ മറിച്ച സംഭവത്തെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കിയെടുക്കുവാന്‍ ദിവ്യയ്ക്ക് ബുദ്ധിമുട്ടു വന്നില്ല. ആ മനസിനുള്ളില്‍ ജീവിതവും മക്കളും കൈവിട്ടു പോകാതിരിക്കാനുള്ള പെടാപ്പാടാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് വിവാഹമെന്ന തീരുമാനത്തിലേക്ക് ഇരുവരും ചേര്‍ന്ന് എത്തിയതും. ഏറെ കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ ജീവിതം പടുത്തുയര്‍ത്തികൊണ്ടു വരുന്നതിനിടയിലായിരുന്നു നടന്റെ ജീവിതം തന്നെ കീഴ്‌മേല്‍ മറിച്ച് ഭാര്യ ആശ ആത്മഹത്യ ചെയ്തത്. 

അതിനു ശേഷം പുറത്തിറങ്ങാന്‍ പോലും സാധിക്കാതെ തളര്‍ന്നിരുന്നുപോയ നടന്‍ കൂട്ടുകാരുടേയും പ്രിയപ്പെട്ടവരുടേയും പിന്തുണയിന്മേലാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അതിനു ശേഷം കൈനിറയെ പരിപാടികളുമായി തിളങ്ങിനില്‍ക്കുകയായിരുന്നു നടന്‍. സിനിമയും റിയാലിറ്റി ഷോകളുമൊക്കെയായി തിരക്കിലായ നടന്‍ എന്നും ആശങ്കപ്പെട്ടത് വീട്ടില്‍ തനിച്ചു കഴിയുന്ന രണ്ട് ആണ്‍മക്കളെ ഓര്‍ത്തായിരുന്നു. മുതിര്‍ന്നവര്‍ ആരെങ്കിലും വന്നു എപ്പോഴും കൂട്ടുനില്‍ക്കേണ്ട സാഹചര്യം വന്നതോടെയാണ് രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ബന്ധുക്കളെല്ലാം ആലോചിച്ചത്. ആശ പോയിട്ട് ഒന്നര വര്‍ഷമല്ലേ ആയുള്ളൂ.. അപ്പോഴേക്കും മറ്റൊരു വിവാഹമെന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു നടന്‍. എങ്കിലും മക്കളെ കരുതിയാണ് രണ്ടാം ജീവിതത്തിലേക്ക് കടക്കാമെന്ന് ചിന്തിച്ചതും ശുഭകരമായി രണ്ടാം ജീവിതത്തിലേക്ക് കടന്നിരിക്കുന്നതും.

ullas pandalam second marrage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES