Latest News

കാമുകിയുടെ അമ്മ ഗര്‍ഭിണിയായതോട വര്‍ഷങ്ങളുടെ പ്രണയം അവസാനിച്ചു; പ്രണയത്തകര്‍ച്ചയെക്കുറിച്ച് പറഞ്ഞ് സാബുമോന്‍

Malayalilife
 കാമുകിയുടെ അമ്മ ഗര്‍ഭിണിയായതോട വര്‍ഷങ്ങളുടെ പ്രണയം അവസാനിച്ചു; പ്രണയത്തകര്‍ച്ചയെക്കുറിച്ച് പറഞ്ഞ് സാബുമോന്‍

നപ്രീതി നേടിയ സൂര്യ ടിവിയിലെ തരികിട എന്ന ഒളിക്യാമറ പ്രോഗ്രാമിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് എത്തിയ നടനാണ് തരികിട സാബു. ആരെയും എന്തും പറയുന്ന സ്വഭാവമുള്ള സാബുവിനെ ഇഷ്ടപെടുന്നതിനെക്കാള്‍ വെറുക്കുകയാണ് മലയാളികള്‍ ചെയ്തത്. കലാഭവന്‍ മണിയുടെ മരണത്തെതുടര്‍ന്നുണ്ടായ വിവാദവും ബിജെപി വനിതാ നേതാവിനെ അശ്ലീല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആക്ഷേപിച്ച കേസിലും മോഹന്‍ലാലിനെ കളിയാക്കി പോസ്റ്റിട്ടതിനെതുടര്‍ന്നുമാണ് മലയാല്‍ളുടെ കണ്ണിലെ കരടായി സാബു മാറുന്നത്. എന്നാല്‍ ബിഗ്‌ബോസില്‍ എത്തിയതോടെ കഥമാറി. ബിഗ്‌ബോസില്‍ വിജയിക്കാന്‍ സാബുവിന് സാധിച്ചു.


2002 ഇല്‍ നക്ഷത്ര കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അഭിനയത്തിലേക്കും എത്തിയ സാബു 20 ഓളം ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.ഇപ്പോഴിതാ സാബുമോന്‍ തന്റെ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. വര്‍ഷങ്ങള്‍ ആയി പ്രണയിച്ചിരുന്ന ഒരു പ്രണയിനി ഉണ്ടായിരുന്നെന്നും എന്നാല്‍ ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ച അന്നാണ് അവളുടെ അമ്മ ഗര്‍ഭിണി ആകുന്നത്.

പിന്നീട് അതിന്റെ പേരില്‍ ഞങ്ങള്‍ പ്രണയബന്ധം അവസാനിപ്പിച്ചു എന്നും സാബു പറഞ്ഞു. വകീല്‍ ആയി ജോലി നോക്കിയിരുന്ന സാബു പിന്നീട് അഭിനയത്തിലേക് തിരിയുകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദംവും അതിനൊപ്പം തന്നെ ജേര്‍ണലിസം കോഴ്സും പഠിച്ചിട്ടുള്ള ആളാണ് സാബു. പഠനകാലത്തു യൂണിവേഴ്സിറ്റി കോളേജിനെ പ്രതിനിധികരിച്ചു കേരളം യൂണിവേഴ്സിറ്റി യുവജനോല്‍സവത്തില്‍ കലാപ്രതിഭയുമായിട്ടുള്ള വ്യക്തിയാണ് സാബു.


 

Read more topics: # sabu mon,# his love story
sabu mon about his love story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക