കസിന്‍സിനൊപ്പം വീട് തിയറ്ററാക്കി പേളി; കുഞ്ഞവയറില്‍ തലോടിയുളള ചിത്രങ്ങളും

Malayalilife
 കസിന്‍സിനൊപ്പം വീട് തിയറ്ററാക്കി പേളി; കുഞ്ഞവയറില്‍ തലോടിയുളള ചിത്രങ്ങളും

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. കുഞ്ഞതിഥിയുടെ വരവിനായി പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും നാളെണ്ണുകയാണ്.

അഞ്ചാം മാസം ഗര്‍ഭിണിയാണ് പേളി മാണി. ഗര്‍ഭാവസ്ഥയിലെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്തുന്നുണ്ട്. ചിത്രങ്ങളും വീഡിയോയുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. നിറവയറില്‍ കൈവെച്ചുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് പേളി മാണി ഇപ്പോള്‍. കൈ എപ്പോഴും വയറിലേക്കാണ് പോവുന്നതെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു.  ഈ ലോകം വളരെ മനോഹരമാണ്. നിന്നെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നുമായിരുന്നു പേളി മാണി കുറിച്ചത്.

 നിറവയറില്‍ തലോടിയുള്ള ചിത്രങ്ങളും കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എല്ലായ്പ്പോഴും തന്റെ സന്തോഷനിമിഷങ്ങള്‍ പകര്‍ത്തുന്നത് ശ്രീനിയാണെന്നും താരം കുറിച്ചിട്ടുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും ആദ്യം കമന്റുമായെത്തിയത് ശ്രിനിഷായിരുന്നു.പേളിയുടെ ബോളിവുഡ് ചിത്രമായ ലുഡോ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയെത്തിയ ചിത്രത്തെ അഭിനന്ദിച്ച് ആരാധകരെത്തിയിരുന്നു. അസാമാന്യ പ്രകടനമായിരുന്നു പേളിയുടേതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കസിന്‍സുമൊരുമിച്ച് വീട് തിയറ്റര്‍ ആക്കുന്നതിന്റെയും റസ്റ്റൊറന്റില്‍ ഫുഡ് കഴിക്കുന്നതിന്റെയുമൊക്കെ വീഡിയോകള്‍ പേളി പങ്കുവച്ചിട്ടുണ്ട്.

Read more topics: # pearle maaney,# enjoying with family
pearle maaney enjoying with family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES