മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരമ്പരകളിലൊന്നാണ് സാന്ത്വനം. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സീരിയലാണ് സാന്ത്വനം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച സാന്ത്വനം ഇപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത നേടികൊണ്ടാണ് മുന്നേറുന്നത്. വാനമ്പാടി എന്ന മറ്റൊരു റേറ്റിംഗ് പരമ്പര അവസാനിച്ച സമയത്താണ് സാന്ത്വനം പരമ്പര എത്തുന്നത്. ചിപ്പി നായികയാകുന്ന പരമ്പരയുടെ പ്രൊമോ എത്തിയപ്പോൾ മുതൽ തന്നെ മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. ഏടത്തിയമ്മയുടെ കഥാപത്രംണ് ചിപ്പി ചെയുന്നെതെങ്കിലും അമ്മയെ ബപോലുള്ള സ്വഭാവമാണ് കഥാപത്രത്തിനു. ആ രീതിയിലാണ് കഥ പോകുന്നത്. നിരവധി സീനിയർ താരങ്ങൾ പരമ്പരയിൽ അണിനിരക്കുന്നുണ്ട്. പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രം ചെയ്യുന്ന പെൺകുട്ടി മലയാളികൾക് ഏറെ പരിചിതമായ മുഖമാണ്. ബാലേട്ടൻ സിനിമയിലെ മുഖം എന്ന് പറയുന്നതാകും പ്രേക്ഷകർ എളുപ്പം. ബാലേട്ടനിലൂടെ എത്തിയാണ് ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. അന്ന് മുതൽ ഈ മുഖം ആരാധകർ ഏറ്റെടുത്ത കഴിഞ്ഞു. സഹോദരി കീര്‍ത്തനയും ചിത്രത്തിൽ ഗോപികയ്ക്ക് ഒപ്പം വേഷം ഇട്ടിരുന്നു. ഇരുവരും പ്രേക്ഷകരുടെ പ്രിയതാരങ്ങളായിരുന്നു.
‘ശിവം’ സിനിമയിൽ ബിജു മേനോന്റെ മകളായി എത്തിയ കൊച്ചുകുട്ടിയെ ഇനിയും മലയാളികൾ മറന്നിട്ടുണ്ടാകില്ല. അതിലും മികച്ച കഥാപത്രമായിരുന്നു ബാലേട്ടൻ എന്ന സിനിമയിൽ. ഇരുവരും ഒന്നിച്ചപ്പോൾ അതാണ് പ്രേക്ഷകരുടെ മനസിലേക്ക് ആഴത്തിൽ എത്തിച്ചു. മലയാളത്തിലെ മുൻനിര സീരിയലുകളിലൂടെ ഇവർ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. കബനി എന്ന സീരിയലിലൂടെയാണ് മലയാളികൾക്കു സുപരിചിതരായ ഗോപിക–കീർത്തന സഹോദരിമാർ വീണ്ടുമെത്തിയത്. അഞ്ജലി ആയി എത്തിയതോടെയാണ് ഗോപികയോടുള്ള ആരാധന പ്രേക്ഷകർക്ക് കൂടിയത്. ഇൻസ്റ്റയിൽ ഏറെ സജീവമായ ഗോപികയ്ക്ക് 25 കെ ഫോളോവേഴ്സുണ്ട്. ടിക്കറ്റോകിലും താരങ്ങൾ സജ്ജീവമായിരുന്നു. എല്ലായിടത്തും ഇവരെ ഏറ്റെടുക്കാനും സ്നേഹിക്കാനും പിന്തുണയ്ക്കാനും മലയാളികൾ നിരവധിയാണ്.
2001ൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഷാജി കൈലാസിന്റെ ശിവം എന്ന സിനിമയിൽ അഭിനയിക്കാൻ ഗോപികയ്ക് അവസരം ലഭിച്ചത്. അച്ഛൻ അനിലിനൊപ്പം സെറ്റിൽ ചെന്നപ്പോൾ അവിചാരിതമായാണ് ശിവത്തിൽ അഭിനയിക്കാൻ കീർത്തനയ്ക്ക് ക്ഷണം കിട്ടിയത്. പക്ഷേ പെട്ടെന്നു വേറെ ഒരാളെ അച്ഛാ എന്ന് വിളിക്കാൻ 3 വയസുകാരി കീർത്തന ഒരുങ്ങിയില്ല. അങ്ങനെ ചേച്ചിയുടെ അടുത്തേക് ആ കഥാപാത്രം വന്നു. പിന്നീടാണ് ബാലേട്ടനിൽ ലാലേട്ടന്റെ മകളായി അഭിനയിക്കുന്നത്. അതിനുശേഷം വേഷം, മയിലാട്ടം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങി ഗോപിക. അങ്ങനെയാണ് മലയാളികളുടെ മനസ്സിൽ ഗോപികയുടെ മുഖം പതിഞ്ഞത്. സിനിമയിൽനിന്ന് പ്ലാൻ ചെയ്ത് ബ്രേക്ക് എടുത്തിട്ടില്ലായെന്നും അവസരങ്ങൾ കിട്ടാത്തതിനാലാണ് ഗ്യാപ് വന്നതാണെന്നുമാണ് താരം പറയുന്നത്. ഇപ്പോൾ അഭിയത്തിലേക്ക് മുഴുകി ജീവിക്കാനാണ് തലപര്യമെന്നും തുടങ്ങിയതെയ് ഉള്ളു എന്നും വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലായെന്നും നടി പറയുന്നു. വർഷങ്ങൾക് ശേഷം കബനി എന്ന സീരിയലിലേക്ക് എത്തിയപ്പോൾ പരിഭ്രമം ആയിരുന്നു എന്നും പറയുന്നു. കബനിയിലേക്ക് അവസരം ലഭിച്ചത് കീർത്തനയ്ക്കായിരുന്നുവെന്നും ആ സമയത്ത് സീരിയലിന്റെ ടൈറ്റിൽ റോളിലേക്ക് ആളെ കിട്ടിയിരുന്നില്ലഎന്നും നടി പറയുന്നു. ഫോട്ടോസ് അയച്ചുകൊടുത്തതിൽ ഞങ്ങൾ രണ്ടുപേരും ഒന്നിച്ചുള്ള പടം ഉണ്ടായിരുന്നുവെന്നും അങ്ങനെയാണ് ആ സീരിയലിലേക് എത്തുന്നതെന്നും നടി പറയുന്നു. അതിനുശേഷമാണ് സാന്ത്വനത്തിലേക്ക് ക്ഷണം ലഭിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ സജി സൂര്യയാണ് സാന്ത്വനത്തിലേക്ക് കൊടുക്കാൻ പറഞ്ഞതും എന്നും നടി പറയുന്നു. സിനിമ ആയാലും സീരിയൽ ആയാലും ഇങ്ങനെ മുന്നോട് പോകാനാണ് താരത്തിന്റെ തീരുമാനം എന്നും പറയുന്നു. ശിവാഞ്ജലി എന്ന കോംബോ മലയാളികൾ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ശിവാഞ്ജലി ഫാൻസ് ഗ്രൂപ്പുകൾ ഉണ്ടാക്കി അവർ പോസ്റ്റുകളും വിശേഷങ്ങളും ഇടുന്നുമുണ്ട്. അതിൽ പരമാവധി നടി ഷെയർ ചെയ്യാറുമുണ്ട്.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഇരുവരും. ഗോപിക ഇപ്പോൾ ആയുര്‍വേദ ഡോക്ടറാണ്. അനുജത്തി കീര്‍ത്തന എഞ്ചിനീയറിംഗിന് പഠിക്കുകയാണ്. ഇരുവരും സീരിയൽ രംഗത്ത് സജീവ താരങ്ങളാണ്. അമ്മത്തൊട്ടിൽ,മാംഗല്യം എന്നീ സീരിയലുകളുടെ ഭാഗമായി ഇരുവരും അഭിയിച്ചിട്ടുണ്ട്. ശിവന്‌റെയും ഹരിയുടെയും വിവാഹ ശേഷമുളള സംഭവങ്ങളാണ് സാന്ത്വനത്തില്‍ കാണിക്കുന്നത്. പരമ്പര മിനിസ്‌ക്രീനിൽ റേറ്റിംഗിൽ കുതിക്കുകയാണ്. സാന്ത്വനം ഹിറ്റായതോടെ പരമ്പരയിലെ താരങ്ങളും എല്ലാവരുടെയും പ്രിയപ്പെട്ടവരായി മാറിയിരുന്നു. സാന്ത്വനത്തിലെ ശിവാഞ്ജലിയുടെ പേരില്‍ എല്ലാം നിരവധി ഫാന്‍സ് ഗ്രുപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉളളത്. നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് പരമ്പര നിലവില്‍ ജൈത്രയാത്ര തുടരുന്നത്. സാന്ത്വനത്തിന്റെ മിക്ക എപ്പിസോഡുകള്‍ക്കായും വലിയ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്.