മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുഞ്ഞ് താരമാണ് ബേബി നിരഞ്ജന. ഒരുപക്ഷേ ഈ പേര് കേട്ട് കഴിഞ്ഞാൽ ചിലർക്ക് പെട്ടെന്ന് മനസ്സിലാകില്ല. എന്നാൽ മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി എന്ന് പറഞ്ഞാൽ എല്ലാ മലയാളി പ്രേക്ഷകർക്കും മനസ്സിലാകും. കുറച്ച് വർഷങ്ങൾക്ക് മുൻപ് മഴവിൽ മനോരമയിൽ സൂപ്പർഹിറ്റ് ആയി മാറിയ സീരിയലായിരുന്നു മഞ്ഞുരുകും കാലം. ജാനിക്കുട്ടിയിലൂടെ കഥ പറഞ്ഞ പരമ്പര പ്രേക്ഷകരെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ പൊന്നോമനയായി മാറാനും ആരാധകരെ കൂടുതൽ ഇഷ്ടപ്പെടുത്താനും ബേബി നിരഞ്ജനയ്ക്ക് കഴിഞ്ഞു. ഒരുപാട് പുരസ്കാരങ്ങളും അംഗീകാരങ്ങളും നിരഞ്ജയനെ തേടിയെത്തി. തന്റെ അഭിനയമികവ് വാനോളമാണ് പ്രേക്ഷകർ സ്വീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തത്.
നിരഞ്ജന അതിന് ശേഷം കുറച്ച് സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആ പ്രേക്ഷകരുടെ സ്വന്തം ജാനിക്കുട്ടിക്ക് 12 വയസ്സായി. പഠനത്തിരക്കുകളിലായി നിരഞ്ജന മാറിയിരിക്കുകയാണ്. പഠനത്തിൽ നിരഞ്ജന മിടുമിടുക്കിയാണ്. ഇപ്പോൾ നിരഞ്ജനയുടെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മുട്ടറ്റം വരെ മുടിയുള്ള നിരഞ്ജന മിയ ബെല്ല എന്ന കടയിൽ മുടി മുറിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. മുടിയുടെ അറ്റം മുറിക്കുകയും സ്പാ ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് വൈറലായത്. അതിന് ശേഷമുള്ള നിരഞ്ജനയുടെ രൂപം പ്രേക്ഷകരെയും ഞെട്ടിച്ചു. എന്തായാലും നിരഞ്ജനയുടെ വിശേഷങ്ങൾ കൗതുകത്തോടെയാണ് ആരാധകർ നോക്കുന്നത്.