Latest News

അച്ഛനും മകളും ഒന്നിച്ച് സമയം ചിലവഴിക്കട്ടെ; റോയയേയും മുന്‍ ഭര്‍ത്താവിനെയും കുറിച്ച് ബഡായി ആര്യ

Malayalilife
അച്ഛനും മകളും ഒന്നിച്ച് സമയം ചിലവഴിക്കട്ടെ; റോയയേയും മുന്‍ ഭര്‍ത്താവിനെയും കുറിച്ച് ബഡായി ആര്യ

വതാരക നടി, നര്‍ത്തകി, ഫാഷന്‍ ഡിസൈനര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ളയാളാണ് തിരുവനന്തപുരം സ്വദേശിയായ ആര്യ. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരിക്കുകയാണെന്ന് ആര്യ വെളിപ്പെടുത്തിയിട്ടുള്ളത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ബിഗ് ബോസില്‍ വെച്ച് തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ താളത്തകര്‍ച്ചയെക്കുറിച്ച് പറഞ്ഞപ്പോള്‍ അതില്‍ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്.

ഏറെ കാലമായി  ആര്യയും രോഹിത്തും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. മുന്‍പ് അക്കാര്യം ആര്യ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഒരുമിച്ചല്ലെന്നും എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നുമാണ് ആര്യ  വ്യക്തമാക്കിയത്.മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അര്‍ച്ചന രോഹിത്തിന്റെ സഹോദരിയാണ്. ഭര്‍ത്താവുമായി പിരിഞ്ഞ ശേഷവും രോഹിത്തിനൊപ്പം വീട്ടിലെ ചടങ്ങുകള്‍ക്കൊക്കെ റോയ എത്താറുണ്ട്.കഴിഞ്ഞ ദിവസം വിജയജശമി ദിനത്തില്‍ രോഹിത്തിന്റെ അമ്മയ്ക്കൊപ്പം പൂജയില്‍ പങ്കുകൊളളുന്ന റോയയുടെ ചിത്രങ്ങള്‍ രോഹിത്ത് പങ്കുവച്ചിരുന്നു. രോഹിത്ത് പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ ഇത്തവണ കമന്റുമായി ആര്യ എത്തിയിരുന്നു. വിവാഹമോചനത്തിന് ശേഷവും പരസ്പര ബഹുമാനം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. മകളുടെ കാര്യങ്ങളെക്കുറിച്ച് തങ്ങള്‍ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോള്‍ മകളെക്കുറിച്ചും മുന്‍ഭര്‍ത്താവിനെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ആര്യയുടെ മകളായ ഖുഷി അച്ഛനായ രോഹിതിന്റെ വീട്ടിലാണുള്ളത്. അടുത്തിടെയായിരുന്നു മകള്‍ അച്ഛന്‍രെ വീട്ടിലേക്ക് പോയത്.
നാട്ടിലേക്കെത്തിയത്. മകള്‍ അച്ഛനൊപ്പമാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. മകളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അവളിപ്പോള്‍ അച്ഛന്‍രെ വീട്ടിലാണുള്ളത്. ലോ് ഡൗണിന് ശേഷം ഇപ്പോഴാണ് അദ്ദേഹം നാട്ടിലേക്കെത്തിയത്. ഇനി അച്ഛനും മകളും ഒരുമിച്ച് നില്‍ക്കട്ടെ, അതും വേണമല്ലോ, അദ്ദേഹത്തിനും അവള്‍ക്കും ഒരുമിച്ച് സമയം ചെലവഴിക്കേണ്ടേയെന്നുമായിരുന്നു താരം പറഞ്ഞത്. മേപ്പടിയാന്‍ എന്ന ചിത്രത്തിലാണ് ഇനി ആര്യ അഭിനയിക്കുക. ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചിട്ടുണ്ട്.
 

Read more topics: # badai arya,# about roya and,# her ex husband
badai arya about roya and her ex husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക