തമിഴ് സീരിയല്‍ മൈനയില്‍ അഭിനയിക്കാനൊരുങ്ങി ഭാഗ്യജാതകം താരം ഗിരീഷ് നമ്പ്യാര്‍.;താരത്തിന്റെ പുതിയ ഗെറ്റപ്പിലെ ചിത്രങ്ങള്‍ പുറത്ത്

Malayalilife
topbanner
തമിഴ് സീരിയല്‍ മൈനയില്‍ അഭിനയിക്കാനൊരുങ്ങി ഭാഗ്യജാതകം താരം ഗിരീഷ് നമ്പ്യാര്‍.;താരത്തിന്റെ പുതിയ ഗെറ്റപ്പിലെ ചിത്രങ്ങള്‍ പുറത്ത്


ഭാഗ്യജാതകം എന്ന സീരിയലിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഗിരീഷ് നമ്പ്യാര്‍. ഭാഗ്യജാതകത്തില്‍ നിന്നും പുറത്തായ ശേഷം സ്വാതി നക്ഷത്രം ചോതിയില്‍ അഭിനയിക്കുന്ന താരം ഇപ്പോള്‍ തമിഴിയിലെ മൈന എന്ന സീരിയലില്‍ ഒരു പ്രധാന റോളില്‍ എത്താനുളള ഒരുക്കത്തിലാണ്. സീരിയലിന്റെ പുതിയ ഗെറ്റപ്പിലെ താരത്തിന്റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്..

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഗിരീഷ് നമ്പ്യാര്‍. ഒട്ടെറെ സീരിയലുകളില്‍ ശ്രദ്ധേയവേഷം അവതരിപ്പിച്ചിട്ടുള്ള ഗിരീഷ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാഗ്യജാതകത്തിലെ നായകനായിട്ടാണ് ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഭാഗ്യ ജാതകത്തില്‍ നിന്നും പിന്‍മാറിയെങ്കിലും സീ കേരളത്തിലെ സ്വാതി നക്ഷത്രം ചോതിയിലൂടെ വീണ്ടും ഗിരീഷ് മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോള്‍ തമിഴില്‍ കളേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന മൈന സീരിയലില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുകയാണ് താരം. തമിഴിലെ ഹിറ്റ് സീരിയലാണ് മൈന. സീരിയലില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് ഗീരിഷ് അവതരിപ്പിക്കുന്നത്.  കളക്ടര്‍ തമിഴ് സെല്‍വന്‍ എന്ന പോസീറ്റീവ് ഹീറോ കഥാപാത്രത്തെയാണ് ഗിരീഷ് അവതരിപ്പിക്കുന്നത്. ഹിന്ദിയിലെ ഉഡാന്‍ സീരിയലിന്റെ റീമേക്കാണ് തമിഴിലെ മൈന. ഇന്ന് മുതല്‍ രാത്രി 8.30 മുതലുളള എപ്പിസോഡുകളിലാണ്  സെല്‍വനായി ഗിരീഷ് എത്തുന്നത്. സീരിയലിലെ താരത്തിന്റെ പുതിയ ഗെറ്റപ്പിലെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. കോട്ടും സ്യൂട്ടുമൊക്കെ അണിഞ്ഞ് നല്ല കിടിലന്‍ ഗെറ്റപ്പിലാണ് താരം ചിത്രത്തിലുളളത്.  മലയാളത്തില്‍ ആരാധകരുടെ പ്രിയ നായകനായ താരം തമിഴില്‍ അഭിനയിക്കാന്‍ എത്തുന്നത് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. 

മുമ്പ് ദത്തുപുത്രിയെന്ന സീരിയലിലും കളക്ടറായി ഗീരിഷ് എത്തിയിരുന്നു. ഭാഗ്യജാതകത്തിലെ അരുണ്‍ ഷേണായി എന്ന ഗിരീഷിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും സീരിയലിന്റെ അണിയറപ്രവര്‍ത്തകരുമായി ഉണ്ടായ ചില പ്രശ്നങ്ങളുടെ പേരില്‍ ഗിരീഷ് സീരിയലില്‍ നിന്നും പിന്‍മാറുകയായിരുന്നു. പിന്നീട് സീ കേരളത്തിലെ മികച്ച സീരിയലുകളില്‍ ഒന്നായ സ്വാതി നക്ഷത്രം ചോതിയില്‍ താരം മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഗിരീഷ് തിരിച്ചെത്തിയത്. ഇപ്പോള്‍ തമിഴിലും മികച്ച ഒരു കഥാപാത്രം ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഗിരീഷ്. കണ്ണൂര്‍ സ്വദേശിയായ ഗിരീഷ് പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. ടിവി അവതാരകന്‍, സഹസംവിധായകന്‍ നടന്‍ എന്നിങ്ങനെ പല നിലയിലും ഗിരീഷ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ തമിഴ് സീരിയലിലും ഗിരീഷ് അഭിനയിച്ചിട്ടുണ്ട്. പാര്‍വതിയാണ് ഗീരീഷിന്റെ ഭാര്യ ഗൗരി മകളാണ്.


 

bhagyajathakam gireesh tobe act in new tamil serial myna

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES