നടി മാളവികാ കൃഷ്ണദാസിന്റെ പട്ടാമ്പിയിലെ വീട്ടില്‍ മോഷണം;  ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Malayalilife
topbanner
നടി മാളവികാ കൃഷ്ണദാസിന്റെ പട്ടാമ്പിയിലെ വീട്ടില്‍ മോഷണം;  ഒന്നര ലക്ഷം രൂപ വില വരുന്ന വാച്ച് ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ടുത്തിടെ വിവാഹം കഴിഞ്ഞ നടി മാളവികാ കൃഷ്ണദാസിന്റെ പട്ടാമ്പിയിലെ വീട്ടില്‍ ഇന്നലെ രാത്രി നടന്ന മോഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മാളവിക വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ആയിരുന്നു. അമ്മയും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കി ആളൊഴിഞ്ഞ ദിവസമാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന കള്ളന്‍ വീട്ടില്‍ കയറിയത്. വിവാഹം കഴിഞ്ഞതിനാലും വലിയ വീടും എല്ലാം കണക്കിലെടുത്തായിരിക്കാം ഒരുപക്ഷെ ഈ കള്ളന്‍ കയറിയത്. തുടര്‍ന്ന് ആ വലിയ വീട്ടിലെ എല്ലാ മുറികളിലും കയറിയിറങ്ങി എല്ലാം വലിച്ചു വാരിയിട്ട് പരിശോധിച്ച കള്ളന് എന്തെങ്കിലും വീട്ടില്‍ നിന്നും കൊണ്ടുപോകുവാന്‍ സാധിച്ചോ എന്നകാര്യം മാളവികയുടെ ഭര്‍ത്താവ് തേജസ് വ്യക്തമാക്കിയിട്ടില്ല.

തൊട്ടടുത്ത വീട്ടിലും കള്ളന്‍ കയറി. ആ വീട്ടില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. നാട്ടുകാരാണ് സംഭവം നടിയേയും വീട്ടുകാരെയും അറിയിച്ചത്. തുടര്‍ന്ന് അതിരാവിലെ തന്നെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നായ അടക്കം എത്തി പരിശോധന നടത്തുകയും ചെയ്തു. പ്രാഥമിക ഘട്ട പരിശോധനകളെല്ലാം പൂര്‍ത്തിയാക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വരികയും ചെയ്ത സാഹചര്യത്തില്‍ കള്ളനെ ഉടന്‍ തന്നെ പിടികൂടുവാന്‍ സാധിക്കുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം, തങ്ങളുടെ ജീവന്‍ രക്ഷപ്പെട്ടതില്‍ ആശ്വസിക്കുകയാണ് മാളവികയും കുടുംബവും.

മാളവിക ഇല്ലെങ്കില്‍ അമ്മ തനിച്ചായിരിക്കും ഇവിടെ ഉണ്ടാവുക. ഒരുപക്ഷെ തങ്ങളുടെ ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന സാഹചര്യത്തില്‍ നിന്നാണ് മാളവികയും കുടുംബവും രക്ഷപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് മാളവികയുടെയും തേജസ് ജ്യോതിയുടെയും വിവാഹം കഴിഞ്ഞത്. നായികാ നായകന്‍ പരിപാടിയിലൂടെ ശ്രദ്ധേയരായി പിന്നീട് വിവാഹിതരായ ഇരുവര്‍ക്കും ഏറെ ആരാധകരുമുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ട മാളവികയ്ക്ക് ഡാന്‍സിനോടും അഭിനയത്തോടുമാണ് ഏറെയും താല്‍പര്യം.

നായികാ നായകന് ശേഷം ചില സിനിമകളില്‍ താരം അഭിനയിക്കുകയും ചെയ്തിരുന്നു. അഭിനയത്തോട് താല്‍പര്യമുള്ള തേജസ് നായികാ നായകനില്‍ പങ്കെടുത്ത ശേഷം മര്‍ച്ചന്റ് നേവി ജോലിയിലേക്ക് തിരികെ പോവുകയായിരുന്നു. വിവാഹശേഷം ഇരുവരും യാത്രകളും മറ്റുമായി തിരക്കിലാണ്. അതിനിടയിലാണ് ഇത്തരമൊരു മോഷണ സംഭവം ഉണ്ടായത്.

theft in house malavika krishnadas

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES