നിരവധി സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ സമ്മാനിച്ച ചാനലാണ് ഏഷ്യാനെറ്റ്. വര്‍ഷങ്ങളൊളം നീണ്ടു നില്‍ക്കുന്ന സീരിയലുകളാണ് ഏഷ്യാനെറ്റിലെ ഒട്ടുമിക്കതും. കുറുച്ചു നാളുകളായി ഏഷ്യാനെറ്റിലെ സീരിയലുകളോട് ആരാധകര്‍ക്ക് അത്ര താത്പര്യമില്ലായിരുന്നു. വലിച്ചു നീട്ടലുകളാണ് അതിന്റെ മുഖ്യ കാരണം. എന്നാല്‍ കുറച്ചു നാളുകള്‍ കൊണ്ടു തന്നെ സാന്ത്വനം സീരിയല്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു.ഇപ്പോള്‍ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സീരിയലുകളില്‍ ഒന്നായി സാന്ത്വനം മാറിക്കഴിഞ്ഞു.
മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിന് മറ്റുള്ള സീരിയലുകളെ അപേക്ഷിച്ച് ജീവിതത്തോട് അടുത്തുനില്‍ക്കുന്ന സീരിയല്‍ എന്ന പ്രത്യേകത കൂടി ഉണ്ട്.തമിഴ് സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന സീരിയലിലെ മലയാളം പതിപ്പാണ് സാന്ത്വനം സീരിയല്‍. തമിഴകത്ത് സൂപ്പര്‍ ഹിറ്റായ സീരിയലിന് മലയാളത്തിലും നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. സീരിയല്‍ മലയാളത്തിലെത്തുമ്പോള്‍ എങ്ങിനെ ഉണ്ടാകുമെന്ന സംശയം തുടക്കത്തില്‍ ആരാധകര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും മികച്ച രീതിയില്‍ സീരിയല്‍ മുന്നോട്ടു പോകുകയായിരുന്നു.
സീരിയല്‍ താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് പലപ്പോളും വാര്‍ത്തകള്‍ എത്താറുണ്ട്. പ്രേക്ഷകര്‍ക്കിടയിലെ സ്വീകാര്യതയും അഭിനയത്തിലെ മികവും ഒക്കെയാണ് താരങ്ങളുടെ പ്രതിഫം നിശ്ചയിക്കുന്നത്. ഇപ്പോള്‍ സാന്ത്വനത്തിലെ താരങ്ങളുടെ പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്. സീരിയലിലെ താരങ്ങള്‍ളുടെ ഒരു ദിവസത്തെ വേതനമാണ് പല മാധ്യമങ്ങളിലും റിപ്പോര്‍ട്ടായി എത്തുന്നത്. സീരിയലിലെ മൂത്ത സഹോദരന്റെ ഭാര്യയായ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിപ്പിയുടെ ഒരുദിവസത്തെ വരുമാനം 5000 രൂപയാണ്.മൂത്ത സഹോദരനെ അവതരിപ്പിക്കുന്ന രാജീവ് പരമേശ്വരനെ ഒരു ദിവസത്തെ വരുമാനം 5000 രൂപ തന്നെ. അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡോക്ടര്‍ ഗോപിക അനില്‍ ഇന്ത്യ ഒരു ദിവസത്തെ വരുമാനം 4000 രൂപയാണ്.
കുടുംബത്തിലെ ഏറ്റവും ഇളയ അനിയന്‍ ആയ കണ്ണന്‍ എന്നു വിളിക്കുന്ന അച്ചു സുഖന്തിന്റെ ഒരു ദിവസത്തെ വരുമാനം 3000 രൂപയാണ്. വീട്ടിലെ പുതിയ കഥാപാത്രമായി എത്തിയിരിക്കുന്ന അച്ചുവെന്ന രക്ഷാ രാജിന് 4000 രൂപയാണ്.വര്‍ഷങ്ങളായി സീരിയല്‍ രംഗത്ത് സജീവമായ ഗിരീഷ് നമ്പ്യാറിന്റെ ഒരു ദിവസത്തെ വരുമാനം 5000 രൂപയാണ്. ശിവയായി എത്തുന്ന സജിന് ഒരു ദിവസം 5000 രൂപ തന്നെയാണ് വരുമാനം. 4500 രൂപയാണ് ദേവിയുടെ സഹോദരനായ എത്തുന്ന വിജേഷ് അവനൂറിനു നല്‍കുന്നത്.ബാക്കി വരുന്ന താരങ്ങള്‍ക്കെല്ലാം ഓരോ എപ്പിസോഡ് നായി 3000 രൂപ വച്ചാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.