ബിഗ്‌ബോസ് രണ്ടാം സീസണ്‍ പാതിക്ക് അവസാനിച്ചതോടെ മൂന്നാം സീസണ്‍ എപ്പോഴാണ് ആരംഭിക്കുക എന്ന ചോദ്യമായിരുന്നു ആരാധകര്‍ക്ക്. ആകാംഷകള്‍ക്ക് വിരാമമിട്ട് ബിഗ്‌ബോസ് ഇന്നലെ ആരംഭിച്ചു. നോബി മാര്‍ക്കോസ്,് ആര്‍ജെ കിടിലം ഫിറോസ്, ഡിംപല്‍ ഭാല്‍, നടന്‍ മണിക്കുട്ടന്‍, മജ്സിയ ഭാനു, ലക്ഷ്മി ജയന്‍, സൂര്യ ജെ മേനോന്‍, സായ് വിഷ്ണു, അനൂപ് കൃഷ്ണന്‍, അഡോണി ജോണ്‍, ഋതു മന്ത്ര, ഭാഗ്യലക്ഷ്മി, റംസാന്‍, സന്ധ്യ മോഹന്‍ എന്നിവരാണ് മത്സരാര്‍ത്ഥികളായി എത്തിയിരിക്കുന്നത്. ഇവരില്‍ വേരിട്ടു നിന്ന വ്യക്തിയാണ് അഡോണി ജോണ്‍. അക്കാഡമീഷ്യനായി തിളങ്ങിയ അഡോണി തന്റെ ആദ്യ വരവില്‍ തന്നെ ഇംപ്രഷനുണ്ടാക്കി. ആദ്യമായി കാണുന്ന ഒരാളെപപോലെയാണ് അഡോണിയെ കണ്ടത്. ഹൗസിനുളളിലും അല്‍പം സീരിയസ്സായ ബുദ്ധിജീവിയെ പോലെയാണ് അഡോണിയെ ഹൗസില്‍ പെരുമാറുന്നത് കഴിഞ്ഞ എപ്പിസോഡില്‍ സൂര്യയോട് മനസ്സ് തുറന്ന് സംസാരിക്കുന്ന അഡോണിയെ കാണാന്‍ സാധിച്ചിരുന്നു.
പ്രാസംഗികന്‍ ആയ അഡോണി വാക്കുകളെ കൊണ്ട് അമ്മാനം ആടുന്നവന്‍ എന്നാണ് ഇന്‍ട്രോയില്‍ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. മഹാരാജാസില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച് ഡി ചെയ്യുകയാണ് കക്ഷി. ഇപ്പോഴിതാ അഡോണിയെ സംബന്ധിച്ച പുത്തന്‍ വിശേഷങ്ങള്‍ സൈബറിടത്തിന്റെ ശ്രദ്ധ നേടുകയാണ്. ബിഗ്‌ബോസ് മലയാളം ഒഫിഷ്യല്‍ എന്ന ബിഗ്‌ബോസ് പ്രേക്ഷകരുടെ കൂട്ടായ്മയില്‍ അശ്വിന്‍ വിഷ്ണു എന്ന ഒരു പ്രേക്ഷകന്‍ പങ്കുവെച്ച വിവരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
'അഡോണി റ്റി ജോണ്‍. എറണാകുളം മഹാരാജാസ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ഗവേഷണ വിദ്യാര്‍ത്ഥിയാണ്. കോട്ടയം ജില്ലയിലെ ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തിനടുത്ത് വണ്ടന്‍പതാലിലാണ് വീട്. പപ്പ അമ്മ അനിയന്‍ അടങ്ങുന്ന കൊച്ചു കുടുംബം. പപ്പാ കൃഷിക്കാരനാണ്. അമ്മ വീട്ടമ്മ. അനിയന്‍ പ്ലസ് വണില്‍ പഠിക്കുന്നു. കേരളത്തിലെ കോളേജ് മത്സരവേദികളില്‍ വര്‍ഷങ്ങളായി അഡോണിയുണ്ട്. കോട്ടയം ബസേലിയസ് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.
എം ഫില്‍ പഠനം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ ആയിരുന്നു. കൈരളി ചാനലില്‍ പേളി മണി അവതാരകയായിരുന്ന 'മാന്യ മഹാജനങ്ങളെ' എന്നാ പ്രസംഗ റിയാലിറ്റി ഷോയിലും ഫ്‌ലവര്‍സ് ചാനലിലെ ശ്രീകണ്ഠന്‍ നായര്‍ അവതാരകനായിരുന്ന 'ഒരു നിമിഷം' റിയാലിറ്റി ഷോയിലും പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മഴവില്‍ മനോരമയിലെ 'ഉടന്‍ പണം' ചോദ്യോത്തര പരിപാടിയിലും അഡോണി പങ്കെടുത്തിട്ടുണ്ട്.നിരവധി ദേശീയ -അന്തര്‍ ദേശീയ ഗവേഷണ ജേര്‍ണലുകളില്‍ അഡോണിയുടെ ഗവേഷണ പ്രബന്ധങ്ങള്‍ അച്ചടിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലുടനീളം പ്രസംഗം,ഡിബേറ്റ്, ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് പേഴ്‌സണാലിറ്റി, RJ Hunt മുതലായ മത്സര വേദികളിലെ നിറസാന്നിധ്യമായിരുന്നു അഡോണി. ഇന്ത്യയിലെ ഏറ്റവും വലിയ ഡിബേറ്റ് മത്സരമായ ഫെഡറല്‍ ബാങ്ക് സ്പീക്ക് ഫോര്‍ ഇന്ത്യ മത്സരത്തില്‍ കേരള എഡിഷനില്‍ 2019 ലെ റണ്ണര്‍ അപ്പ് ആയിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന മത്സരങ്ങളായ സിസ്റ്റര്‍ സാവിയോ പ്രസംഗ മത്സരം, സി എം സ്റ്റീഫന്‍ പ്രസംഗ മത്സരം, ബാഗ്‌ഷോ ബെസ്റ്റ് പേഴ്‌സണാലിറ്റി അവാര്‍ഡ്, MBC ബെസ്റ്റ് പേഴ്‌സണാലിറ്റി അവാര്‍ഡ്, KMEA ബെസ്റ്റ് പേഴ്‌സണാലിറ്റി അവാര്‍ഡ്, തുടങ്ങിയ അനവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ മത്സരവേദികളിലെ ജഡ്ജിങ് പാനലിലെ അംഗമാണ്. എംറിക് ലേണിംഗ് അപ്ലിക്കേഷന്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയില്‍ വീഡിയോ പ്രസന്ററായും കണ്ടന്റ് റൈറ്ററായും പ്രവര്‍ത്തിക്കുന്നു.