കേരളത്തിൽ തന്നെ പേരുകേട്ട ഒരു അവതാരിക ആരെന്നുള്ള ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു. അത് രഞ്ജിനി ഹരിദാസ് എന്നാണ്. അവതരണത്തിന് ഒരു പ്രത്യേക പിന്തുണയും അതിനു മറ്റൊരു മുഖവുമൊക്കെ കൊണ്ട് വന്ന ഒരു താരമാണ് രഞ്ജിനി. നിന്നുള്ള ഒരു ടെലിവിഷൻ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരക ആയിരുന്നു. ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി ആയിരുന്നു രഞ്ജിനി.
അമ്മ സുജാതയ്‌ക്കൊപ്പമുള്ള രഞ്ജിനിയുടെ പുതിയ യൂട്യൂബ് വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാവുന്നത്. രഞ്ജിനിയ്ക്ക് വിവാഹത്തെ കുറിച്ചുള്ള കാഴ്ചപാടുകളെ കുറിച്ചും അച്ഛന്‍ മരിച്ചിട്ടും അമ്മ രണ്ടാമതും വിവാഹം കഴിക്കാത്തതിന്റെ കാരണവുമാണ് പുതിയ വീഡിയോയിലൂടെ ഇരുവരും ഒരുമിച്ചിരുന്ന് പ്രിയപ്പെട്ടവരോടായി പങ്കുവെക്കുന്നത്. ഇതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 20 വയസിലാണ് അമ്മ വിവാഹം കഴിക്കുന്നത്. പക്ഷേ മുപ്പതാമത്തെ വയസില്‍ വളരെ ചെറിയ പ്രായത്തില്‍ ഭര്‍ത്താവ മരിച്ചു. രണ്ടാമത് വിവാഹത്തെ കുറിച്ച് അമ്മ എന്ത് കൊണ്ട് ആലോചിച്ചിട്ടില്ല എന്നതിന് മറുപടിയും പറഞ്ഞു. 'വ്യക്തിപരമായി രണ്ടാം വിവാഹം നല്ലതായി തോന്നിയിട്ടില്ലെന്നാണ് രഞ്ജിനിയുടെ അമ്മ പറയുന്നത്. എനിക്ക് രണ്ട് മക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് അവരുടെ കാര്യത്തിനാണ് ഞാന്‍ പ്രധാന്യം കൊടുത്തത്. എനിക്ക് മുന്നിലേക്ക് വേറൊരാള്‍ വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നോ തോന്നിയിട്ടില്ല എന്നുമാണ് രഞ്ജിനിയുടെ അമ്മ പറഞ്ഞത്.
മംഗ്ലീഷ് സംസാരിച്ച് കൊണ്ട് മലയാളക്കരയില്‍ ഏറ്റവും തരംഗമുണ്ടാക്കിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഉറച്ച തീരുമാനങ്ങളുടെയും ശക്തമായ നിലപാടുകള്‍ കൊണ്ടും രഞ്ജിനി പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍ ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷമാണ് രഞ്ജിനിയെ കുറിച്ചുള്ള മുന്‍വിധികള്‍ പലതും മാറിയത്. ഇപ്പോള്‍ ഒരു പ്രണയത്തിലാണ് താനെന്ന് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു.