ഇപ്പോള്‍ ഏഷ്യാനെറ്റ് പ്രേക്ഷകരുടെ പ്രിയ സീരിയലാണ് കുടുംബവിളക്ക്. വീട്ടമ്മയായ സുമിത്രയുടെ ജീവിതമാണ് സീരിയല്‍ പറയുന്നത്. . സുമിത്രയുടെ മകന് അനിരുദ്ധിന്റെ ഭാര്യ അനന്യയായി എത്തുന്ന ആതിര മാധവ് തുടക്കത്തില്‍ വില്ലത്തിയായിരുന്നുവെങ്കിലും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മരുമകളായി മാറിക്കഴിഞ്ഞു.തിരുവനന്തപുരം സ്വദേശിനിയാണ് ആതിര.കലാപാരമ്പര്യം ഒന്നും ഇല്ലാത്ത ഒരു കുടുംബമാണ് താരത്തിന്റേത്. അമ്മ സ്പെഷ്യല്‍ ബ്രാഞ്ച് സിഐഡി ഹെഡ് ക്വര്‍ട്ടേഴ്സില്‍ ആണ് വര്‍ക്ക് ചെയ്തിരുന്നത്. അച്ഛന്, അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ആണ് ജോലി നോക്കിയിരുന്നത്. കുടുംബത്തിലെ മൂന്നാമത്തെ ആളാണ് ആതിര. മൂന്ന് ചേച്ചിമാര് ആണ് താരത്തിന്. ഒരാള്‍ ബാങ്കില്‍, മറ്റൊരാള്‍ സെക്രട്ടറിയേറ്റിലും, മറ്റൊരാള്‍ ക്യാനഡയില് എഞ്ചിനീയറുമായി ജോലി നോക്കുകയാണ്.
അടുത്തിടെയാണ് ആതിര മാധവ് വിവാഹിതയായത്. രാജീവ് മേനോനാണ് ജീവിത പങ്കാളി. വണ്‍ പ്ലസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് രാജീവ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും വിവാഹം.ഇരുവരും ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങ് എല്ലാം തന്നെ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളും വീഡിയോയുമൊക്കെ ആതിര ഇന്‍സ്റ്റ സ്റ്റോറിയാക്കിയിരുന്നു.
വിവാഹശേഷം ഉള്ള ദീപാവലിയും മറ്റുവിശേഷങ്ങളും പങ്കിട്ട ആതിര ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്, ഭര്‍ത്താവിന് ഒപ്പമുള്ള രാജാക്കാട് യാത്രയെ കുറിച്ചാണ്.കുടുംബവിളക്കില്‍ പ്രതീഷ് ആയും അനന്യയുടെ ഭര്‍ത്താവിന്റെ അനുജന് ആയും വേഷം ഇടുന്ന രാജാക്കാട് സ്വദേശി നൂബിന്റെ വീട്ടില്‍ പോയ സന്തോഷവും ആതിര ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് വേണ്ടി പങ്ക് വച്ചു. അതേസമയം ആതിരയുടെയും രാജീവിന്റെയും ഹണിമൂണ്‍ ട്രിപ്പ് ആയിരുന്നോ എന്ന സംശയവും ആരാധകര്‍ പങ്കിടുന്നുണ്ട്.
ടെക്നോപാര്‍ക്കിലെ ജോലി ഉപേക്ഷിച്ചായിരുന്നു ആതിര അവതരണത്തിലേക്കും പിന്നീട് അഭിനയത്തിലേക്കും തിരിഞ്ഞത്. ഏഷ്യാനെറ്റില്‍ ചില്‍ബൗള്‍ എന്ന പരിപാടി അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരത്തിന്റെ ആദ്യ സീരിയല്‍ കേരളസമാജം പ്രവാസിക്കഥ എന്ന സീരിയലായിരുന്നു. ഇതില്‍ ചെറിയ വേഷമായിരുന്നു ആതിരയ്ക്ക് ഇതിന് പിന്നാലെയാണ് കുടുംബവിളക്കില്‍ അവസരം കിട്ടുന്നത്. ആദ്യം അനന്യയെ അവതരിപ്പിച്ചിരുന്നത് മറ്റൊരു താരമായിരുന്നു എങ്കിലും ലോക്ഡൗണിന് ശേഷമാണ് അനന്യയാകാനുള്ള അവസരം ആതിരയെ തേടി എത്തുന്നത്. ശക്തമായ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് കുടുംബവിളക്കിലെ അനന്യ.