ജന്മഭൂമിയുടെ രണ്ടാമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത നീലക്കുയില്‍ ആണ് മികച്ച സീരിയല്‍ നീലക്കുയിലിന്റെ സംവിധായകന്‍ മഞ്ജു ധര്‍മ്മന്‍ ആണ് മികച്ച സംവിധായകന്‍. മികച്ച നടനായി ഫല്‍വേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന സീതയിലെ കിഷോറിനെ തെരെഞ്ഞടുത്തപ്പോള്‍ നടയായത് നീലക്കുയിലിലെ കസ്തൂരിയെ അവതരിപ്പിക്കുന്ന സ്‌നിഷാ ചന്ദ്രനാണ്.
കഴിഞ്ഞ ദിവസമാണ് ജന്മഭൂമിയുടെ രണ്ടാമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സംവിധായകന്‍ വയലാര്‍ മാധവന് കുട്ടി ചെയര്‍മാനായും, സംവിധായകന്‍ കലാധരന്‍, നര്‍ത്തകി കലാമണ്ഡലം സത്യഭാമ, ജന്മഭൂമി ഡയറക്ടര്‍ ടി. ജയചന്ദ്രന് ,പി. ശ്രീകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ജനപ്രിയ സീരിയലായി തെരെഞ്ഞെടുക്കപ്പെട്ടത് ഏഷ്യാനെറ്റിലെ വാനമ്പാടിയാണ്. മികച്ച നടനുള്ള പുരസ്‌കാരം സീതയിലെ കിഷോര്‍ പീതാംമ്പരനും നടിക്കുള്ള അവാര്‍ഡ് നീലക്കുയിലിലെ അഭിനയത്തിന് സ്‌നിഷ ചന്ദ്രനും സ്വന്തമാക്കി. ഭാര്യ സീരിയലില്‍ വിതുര സുരയായും ശരത്തായും പകര്‍ന്നാടുന്ന നടന്‍ അരുണ്‍ ജനപ്രിയ നടനുള്ള പുരസ്‌കാരം സ്വന്തമാക്കി, മഴവില്‍ മനോരമയിലെ ഭ്രമണം സീരിയലില്‍ നിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നന്ദന ആനന്ദ് ആണ് ജനപ്രിയ നടിക്കുളള പുരസ്‌കാരം നേടിയത്. മഴവില്‍ മനോരമയിലെ തന്ന ഭാഗ്യജാതകത്തിലെ വിഷ്ണു പ്രകാശ് സ്വഭാവനടനുള്ള അവാര്‍ഡ് നേടിയപ്പോള്‍ കസ്തൂരിമാന്‍ ഉള്‍പെടെയുള്ള സീരിയലുകളിലെ മികച്ച അഭിനയത്തിന് നടിബിന ആന്റണി സ്വഭാവനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
ഫല്‍വേഴ്‌സിലെ കോമഡി ഉത്സവം ആണ് മികച്ച ,കോമഡി ടീം മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം സീരിയലിലെ അഭിനയത്തിന് ഹാസ്യ നടനുളള പുരസ്‌കാരം പയ്യന്‍സ് ജയകുമാറിനും ഹാസ്യനടിക്കുള്ള പുരസ്‌കാരം മഞ്ജുപിള്ളയും സ്വന്തമാക്കി. ഏഷ്യാനെറ്റിലെ കറുത്തമുത്തിന്റെ തിരക്കഥ ഒരുക്കുന്ന പ്രദീപ് പണിക്കരാണ് മികച്ച തിരകഥാകൃത്ത്. എഷ്യാനെറ്റിലെ കറുത്ത മുത്തിന്റെ എഡിറ്റര്‍ രാജേഷ് തൃശൂര്‍ മികച്ച എഡിറ്റര്‍ക്കുളള അവാര്‍ഡ് നേടി. മികച്ച ബാലതാരം ഫ്‌ളേവേഴ്‌സിലെ ഉപ്പുംമുളകില്‍ കേശുവായി തകര്‍ത്ത അഭിനയം കാഴ്ചവയ്ക്കുന്ന അല്‍സാബിത്ത് ആണ്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്നു സ്വന്തം ജാനിയിലെ ഛായാഗ്രാഹണത്തിന് ഹരിലാലാണ് മികച്ച കാമാറാമാന്‍ ആയി തെരെഞ്ഞെടുക്കപ്പെട്ടത്. മാര്ച്ച് 31 ന് കോട്ടയത്ത് നടക്കുന്ന താരനിശയില് വിജയികള്‍ക്ക് അവാര്ഡുകള് സമ്മാനിക്കും.