Latest News

ചെമ്പരത്തി സീരിയലിലെ നന്ദന; അവതാരകയായി എത്തി ശ്രദ്ധിക്കപ്പെട്ട നടി ബ്ലസ്സി കുര്യന്റെ വിശേഷങ്ങളറിയാം 

Malayalilife
ചെമ്പരത്തി സീരിയലിലെ നന്ദന; അവതാരകയായി എത്തി ശ്രദ്ധിക്കപ്പെട്ട നടി ബ്ലസ്സി കുര്യന്റെ വിശേഷങ്ങളറിയാം 

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുളള സീരിയലാണ് ചെമ്പരത്തി. സീരിയലിലെ ഓരോ കഥാപാത്രങ്ങളും ഏറെ ശ്രദ്ധനേടിയിട്ടുളള താരങ്ങളാണ്. സീരിയലിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളാണ്  നന്ദന. നന്ദനയായി സ്‌ക്രീനിലെത്തുന്നത് നടി ബ്ലസ്സി കുര്യനാണ്.  
പഠനകാലത്ത് തന്നെ അവതാരകയായി തിളങ്ങി പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെ അഭിനയലോകത്തെത്തി ഇപ്പോള്‍ സീരിയല്‍ ലോകത്ത് തിളങ്ങുന്ന നടിയാണ് ബ്ലെസി കുര്യന്‍.

താരത്തിന്റെ അച്ഛന്‍ ബാങ്ക് മാനേജറായിരുന്നു. ലഖ്നൗവിലാണ് ബ്ലെസി ജനിച്ചതും വളര്‍ന്നതും. 8 വയസ്സിന് ശേഷമാണ് സ്വദേശമായ കേരളത്തിലേക്ക് വന്നത്. പത്തനംതിട്ടയാണ് കുടുംബവീട്. തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു പഠനം.
തേവര തേവര സേക്രട്ട് ഹാര്‍ട്ട് കോളേജിലായിരുന്നു ബ്ലസ്സിയുടെ ബിരുദപഠനം. അവിടെവെച്ചാണ് ബ്ലെസി നിരവധി ആര്‍ട്ടിസ്റ്റുകളുമായി പരിചയത്തിലായത്. നിരവധി അവതാരകമാരേയും പാട്ടുകാരേയുമൊക്കെ കൂട്ടുകാരായി കിട്ടി. അതോടെയാണ് ബ്ലെസിയും അവതാരകയായി മാറിയത്. കൈരളി വീ ചാനലിലെ എക്സ് ഫാക്ടര്‍ അവതരിപ്പിച്ചതോടെയാണ് ബ്ലെസി ശ്രദ്ധേയയായത്. ശേഷം അമൃതയില്‍ ടിവിയില്‍ കുക്കറി ഷോ അവതരിപ്പിച്ചു. കപ്പ ടിവിയിലും അവതാരകയായി.

ഏഷ്യനെറ്റില്‍ ടേസ്റ്റ് ടൈം എന്ന ഷോയിലൂടെയും ശ്രദ്ധ നേടി.ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് അജു വര്‍ഗ്ഗീസ് നായകനായ ഒരു തുണ്ടുപടം എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ബ്ലെസി അഭിനയലോകത്തെത്തിയത്. അതിന് മുമ്പ് മിനി സ്‌ക്രീനിലും മറ്റും അവതാരകയായി തിളങ്ങിയിട്ടുമുണ്ട് താരം. ഇമേജ് എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 2019ലാണ് സീ കേരളം ചാനലില്‍ ചെമ്പരത്തി എന്ന സീരിയലില്‍ ബ്ലെസി അഭിനയിച്ചുതുടങ്ങിയത്. നന്ദന എന്ന കഥാപാത്രമായിട്ടാണ് താരം ചെമ്പരത്തിയില്‍ എത്തുന്നത്. ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ബ്ലസ്സി.
 

chembarathi movie actress blessy kurian

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക