ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ വിവാഹത്തിന് ശേഷമുള്ള ഹണിമൂണ്‍ യാത്രയിലായിരുന്നു. നടി ആരതി പൊടിയുമായുള്ള വിവാഹത്തിന് പിന്നാലെ രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹണിമൂണാണ് ആരതിയും റോബിനും പ്ലാന്‍ ചെയ്തിരുന്നത്. രണ്ട് വര്‍ഷം കൊണ്ട് ഇരുവരും ചേര്‍ന്ന് ഇരുപത്തിയേഴില്‍ അധികം രാജ്യങ്ങളിലേയ്ക്ക് യാത്ര നടത്തുമെന്നും റോബിന്‍ അറിയിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ആരതി കാണണമെന്നും പോവണമെന്നും ആഗ്രഹിച്ച സ്ഥലത്തേക്കായിരുന്നു ആദ്യം ഇരുവരും പോയത്. ആരതി കാണണമെന്നും പോവണമെന്നും ആഗ്രഹിച്ച സ്ഥലത്തേക്കായിരുന്നു ആദ്യം ഇരുവരും പോയത്. അസര്‍ബൈജാന്‍ യാത്രക്ക് പിന്നാലെ അടുത്തത് ബാലിയിലേക്ക് ആണെന്നും സൂചിപ്പിച്ചു. മാര്‍ച്ച് പതിനേഴിന് ബാലിയിലേക്കുള്ള ഹണിമൂണ്‍ യാത്ര പോകുമെന്ന് തീരുമാനിച്ചെങ്കിലും ഉടനെ അത് നടക്കില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. മാത്രമല്ല ഫോട്ടോയും റോബിന്‍ പുറത്ത് വിട്ടിരിക്കുകയാണ്.ആശുപത്രിയില്‍ ഓക്സിജന്‍ മാസ്‌കും വെച്ച് കിടക്കുന്ന തന്റെ ഫോട്ടോയാണ് റോബിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
'എന്റെ ആരോഗ്യവസ്ഥ വളരെ മോശമായതിനാല്‍ ഞങ്ങളുടെ ബാലിയിലേക്കുള്ള ഇന്റര്‍നാഷണല്‍ ട്രിപ്പ് മാറ്റി വെച്ചിരിക്കുകയാണ്.' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനില്‍ റോബിന്‍ സൂചിപ്പിച്ചിരിക്കുന്നത്. ബാക്കി കാര്യങ്ങളൊന്നും വ്യക്തമാക്കാതെ വന്നതോടെ ആരാധകരും കണ്‍ഫ്യൂഷനിലായി. ഇത്രയും സീരിയസായി റോബിന് എന്ത് പറ്റിയെന്ന് ചോദിക്കുകയാണ് ആരാധകര്‍. അതേ സമയം ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ആരതിയും പങ്കുവെച്ചിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ആരതി പക്ഷേ റോബിനെ കുറിച്ച് ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. വൈകാതെ വ്യക്തത വരുമെന്ന് വിചാരിക്കുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്നു ആരതിയുടെയും റോബിന്റെയും വിവാഹം. രണ്ട് വര്‍ഷമായി ആരാധകരടക്കം കാത്തിരുന്ന വിവാഹമായിരുന്നു ഇരുവരുടേതും. ഫാഷന്‍ ഡിസൈനര്‍ കൂടിയായ ആരതി തന്നെയാണ് വിവാഹത്തിനുള്ള സ്വന്തം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് എടുത്തത്.