പുറത്താക്കാന്‍ കഴിയാത്ത ഒന്നു മാത്രമേയുളളു; സായ്കുമാറിന്റെ മൂത്ത മകളെ ഏറ്റെടുത്ത് മിനിസ്‌ക്രീന്‍ ലോകം

Malayalilife
പുറത്താക്കാന്‍ കഴിയാത്ത ഒന്നു മാത്രമേയുളളു; സായ്കുമാറിന്റെ മൂത്ത മകളെ ഏറ്റെടുത്ത് മിനിസ്‌ക്രീന്‍ ലോകം

ലോക്ക്ഡൗണിന് ശേഷം മലയാളം ടെലിവിഷനില്‍ നിരവധി പുതിയ പരിപാടികള്‍ അവതരിപ്പിച്ച സീ കേരളം പ്രേക്ഷകര്‍ക്കായി നവംബര്‍ അവസാനത്തോടെ പുതിയ ഒരു സീരിയലുമായി എത്തുന്നു. 'കൈയ്യെത്തും ദൂരത്ത്' എന്ന് പേരിട്ടിരിക്കുന്ന പുതിയ പരമ്പര രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ചാനലിന്റെ പ്രേക്ഷകര്‍ക്കുള്ള സമ്മാനം കൂടിയാണ്. 

മലയാളികളുടെ പ്രിയ നടന്‍ സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന സീരിയലാണെന്ന സവിശേഷത കൂടി 'കയ്യെത്തും ദൂരത്തി'നുണ്ട്. കനക ദുര്‍ഗ എന്ന വില്ലന്‍ സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍  അവതരിപ്പിക്കുന്നത്. ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിക്ക് ഒപ്പമുളള സായ്കുമാറിന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. എന്നാല്‍ സായ്കുമാറിന്റെ ആദ്യ വിവാഹത്തിലെ മകളെ ആരാധകര്‍ക്ക് അത്ര പരിചിതമല്ല.

സായ് കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്തേക്ക് എത്തുന്ന വാര്‍ത്തകള്‍ ആണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളില്‍  നിറയുകയായിരുന്നു.  കൈയ്യെത്തും ദൂരത്തായിട്ടും കാതങ്ങള്‍ അകലെയായിപ്പോയ ഒരു കുടുംബത്തിന്റെ കഥയാണ് സീരിയല്‍ പറയുന്നത്. പരസ്പരം സ്‌നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്ന ഒരു സഹോദരനും സഹോദരിയും അവരുടെ കുടുംബവും കഥയിലെ പ്രധാന ആകര്‍ഷണം.

സഹോദരന്റ ഭാര്യ തനിക്ക് ഉണ്ടാകാന്‍ പോകുന്ന കുഞ്ഞു ആണ്‍കുട്ടിയാകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ വിധി മറ്റൊന്നാകുന്നു. പരസ്പരം വൈരികളായി തീരുന്ന സഹോദരന്റെ മകനും സഹോദരിയുടെ മകളും ഒരുനാള്‍ പരസ്പരം ഇഷ്ടപ്പെടുന്നിടത്താണ് സീരിയലിന്റെ തുടക്കം.
2018 ല്‍ ആയിരുന്നു വൈഷ്ണവിയുടെ വിവാഹം. സുജിത്ത് കുമാറാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. സിനിമാ-രാഷ്ട്രീയ രംഗത്ത് നിന്നുള്ളവര്‍ വിവാഹചടങ്ങളില്‍ സന്നിഹിതരായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവം ആയ വൈഷ്ണവിയുടെ ചില പോസ്റ്റുകള്‍ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സായികുമാറിന്റെ ഒപ്പമുള്ള ചിത്രങ്ങളും വൈഷ്ണവി സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്. കുട്ടിക്കാലത്തു അച്ഛന്റെ ഒപ്പമുള്ള നല്ല നിമിഷങ്ങളും, അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള നല്ല ചില ചിത്രങ്ങളും വൈഷ്ണവി സോഷ്യല്‍ മീഡിയാ വഴി പങ്ക് വച്ചിട്ടുണ്ട്.നമ്മളെ പുറത്താക്കാന്‍ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളൂ നമ്മുടെ ഓര്‍മ്മകള്‍ എന്ന ക്യാപ്ഷന്‍ നല്‍കി വൈഷ്ണവി പങ്ക് വച്ച ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. അച്ഛന്‍ ഒപ്പം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ നല്ലോര്‍മ്മകള്‍ ആണ് താരം പങ്കിട്ടത്. വൈഷ്ണവിയുടെ അമ്മ പ്രസന്നകുമാരിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷമാണ് സായ്കുമാര്‍ നടി ബിന്ദുപണിക്കരുമായി ജീവിതം തുടങ്ങിയത്.


 

Read more topics: # saikumar daughter,# vaishnavi
saikumar daughter vaishnavi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES