മലയാളത്തിലെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് സംവിധായകനാണ് ഒമര്‍ ലുലു. താരത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം വലിയ വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇപ്പോളിതാ ഏറ്റവും അധികം ചര്‍ച്ചകളില്‍ നിറയുന്ന ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി സംവിധായകന്‍ ഒമര്‍ ലുലു എത്തിയിരിക്കുകയാണ്.
ഷോയെ ചൂടുപിടിപ്പിക്കാന്‍ ആദ്യം എത്തിച്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു ഹനാന്റെ. എന്നാല്‍ ചില ആരോഗ്യപ്രശ്നങ്ങളാല്‍ ഹനാന് പുറത്തുപോകേണ്ടി വന്നു. എന്നാല്‍ ഇപ്പോഴിതാ, രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.
ഒരു അഡാറ് ജീവിതം' തന്നെയാകട്ടെ ബിഗ് ബോസിലെ വീട്ടില്‍ എന്നാണ് മോഹന്‍ലാല്‍ ഒമര്‍ ലുലുവിനെ ആശംസിച്ചത്.മുണ്ടും ഷര്‍ട്ടുമായിരുന്നു ഒമര്‍ ലുലുവിന്റെ വേഷം. ഇതെന്താ ഇങ്ങനെയൊരു വേഷത്തില്‍ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് എന്താണ് ഈ വേഷത്തിന് കുഴപ്പം എന്നായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി. താന്‍ ഇങ്ങനെയാണ് നടക്കാറുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം തന്നെ ബിഗ് ബോസിലേയ്ക്ക് വരാന്‍ പ്ലാന്‍ ഉണ്ടായിരുന്നതായും ഷൂട്ട് നടക്കുന്നതിനാലായിരുന്നു വരാന്‍ കഴിയാതിരുന്നതെന്നും ഒമര്‍ പറഞ്ഞു. നല്ല സമയമുള്ള ഒരാള്‍ വരുന്നുവെന്ന് ഞാന്‍ പറയുകയായിരുന്നുവെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. നല്ല സമയം അല്ല, മോശം റിവ്യുവാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒമറിനോട് ഇനി നല്ല സമയമായി മാറട്ടേ എന്ന് മോഹന്‍ലാല്‍ ആശംസിച്ചു.
വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബിഗ് ബോസിലേയ്ക്ക് എത്തുന്നത്. സ്വാതന്ത്ര്യം ഭയങ്കരമായി എക്സ്പ്ലോര്‍ ചെയ്യുന്ന ആളാണ് ഞാന്‍. ക്ലോസായ ഒരു ഇടത്ത് എങ്ങനെയാണ് പെരുമാറുക എന്ന് അറിയില്ലെന്നും' ഒമര്‍ പറഞ്ഞു. തന്നെ ഇഷ്ടപ്പെട്ടാല്‍ പിന്തുണയ്ക്കൂ അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ എന്നു അദ്ദേഹം വ്യക്തമാക്കി
ഒരു ഹിന്ദി ചിത്രത്തിനായി താന്‍ മുംബൈയിലേക്ക് പോകുകയാണെന്നുള്ള ഫേസ്ബുക്ക് കുറിപ്പാണ് ദിവസങ്ങള്‍ക്ക് മുമ്പ് ഒമര്‍ ലുലു പങ്കുവച്ചിരുന്നു.ഹിന്ദി പടം സെറ്റായിട്ട് ഉണ്ട് ഇനി കളി മുബൈയില്‍ ബോളിവുഡില്‍, നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട ദയവ് ചെയ്ത് തളര്‍ത്താതെ ഇരുന്നാ മതി' എന്നായിരുന്നു ഒമര്‍ ലുലു കുറിച്ചിരുന്നത്.
കൂടാതെ ഏറ്റവും ഒടുവിലായി ഒരു സിംഹത്തിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍കെജിഎഫിലെ ഗാനം ചേര്‍ത്തുള്ള സ്റ്റോറിയും ഒമര്‍ ലുലു പങ്കുവെച്ചിരുന്നു. ബിഗ് ബോസ് ഷോയുടെ പ്രെഡിക്ഷന്‍ ലിസ്റ്റിലും ഒമര്‍ ലുലുവിന്റെ പേരുണ്ടായിരുന്നു.