മിനി സ്‌ക്രീന്‍- ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതന്‍ ആണ് സജി നായര്‍.
വര്ഷങ്ങളായി അഭിനയ മേഖലയിലുള്ള സജി നിലവില്‍ കുടുംബശ്രീ ശാരദയില്‍ ആണ് അഭിനയിക്കുന്നത്. അടുത്തിടെ ഭാര്യ ശാലു മേനോന്‍ നടത്തിയ പ്രസ്താവനയെക്കുറിച്ചും സജി പറയുന്നു. ശാലു മേനോന്‍ തനിക്കെതിരെ പറഞ്ഞ വാക്കുകള്‍ക്ക് പൊട്ടിത്തെറിച്ചുകൊണ്ടാണ് മറുപടി പറയുന്നത്. വാക്കുകള്‍ ഇങ്ങനെ
'ഞാനും തിരിച്ചു പറയാന്‍ തുടങ്ങി കഴിഞ്ഞാല്‍, മറ്റുള്ളവരുമായി ഒരു വ്യത്യാസവും ഇല്ലാതെ ആകും. ഞാന്‍ ഇപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. കുറച്ചധികം പറയാനുണ്ട്, എന്നാല്‍ പറയാന്‍ ഉള്ള സമയം ആകട്ടെ ഞാന്‍ പറയും. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുന്നത് അല്ലല്ലോ നമ്മുടെ ഒക്കെ ജീവിതം. എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ ഉള്ളൂ. എന്റെ ശ്രദ്ധ പൂര്‍ണ്ണമായും ഇപ്പോള്‍ അഭിനയത്തിന് വേണ്ടി മാറ്റി വയ്ക്കുകയാണ്. മറ്റൊന്നിനെക്കുറിച്ചും എനിക്ക് ഇപ്പോള്‍ ചിന്തിക്കാന്‍ സമയം ഇല്ല എന്നതാണ് സത്യം.' ഇതായിരുന്നു ശാലു മേനോനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവന.
2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോയ വര്‍ഷം, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടികള്‍ തിരിച്ചറിഞ്ഞ വര്‍ഷം, എന്നെ സ്‌നേഹിച്ചവരേയും ചതിച്ചവരെയും എന്റെ നന്‍മ ആഗ്രഹിക്കുന്നവരേയും തിരിച്ചറിഞ്ഞ വര്‍ഷം, ഭയന്നോടാന്‍ എനിക്ക് മനസ്സില്ല ചതിച്ചവരേ നിങ്ങള്‍ക്ക് നന്ദി പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സഹായിച്ചതിന്, കൂടെ നിന്നവരേ സഹായിച്ചവരേ നിങ്ങള്‍ക്കും നന്ദി എന്നെ സ്‌നേഹിച്ചതിന്, 2023 മുന്നിലെത്തി എനിക്ക് എന്നും ഞാനാകാനേ കഴിയൂ. ആ പഴയ ഞാന്‍- എന്നാണ് അടുത്തിടെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.
ശാലു മേനോന്‍ ഈ അടുത്തിടയ്ക്ക് വിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു ' 'എനിക്ക് ഒരു 14 വര്‍ഷം മുന്‍പ് തന്നെ അറിയാമായിരുന്ന ഒരാള്‍ ആയിരുന്നു. ആ സമയത്ത് എന്നെ സംബന്ധിച്ച് ഒരു കോംപ്ലെക്സ് മനസ്സില്‍ ഉണ്ടായിരുന്നു. നല്ലൊരു കുടുംബ ജീവിതം ഒക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നു. എനിക്ക് അത് ഇഷ്ടമാണ്. ഒരു 14 വര്‍ഷം മുന്‍പ് തന്നെ പ്രൊപ്പോസല്‍ ആയിട്ട് വന്നിരുന്നു. അന്ന് എനിക്ക് പ്രായമായില്ല പിന്നീട് നോക്കാമെന്ന് പറഞ്ഞ് വിട്ടു. ഇടയ്ക്ക് ബര്‍ത്‌ഡേയ് ആശംസകള്‍ പറയാന്‍ മെസേജ് അയക്കും. അത്രയൊക്കെ ഉണ്ടായിരുന്നുള്ളു. പിന്നീട് ഇതിനൊക്കെ ശേഷമാണ് വീണ്ടും എത്തുന്നത്. ജയിലില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് എന്റെ മനസ്സില്‍ വല്ലാത്ത കോംപ്ലെക്സ് ഉണ്ടായിരുന്നു. ആര് ഇനി എന്നെ കല്യാണം കഴിക്കാനാണ് , ഇത്രയൊക്കെ വിഷയങ്ങള്‍ ഇല്ലേ എന്ന് ചിന്തിച്ചപ്പോഴാണ് ഇത് വരുന്നത്. അങ്ങനെയാണ് കല്യാണത്തിലേക്ക് എത്തുന്നത്. പക്ഷെ കല്യാണം കഴിക്കണ്ടായിരുന്നു എന്ന് പിന്നീട് മനസ്സിലായി.
ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റാതെയായി. അപ്പോള്‍ പിന്നെ സേപ്പറേറ്റഡ് ആയി പോകുന്നത് തന്നെയല്ലേ നല്ലത്. എനിക്ക് ഡാന്‍സ് പ്രോഗ്രാം ഒക്കെ ഉണ്ട്. രാത്രിയൊക്കെ ആകും തിരിച്ച് വരുമ്പോള്‍. അതൊന്നും അഡ്ജസ്‌റ് ചെയ്യാന്‍ പറ്റാതെയായി. ഇഷ്യൂസ് ഉണ്ടാവാന്‍ തുടങ്ങി. എനിക്ക് ഡാന്‍സ് ഉപേക്ഷിക്കാന്‍ കഴിയില്ല. അപ്പോള്‍ ഓരോ ദിവസവും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനെക്കാള്‍ നല്ലത് സേപ്പറേറ്റഡ് ആവുന്നത് തന്നെയാണ്. അതിന്റെ ബാക്കി കാര്യങ്ങള്‍ ഇപ്പോള്‍ നടക്കുന്നു. കോടതിയില്‍ ഇപ്പോള്‍ കേസ് നടക്കുന്നു. എനിക്ക് ഇപ്പോള്‍ കോടതിയില്‍ കയറി കയറി ശീലമായതുകൊണ്ട് അതിങ്ങനെ ഒരു സൈഡില്‍ പോകുന്നുണ്ട്. എനിക്ക് ചേര്‍ന്ന് പോകില്ല എന്ന് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ ഡിവോഴ്സ് തന്നെയാണ് ലക്ഷ്യം.' ഇതായിരുന്നു വാക്കുകള്‍.