സാന്ത്വനം ഇന്ന് 100ാമത് എപ്പിസോഡിലേക്ക്; സന്തോഷം പങ്കുവച്ച് താരങ്ങള്‍

Malayalilife
topbanner
സാന്ത്വനം ഇന്ന് 100ാമത് എപ്പിസോഡിലേക്ക്; സന്തോഷം പങ്കുവച്ച് താരങ്ങള്‍

സംപ്രേക്ഷണം ആരംഭിച്ച് ആദ്യ ദിവസം മുതല്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത സീരിയലാണ് സാന്ത്വനം. ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന സീരിയല്‍ ഇന്ന് നൂറാം എപ്പിസോഡ് ആഘോഷിക്കുകയാണ്. കുടുംബബന്ധങ്ങളും പ്രണയവും ഇണക്കവും പിണക്കവും നിറഞ്ഞു നില്‍ക്കുന്നഅത്യുഗ്രന്‍ ദൃശ്യവിരുന്നുമായി ജനലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന് സാന്ത്വനം ജൈത്രയാത്ര തുടരുന്നു.

തമിഴകത്തെ ഹിറ്റ് സീരിയല്‍ പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ മലയാള റീമേക്കിനെ പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു. സാന്ത്വനം വീട്ടിലെ രസകരമായ സംഭവവികാസങ്ങള്‍ ഞായറാഴ്ചയും കാണാനാവുന്നതിന്റെ സന്തോഷം പങ്കുവെച്ചും ആരാധകരെത്തിയിരുന്നു. അഞ്ജലിയും ശിവനും തമ്മിലുള്ള കെമിസ്ട്രിക്കും ആരാധകരേറെയാണ്. ശിവാഞ്ജലി ഫാന്‍സ് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മനോഹരമായ കുടുബ ബന്ധങ്ങളും ജീവിതവും ഇത്ര നന്നായി വരച്ചുകാട്ടുന്ന മറ്റൊരു സീരിയല്‍ മലയാളത്തില്‍ ഇല്ല എന്നു തന്നെ പറയാം.

അഞ്ജലിക്ക് വേണ്ടി സ്വയം മാറാനുള്ള തയ്യാറെടുപ്പിലാണ് ശിവന്‍. അതിന് മുന്നോടിയായുള്ള തയ്യാറെടുപ്പകളാണ് നടന്നു കൊണ്ടിരിക്കുന്നത്. സാന്ത്വനത്തെ ഏറ്റെടുത്ത ആരാധകര്‍ക്ക് നന്ദി പറഞ്ഞ് താരങ്ങളും എത്തിയിരുന്നു. നിങ്ങളുടെ സ്‌നേഹവും പിന്തുണയും എന്നുമുണ്ടാവണം. നല്ല നല്ല കഥാസന്ദര്‍ഭങ്ങളുമായി സാന്ത്വനം എത്തും. എല്ലാ ദിവസവും പരമ്പര കാണണമെന്നുമായിരുന്നു രാജീവ് പരമേശ്വറും ചിപ്പിയും സജിനുമെല്ലാം പറഞ്ഞത്. ഷൂട്ടിങ് സെറ്റിലെ ഇവരുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്.

Read more topics: # santhwanam serial,# completes 100th,# episode
santhwanam serial completes 100th episode

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES