Latest News

നടനും കോമേഡിയനുമായ നോബി ബിഗ്ബോസിലേക്ക്; ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ വാക്കുകള്‍ ചര്‍ച്ചയാക്കി ആരാധകര്‍

Malayalilife
നടനും കോമേഡിയനുമായ നോബി ബിഗ്ബോസിലേക്ക്; ധര്‍മ്മജന്‍  ബോള്‍ഗാട്ടിയുടെ വാക്കുകള്‍ ചര്‍ച്ചയാക്കി ആരാധകര്‍

ലോകത്താകാമാനമുളള പ്രേക്ഷകര്‍ ഏറ്റെടുത്ത ബിഗ്ബോസ് മലയാളം നാലാം സീസണ്‍ ആരംഭിക്കുന്നതിന്റെ അറിയിപ്പുക്കള്‍ എത്തിയതോടെ ആരൊക്കെയാണ് മത്സാരാര്‍ത്ഥികളായി എത്തുന്നതെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. പലരുടേയും പേരുകള്‍ നോമിനേഷനുകളായി എത്തിയിരുന്നു. നടനും കോമേഡിയനുമായ നോബി മര്‍ക്കോസ് ഇത്തവണ ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ ഉണ്ടാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സത്യമാണെന്ന് തന്നെ വ്യക്തമായിരിക്കുകയാണ്.

നോബി ബിഗ് ബോസിന്റെ തുടക്കം മുതലുണ്ടാവുമെന്ന വിവരം സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ആദ്യം പുറത്ത് വരുന്നത്. ഇതിന്റെ ഭാഗമായി താരം ചെന്നൈയിലെത്തിയെന്നും ക്വാറന്റൈനില്‍ കഴിയുകയാണെന്ന തരത്തിലും സൂചന വന്നു. എന്നാല്‍ ഔദ്യോഗികമായി ഇതേ കുറിച്ച് കൂടുതല്‍ വ്യക്തയൊന്നും വന്നിരുന്നില്ല. എന്നാല്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഇക്കാര്യം പറഞ്ഞിരിക്കുകയാണ്.

ഫളാവേഴ്‌സ് ചാനലിലെ ഹിറ്റ് പരിപാടി സ്റ്റാര്‍ മാജിക്കിലെ സ്ഥിരം സാന്നിധ്യമാണ് നോബി. രണ്ട് ടീമുകളുണ്ടെങ്കില്‍ ഒന്നിലെ ക്യാപ്റ്റന്‍ നോബിയായിരിക്കും. മത്സരത്തില്‍ തോറ്റാല്‍ ചാട്ട കൊണ്ടുള്ള അടി ടീം അംഗങ്ങള്‍ മൊത്തം വാങ്ങണം. പുതിയതായി വന്ന എപ്പിസോഡില്‍ നോബിയുടെ ടീം തോല്‍ക്കുകയും അടി വാങ്ങിക്കുകയും ചെയ്തു. അനുക്കുട്ടിയാണ് നോബിയെ അടിക്കാന്‍ കാത്തിരുന്നത്.

ഇതേ എപ്പിസോഡില്‍ അതിഥി താരമായി ധര്‍മജനും എത്തിയിരുന്നു. 'നോബിയെ അടിക്കുന്നതിന് മുന്‍പ് വേറൊരു കാര്യം കൂടിയുണ്ട്. നമ്മുടെ പരിപാടിയില്‍ നിന്നും വേറൊരു പരിപാടിയിലേക്ക് പോവാനുള്ള പ്ലാന്‍ നോബിയ്ക്കുണ്ട്. പരിപാടി ഏതാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ നമ്മളെയൊക്കെ ചതിച്ചിട്ട് പോകാനുള്ള പ്ലാനുണ്ട്. അതൂടി ചേര്‍ത്തിട്ട് വേണം അടിക്കാന്‍' എന്നുമാണ് ധര്‍മജന്‍ പറഞ്ഞിരിക്കുന്നത്.

നോബി പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞത് ബിഗ് ബോസിനെ ഉദ്ദേശിച്ചാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. നോബി ചേട്ടന്‍ ബിഗ് ബോസിലേക്ക് പോയാല്‍ ഒത്തിരി മിസ് ചെയ്യും. അവിടെ പോയി വെറുപ്പ് സമ്പാദിച്ച് തിരിച്ച് വരരുത്. തുടങ്ങി ആരാധകരുടെ ഭാഗത്ത് നിന്നും നിരവധി കമന്റുകളാണ് നോബിയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബിഗ്ബോസിനെക്കുറിച്ച് എത്തുന്ന വാര്‍ത്തകളിലും വീഡിയോകളിലും നോബിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. നോബി വരുമെന്ന് ഉറപ്പാണെന്നാണ് ഒട്ടുമിക്ക ആരാധകരും പറയുന്നത്.

Read more topics: # noby marcose,# bigboss,# malayalam,# season3
noby marcose bigboss malayalam season3

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക