സരിഗമപ സംഗീത പരിപാടിയെപ്പറ്റി അറിയാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. 25 വര്‍ഷം പിന്നിടുകയാണ് വ്യത്യസ്ത ഭാഷകളില്‍ രാജ്യത്തുടനീളം ആരാധകരെ സൃഷ്ടിച്ച സീ ചാനലിന്റെ ഈ സംഗീത റിയാലിറ്റി ഷോ. ഇന്ന് രാജ്യത്തിന്റെ പ്രിയ ശബ്ദമായി മാറിയിരിക്കുന്ന ശ്രയ ഘോഷാല്‍ ഉള്‍പ്പെടെ നിരവധി ഗായകരെയാണ് സരിഗമപ ഷോ ഇന്ത്യന്‍ സംഗീത ലോകത്തിന് സമ്മാനിച്ചത്. ഈ പരിപാടിയുടെ അവസാന 10 മത്സരാര്‍ഥികളെല്ലാരും തന്നെ പിന്നണിഗായകരായി മാറിയെന്നതുതന്നെയാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയം.
അപ്രതീക്ഷിതമായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ സരിഗമപ കേരളത്തിന്റെ വേദിയിലെത്തി അവസാന 5 മത്സരാര്‍ഥികളില്‍ ഒരാളായി മാറിയ മല്‍സരാര്‍ത്ഥിയാണ് കോഴിക്കോട്ടുകാരി കീര്‍ത്തന. ഷോയില്‍ ഫോര്‍ത്ത് റണ്ണര്‍ അപ്പായും കീര്‍ത്തന തിരഞ്ഞെടുക്കപ്പെട്ടിരുന്നു.കീര്‍ത്തന വിവാഹിതയാവുന്നു എന്ന വാര്‍ത്തയാണ് എത്തുന്നത്. കീര്‍ത്തന തന്നെയാണ് ഈ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ആര്‍ക്കിടെക്റ്റായ സൂരജ് സത്യന്‍ ആണ് വരന്‍. വിവാഹനിശ്ചയം ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം സന്തോഷം അറിയിച്ചത്.
ദേവഗിരി കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെയാണ് കീര്‍ത്തന 'സരിഗമപ' വേദിയിലെത്തിയത്. സരിഗമപ ഷൂട്ടിനിടയില്‍ അവസാന വര്‍ഷ പരീക്ഷകള്‍ എഴുതാന്‍ സാധിച്ചിട്ടില്ല. എങ്കിലും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സപ്പോര്‍ട്ട് ധാരാളം ലഭിക്കുന്നുണ്ട്. കൊറോണ മഹാമാരിയുടെ കാലത്ത് ഒരു ഗായിക എന്ന നിലക്ക് പ്രേക്ഷകരോടുളള കീര്‍ത്തനയുടെ വാക്കുകള്‍ വൈറലായിരുന്നു. ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ്. ആരോഗ്യവകുപ്പിന്റെയും മറ്റും നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഈ മഹാമാരിയെയും നമുക്ക് ചെറുത്ത് നിര്‍ത്താന്‍ സാധിക്കും. ഇത്ര വലിയ സങ്കടത്തില്‍ ആണെങ്കിലും ഒരു പാട്ട് കേട്ട് കഴിഞ്ഞാല്‍ നമ്മുടെ സങ്കടങ്ങള്‍ മാറുമെന്നാണ് എന്റെ വിശ്വാസം. നമ്മളെത്തന്നെ ബൂസ്റ്റ് അപ്പ് ചെയ്യാനുള്ള ഒരു ശക്തി സംഗീതത്തിനുണ്ട്.