ആകാംഷയോടെ കാത്തിരുന്ന നാളുകളെത്തി; ഈ സ്വതന്ത്ര ദിനത്തില്‍ സരിഗമപ ഫിനാലെയുമായി സീ കേരളം

Malayalilife
 ആകാംഷയോടെ കാത്തിരുന്ന നാളുകളെത്തി; ഈ സ്വതന്ത്ര ദിനത്തില്‍ സരിഗമപ ഫിനാലെയുമായി സീ കേരളം

ലോക്ക് ഡൗണ്‍ കാരണം നീണ്ടു പോയ സീ കേരളത്തിന്റെ സംഗീത റിയാലിറ്റി ഷോ സരിഗമപയുടെ  ഫിനാലെ തീയതി പ്രഖ്യാപിച്ചു. ഈ സ്വാതത്ര്യ ദിനത്തില്‍ പ്രേക്ഷകര്‍ക്കായി ഒരു സന്തോഷമുണ്ടെന്ന് പങ്കു വെച്ചാണ് സീ കേരളം തീയതി പ്രഖ്യാപിച്ചത്. ഷോയുടെ ഗ്രാന്‍ഡ് ഫൈനല്‍ ഓഗസ്റ്റ് 15 ന് വൈകുന്നേരം 5.30 ന് സംപ്രേഷണം ചെയ്യുമെന്ന് സീ കേരളം സ്ഥിരീകരിച്ചു. ഏറെ നാളായി പ്രേക്ഷകരും മത്സാരാര്‍ത്ഥികളും ഒരേ പോലെ കാത്തിരുന്നതാണ് സരിഗമപയുടെ ഫൈനല്‍. 

തീയതികള്‍ പ്രഖ്യാപിച്ചതോടെ മത്സാരാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്. ഫൈനലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അതിനായി കഠിനമായി തയ്യാറെടുക്കുകയാണെന്നും മത്സരാര്‍ത്ഥികള്‍ പറഞ്ഞു. ഷോ നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ടു ഗ്രാന്‍ഡ് ഫിനാലെയിലേക്കു പ്രവേശിക്കുന്ന ഘട്ടത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഷൂട്ടിംഗ് പുനരാംഭിച്ചെങ്കിലും സീ കേരളത്തിന്റെ ജനപ്രീയ ഷോ ആയ സരിഗമപയുടെ ഫൈനലിനെക്കുറിച്ചൊന്നും ചാനല്‍ ഇതുവരെ പറഞ്ഞിട്ടുണ്ടായിരുന്നില്ല.

സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസിന്റെ മുന്‍നിര ഷോയായ സരിഗമപ 25 വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. സീയുടെ വിവിധ പ്രാദേശിക ചാനലുകള്‍ ഇത് ആഘോഷമാക്കിയിരുന്നു. സരിഗമപയുടെ മലയാളം പതിപ്പ് ഒരു വര്‍ഷം മുമ്പാണ് സംപ്രേഷണം ആരംഭിച്ചത്. ഏറെ പ്രേക്ഷക പ്രീതി സമ്പാദിച്ച ഒരു സംഗീത റിയാലിറ്റി ഷോയാണ് സരിഗമ.

അശ്വിന്‍ വിജയന്‍, ലിബിന്‍ സ്‌കറിയ, ശ്വേത അശോക്, കീര്‍ത്തന എസ് കെ, ജാസിം ജമാല്‍ എന്നിവരടങ്ങുന്ന അഞ്ച് ഫൈനലിസ്റ്റുകളെ ഇതിനകം തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്.  പൊതുജനങ്ങളില്‍ നിന്ന് പരമാവധി വോട്ട് നേടുന്നത് ആരാണ് എന്നതിനെ ആശ്രയിച്ച് ആറാമത്തെ ഫൈനലിസ്റ്റിനെ തീരുമാനിക്കുക.ഗായിക സുജാത, സംഗീത സംവിധായകരായ ഷാന്‍ റഹ്‌മാന്‍, ഗോപി സുന്ദര്‍ എന്നിവരാണ് ഷോയുടെ വിധികര്‍ത്താക്കള്‍. 

Read more topics: # saregamapa finale on agust15
saregamapa finale on agust15

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES