സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ശ്രദ്ധേയമായ സീരിയലാണ് എന്റെ മാതാവ്. അമ്മയില്ലാത്ത ഒരു കൊച്ചു പെണ്‍കുട്ടിയുടെ കഥയാണ് സീരിയല്‍ പറയുന്നത്. സീരിയലില്‍ പ്രധാന കഥാപാത്രമായ ഏഞ്ചല്‍ എന്ന വെള്ളാരം കണ്ണുള്ള സുന്ദരികുട്ടിയായി എത്തുന്നത്. ഐലീന്‍ എലീസ നിഖില്‍ എന്ന കൊച്ചു സുന്ദരിയാണ്. എന്റെ മാതാവ് എന്ന സീരിയല്‍ ശ്രദ്ധിക്കപ്പെടുന്നതിന് പ്രധാന കാരണം ഇതിലെ പ്രധാന കഥാപാത്രമായി എത്തുന്ന ഐലീന്റെ അഭിനയമികവ് കാരണമാണ്. ആരുടെയും മനം കവരുന്നതാണ് ഐലീന്റെ അഭിനയവും സംസാരവും. എറണാകുളം നെട്ടൂര്‍ സ്വദേശികളായ നിഖില്‍ സേവ്യറിനറെയും റിയയുടേയും മകളാണ് ഐലീന്‍.
സീരിയല്‍ കാണുന്നവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം വളരെ പ്രിയപ്പെട്ട ഐലീന് ഒരു കുഞ്ഞുസഹോദരന്‍ പിറന്നു എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഐലീന്‍ ചേച്ചി ആയ സന്തോഷം കുടുംബം തന്നെയാണ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. അനിയന്‍ വാവയെ താലോലിക്കുന്ന ഏഞ്ചലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറല്‍ ആയിരിക്കുകയാണ്. അനിയന്‍ കുഞ്ഞിനെ ആദ്യമായി കൈയ്യില്‍ എടുക്കുന്നതിന്റെയും, അവന് ചേച്ചിയുടെ വക ഉമ്മ കൊടുക്കുന്നതിന്റെയും കുഞ്ഞിന്റെ ഭാവങ്ങളില്‍ വരുന്ന മാറ്റത്തെ കുറിച്ചുമൊക്കെ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. കൊറോണ തുടങ്ങിയതിന് ശേഷം കുറച്ച് നാളത്തേക്ക് ഐലീന്‍ പരമ്പരയില്‍ ഇല്ലാതിരുന്നത് പ്രേക്ഷകരെ നിരാശയിലാക്കിയെങ്കിലും അധികം വൈകാതെ താരം പരമ്പരയിലേക്ക് എത്തി.
5 വയസ്സുള്ള ഐലീന്‍ ഇതിനകം ലുലു ലിറ്റില്‍ പ്രിന്‍സസ്, റോട്ടറി ക്ലബ്ബ് ബേബി ക്യൂന്‍,സ്റ്റാലിയന്‍സ് കിനറര ഫെസ്റ്റിലും വിജയിയായിട്ടുണ്ട്. പാട്ടിലും ഡാന്‍സിലുമെല്ലാം മിടുക്കിയാണ് ഈ കൊച്ചുസുന്ദരി. കൂനമ്മാവ് ചാവറദര്‍ശന്‍ സിഎംഐ കിനറര്‍ഗാര്‍ഡനില്‍ എല്‍കെജിയിലും യുകെജിയിലും കലാതിലകം ആയിട്ടുമുണ്ട് ഐലീന്‍. അഭിനയിക്കാനുള്ള കഴിവും വാക് ചാതുര്യവുമാണ് ഐലീന് സിനിമകളിലും സീരിയലുകളിലും അവസരം നേടി നല്‍കുന്നത്. സിദ്ദിഖ്-ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'ശുഭരാത്രി'എന്ന സിനിമയില്‍ സിദ്ദിഖിനറെ മകനായി അഭിനയിക്കുന്ന നാദിര്‍ഷയുടെ കഥാപാത്രത്തിനറെ മകളായി ഐലീന്‍ അഭിനയിച്ചിട്ടുണ്ട്. ഉമ്മുക്കൊലുസു എന്നായിരുന്നു സിനിമയില്‍ ഐലീനറെ പേര്.
വെള്ളാരം കണ്ണുകളുമായി ചിത്രത്തില്‍ ഉമ്മുക്കൊലുസു എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനം കവര്‍ന്ന ഈ കൊച്ചുമിടുക്കി അതിനുശേഷം ഗൗതമനറെ രഥം എന്ന സിനിമയിലും ഏതാനും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ദൂത് എന്ന ഹ്രസ്വചിത്രമാണ് അതില്‍ ശ്രദ്ധേയമായത്. പിന്നീടാണ് ഐലീന്‍ എന്റെ മാതാവില്‍ അഭിനയിക്കാനെത്തിയത്. കുടുംബ സദസ്സുകളില്‍ മികച്ച അഭിപ്രായമാണ് ഈ പരമ്പരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.