Latest News

സാന്ത്വനത്തിലെ അപ്പുവിന്റെ അമ്മ;കുട്ടികളുടെ ഡോക്ടര്‍;  കോഴിക്കോടുകാരി നിതാ ഘോഷിന്റെ യഥാര്‍ത്ഥ ജീവിത കഥ..

Malayalilife
 സാന്ത്വനത്തിലെ അപ്പുവിന്റെ അമ്മ;കുട്ടികളുടെ ഡോക്ടര്‍;  കോഴിക്കോടുകാരി നിതാ ഘോഷിന്റെ യഥാര്‍ത്ഥ ജീവിത കഥ..

ഷ്യാനെറ്റിലെ ഏറ്റവും മികച്ച സീരിയലാണ് സാന്ത്വനം. നടി ചിപ്പിയുടെയും ഭര്‍ത്താവ് രഞ്ജിത്തിന്റേയും നിര്‍മ്മാണത്തില്‍ നടക്കുന്ന പരമ്പരയില്‍ ചിപ്പി തന്നെയാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിപ്പിയെ കൂടാതെ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. അതില്‍ പ്രേക്ഷകരുടെ സ്വന്തം കഥാപാത്രമാണ് അംബിക എന്ന അപ്പുവിന്റെ അമ്മ. കുറച്ചു എപ്പിസോഡുകളായി അംബിക പരമ്പരയില്‍ എത്തിയിട്ടില്ല. താരം എവിടെയാണെന്ന് ചോദ്യത്തിനൊപ്പം നടിയുടെ സ്വകാര്യ ജീവിതവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

നീതാ ഘോഷ് എന്നാണ് അംബികയുടെ യഥാര്‍ത്ഥ പേര്. ഇപ്പോള്‍ കൊച്ചിയിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നതെങ്കിലും കോഴിക്കോട് സ്വദേശിനിയാണ് നീത. സാന്ത്വനത്തിലേക്ക് എത്തും മുന്നേ അഭിനയവും മോഡലിംഗും എല്ലാമായി ഈ രംഗത്ത് സജീവമായിരുന്നു. മാത്രമല്ല, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പീഡിയാട്രീഷ്യനായും നീത ജോലി ചെയ്യുന്നുണ്ട്. നഗരത്തിലെ പ്രശസ്തയായ കുട്ടികളുടെ ഡോക്ടര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നീത ഇപ്പോള്‍ സാന്ത്വനത്തിലെ അപ്പുവിന്റെ അമ്മ എന്ന രീതിയിലാണ് അറിയപ്പെടുന്നത്. എങ്കിലും ഷൂട്ടിംഗ് തിരക്കിനിടയിലും തന്റെ ആതുര സേവന ജോലിയ്ക്ക് യാതൊരു ഭംഗവും വരാതെ മുന്നോട്ടു കൊണ്ടു പോവുകയാണ് നിതാഘോഷ്.

അച്ഛന്റെയും അമ്മയുടെയും ഏകമകളാണ് നിതാ. അതുപോലെ തന്നെ നിതയ്ക്കും ഒരു മകള്‍ മാത്രമെയുള്ളൂ. പഠനത്തില്‍ മിടുക്കിയാണ് മകളെന്നും പോസ്റ്റുകളില്‍ നിന്നും മനസിലാക്കാം. കഴിഞ്ഞ വര്‍ഷമാണ് വിദേശത്തെ പ്രശസ്ത യൂണിവേഴ്സിറ്റിയില്‍ നിന്നും മകള്‍ നയനാ ഘോഷ് മൈക്രോ ആന്റ് നാനോ ടെക്നോളജിയില്‍ ഡിസ്റ്റിംഗ്ഷനോടെ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. പരമ്പരയില്‍ തനിനാടന്‍ വേഷത്തില്‍ സാരിയുടുത്ത് രാജശേഖരന്‍ തമ്പിയുടെ ഭാര്യയായി എത്തുന്ന നിതാ യഥാര്‍ത്ഥ ജീവിതത്തില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരാളാണ്. മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞ് ഷൂട്ടിന്റെ ഇടവേളകളില്‍ നിറയെ യാത്രകള്‍ നടത്തുന്ന വ്യക്തിയാണ് നിതാ ഘോഷ്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നീത റീല്‍സ് വീഡിയോസുമായി എത്താറുണ്ട്. മകളെ കാണുവാനും അവള്‍ക്കൊപ്പം സമയം ചെലവഴിക്കാനുമെല്ലാമായി യാത്രകള്‍ പോകുന്ന നീത യൂറോപ്യന്‍ യാത്രാവേളയിലെ ചിത്രങ്ങളും വീഡിയോസും എല്ലാം നീത പങ്കുവച്ചിട്ടുണ്ട്. അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള സുന്ദര നിമിഷങ്ങളും മകള്‍ക്ക് ഒപ്പമുള്ള നിമിഷങ്ങളുമാണ് നീത പങ്കിട്ടിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍. വീടിന്റെ വിശേഷങ്ങളും കോഴിക്കോടുകാരിയായ നീതയുടെ പ്രൊഫൈലില്‍ കാണാം. മാത്രമല്ല ഷൂട്ടിങ് സെറ്റിലെ തമാശകളും താരം പ്രൊഫൈലില്‍ പങ്കുവച്ചിട്ടുണ്ട്.

അതേസമയം താരം സിംഗിള്‍ മദര്‍ ആണോ, വിവാഹിതയാണോ എന്ന സംശയവും ആരാധകര്‍ പങ്കിടുന്നുണ്ട്. സാന്ത്വനത്തിലും, ഷോര്‍ട്ട് ഫിലിമിലും ഒക്കെ എത്തും മുന്‍പേ തന്നെ നീതയെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായിരുന്നു, കാരണം മിക്ക ചാനലുകളിലും കുട്ടികളുടെ രോഗത്തെക്കുറിച്ച് സംസാരിക്കാനും പ്രതിവിധി നിര്‍ദ്ദേശിക്കാനും എല്ലാം നീത എത്തിയിട്ടുണ്ട്. കുറച്ചുദിവസങ്ങളായി സാന്ത്വനം പരമ്പരയില്‍ നീതയെ കാണാത്തതിന്റെ നിരാശ ആരാധകര്‍ പങ്കിടുന്നുണ്ട്. അംബിക എവിടെ എന്ന് തമ്പി ചോദിക്കുമ്പോള്‍ പനി ആണെന്നും, അതേസമയം പുറത്തുപോയിരിക്കുകാണ് എന്ന രീതിയിലാണ് ഡയലോഗ് ഡെലിവറി.

Read more topics: # നീതാ ഘോഷ്
nitha ghosh family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES