Latest News

ധ്വനിമോളെ അമ്മയെ ഏല്‍പ്പിച്ചു; മൃദുല തിരിച്ച് മിനിസ്‌ക്രീനിലേക്ക്; ഭര്‍ത്താവിനൊപ്പം സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ മടങ്ങിവരവ് അറിയിച്ച് താരം

Malayalilife
 ധ്വനിമോളെ അമ്മയെ ഏല്‍പ്പിച്ചു; മൃദുല തിരിച്ച് മിനിസ്‌ക്രീനിലേക്ക്; ഭര്‍ത്താവിനൊപ്പം സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ മടങ്ങിവരവ് അറിയിച്ച് താരം

രുമിച്ച് ഒരു പരമ്പരയില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും യുവയും മൃദുലയും പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളാണ്. വിവാഹത്തിനു മുമ്പ് ഇരുവരും ഒസ്റ്റാര്‍ മാജിക് ഷോയില്‍ എത്തിയപ്പോള്‍ വലിയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഇപ്പോഴിതാ, വിവാഹം കഴിഞ്ഞ് ഷൂട്ടിംഗും തിരക്കും കുഞ്ഞും എല്ലാമായി തിരക്കിലായ മൃദുല വീണ്ടും തിരിച്ചു വരികയാണ്. ഭര്‍ത്താവിനൊപ്പം സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ തന്നെയാണ് തന്റെ മിനിസ്‌ക്രീനിലേക്കുള്ള തിരിച്ചു വരവും മൃദുല അറിയിച്ചിരിക്കുന്നത്. 

ധ്വനി മോളെ അമ്മയെ ഏല്‍പ്പിച്ചാണ് മൃദുല വേദിയിലേക്ക് എത്തിയിരിക്കുന്നത്. യുവയ്ക്കൊപ്പമുള്ള വീഡിയോയിലാണ് മൃദുല ഈ വിശേഷ വാര്‍ത്ത പങ്കുവച്ചത്. ഏതാണ്ട് ഒന്നരക്കൊല്ലത്തിനു ശേഷമാണ് മൃദുല വീണ്ടും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെട്ട് സുഹൃത്തുക്കളായി പ്രണയിച്ച് വിവാഹം കഴിച്ചവരാണ് മൃദുലയും യുവയും. തുടര്‍ന്നിങ്ങോട്ട് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. അതിന് ഇരട്ടി മധുരം പകര്‍ന്ന് മകള്‍ ധ്വനി ജനിച്ചതിനു പിന്നാലെ പുതിയ വീട്ടിലേക്കും ഇരുവരും താമസം മാറി. ഇപ്പോള്‍ യുവയുടെ സ്വന്തം നാടായ പാലക്കാടും ഇവര്‍ ഒരു വീട് പണിയുകയാണ്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. വിവാഹം കഴിഞ്ഞിട്ടും ഷൂട്ടിംഗും മറ്റു തിരക്കുകളും എല്ലാം ആയതിനാല്‍ അധികം ദിവസങ്ങളൊന്നും ഇരുവര്‍ക്കും ഒരുമിച്ച് കഴിയാന്‍ പറ്റിയിട്ടില്ല.

ആ സങ്കടങ്ങളും പരിഭവങ്ങളും എല്ലാം മാറ്റാനുള്ള അവസരമാണ് സ്റ്റാര്‍ മാജികിലൂടെ യുവയ്ക്കും മൃദുലയ്ക്കും കൈവന്നിട്ടുള്ളത്. മിനി സ്‌ക്രീനില്‍ നായികയായി കത്തി കയറിക്കൊണ്ടിരുന്ന സമയത്താണ് മൃദുല വിവാഹിതയായത്. സീരിയല്‍ നടി രേഖ വഴി വന്ന ആലോചനയിലൂടെയാണ് മൃദുലയും യുവ കൃഷ്ണയും വിവാഹിതരായത്. വിവാഹശേഷവും മൃദുല അഭിനയത്തില്‍ സജീവമായിരുന്നു. പിന്നീട് ഗര്‍ഭിണിയായതോടെ അഭിനയം നിര്‍ത്തി. റസ്റ്റ് അത്യാവശ്യമായി വന്നതോടെയാണ് അഭിനയത്തില്‍ നിന്നും തല്‍ക്കാലം പിന്മാറാന്‍ മൃദുല തീരുമാനിച്ചത്.

അവരോടുള്ള ഇഷ്ടവും സ്‌നേഹവും തന്നെയാണ് കുഞ്ഞിനോടും ആരാധകര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ കുഞ്ഞ് ധ്വനിയുടെ വിശേഷങ്ങള്‍ വളരെ വേഗമാണ് തരംഗമാകുന്നത്. കുഞ്ഞ് ധ്വനിക്ക് ഫെബ്രുവരി മാസത്തില്‍ ഗുരുവായൂരില്‍ ചോറൂണ് ചടങ്ങ് നടത്തിയതിന്റെ ചിത്രങ്ങളെല്ലാം വളരെ വേഗമാണ് വൈറലായത്. കുഞ്ഞ് ധ്വനിയുടെ ആദ്യ സീരിയല്‍ അഭിനയവും, യാത്രകളുമെല്ലാം മലയാളികള്‍ ഏറ്റെടുത്തിരുന്നു.

കൊവിഡ് വില്ലനായപ്പോള്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ 2021 ജൂലൈയില്‍ ആറ്റുകാല്‍ ദേവിക്ഷേത്രത്തില്‍ വെച്ചായിരുന്നു മൃദുല വിജയ്യും യുവ കൃഷ്ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതല്‍ മിനിസ്‌ക്രീന്‍ താരങ്ങള്‍ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. വിവാഹ ദിവസത്തെ അപൂര്‍വ്വ നിമിഷങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ കസവു സാരിയുടുത്തായിരുന്നു മൃദുലയുടെ വിവാഹം. മൃദുല വിജയ്യും യുവ കൃഷ്ണയും സീരിയലില്‍ മാത്രമല്ല ഒട്ടേറെ സിനിമകളിലും തിളങ്ങിയിട്ടുണ്ട്. യുവ കൃഷ്ണ മെന്റലിസ്റ്റായും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

Read more topics: # യുവ മൃദുല
mridula vijay and yuva krishna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES