കോമഡി സ്റ്റാര്‍സ് സ്റ്റാര്‍ മാജിക് തുടങ്ങിയ പരിപാടികളിലൂടെ കുടുബസദസ്സുകളില്‍ നര്‍മ്മം വിതറുന്ന മിമിക്രിതാരമാണ് അസീസ് നെടുമങ്ങാട്. മിനിസ്‌ക്രീനിലെ നിരവധി പരിപാടികളിലൂടെ ശ്രദ്ധനേടിയ ആളാണ് താരം. കറുപ്പ് നിറത്തെ കളിയാക്കി കൊണ്ടുള്ള സ്‌കിറ്റുകളും മറ്റും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ അതിന് സമ്മതിക്കാതെ വന്നത് കൊണ്ട് ഒരു ചാനലില്‍ നിന്ന് തന്നെ പുറത്താക്കിയിട്ടുണ്ടെന്ന് പറയുകയാണ് താരമിപ്പോള്‍.
ഇന്ന് ഈ നിമിഷം വരെ ഇത്തരം കാര്യങ്ങളില്‍ വിമര്‍ശനങ്ങള്‍ എനിക്കും കിട്ടാറുണ്ട്. ചാനലുകളില്‍ ഒരു സ്‌കിറ്റ് ചെയ്യുമ്‌ബോള്‍ സ്‌ക്രിപ്റ്റ് റൈറ്ററും ഡയറക്ടറും ഹെഡ് പ്രോഗ്രാം പ്രൊഡ്യൂസര്‍മാരുമൊക്കെയുണ്ട്. അവരെല്ലാം ഒരാഴ്ചയോളമിരുന്ന് സ്‌ക്രിപ്റ്റെഴുതി വേരിഫിക്കേഷന്‍ നടത്തിയ ശേഷമാണ് അത് കലാകാരന്മാരിലേക്ക് എത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അസീസ് പറയുന്നു.
അവര്‍ സ്‌ക്രിപ്റ്റ് കൊണ്ടു വന്ന് വായിച്ച് തരുമ്‌ബോള്‍ അത് ചെയ്യാന്‍ പറ്റില്ല എന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്നും താരം പറയുന്നു. നമ്മളത് ചെയ്തില്ലെങ്കില്‍ ചെയ്യാന്‍ വേറെ ആളുണ്ട്. ഞാന്‍ ചെയ്യുന്നത് എന്റെ ജോലിയാണ്. ഞാനില്ലെങ്കില്‍ അത് ചെയ്യാന്‍ ആയിരം ആര്‍ട്ടിസ്റ്റുമാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നതില്‍ വിഷമം തന്നെയാണ് ഉള്ളത്. കാരണം ഞാനും വലിയ നിറമില്ലാത്തയാളാണ്. ഞാനും കറുപ്പാണെന്ന് അസീസ് പറയുന്നു.
എന്നാല്‍ പലപ്പോഴും നിറത്തിന്റെ പേരില്‍ ഞാനും കളിയാക്കിയിട്ടുണ്ട്. അങ്ങനെ ചെയ്യേണ്ടി വന്നിട്ടുള്ളവരോട് പരിപാടിയ്ക്ക് ശേഷം മാപ്പ് പറയാറുമുണ്ട്. അവരൊന്നും അത് കാര്യമായി എടുക്കാറില്ല. ഇന്ന് ലഭിച്ച വിമര്‍ശനത്തിന് നല്‍കിയ മറുപടി ഇനി അങ്ങനെ പറയില്ല എന്നാണെന്ന് ഉറപ്പ് തരില്ലെന്നാണെന്നും അസീസ് പറയുന്നു. ടെലിവിഷന്‍ പരിപാടികളില്‍ മാത്രമല്ല സിനിമയിലാണെങ്കിലും ഇങ്ങനെ തന്നെയാണ് നടക്കുന്നത്.
ഒരു സിനിമയില്‍ സംവിധായകന്‍ പറയുന്ന കാര്യം ചെയ്യാനാവില്ലെന്ന് തിരിച്ച് പറയാന്‍ ഒരു കലാകാരന് സാധിക്കില്ല. അത് കളഞ്ഞിട്ട് പോകാനും പറ്റില്ലെന്ന് താരം പറയുന്നു. ലഭിക്കുന്ന ഡയലോഗില്‍ മാറ്റം വരുത്തണമെന്ന് പറയാനുള്ള സ്വാതന്ത്യമുണ്ടോ? എന്നുള്ള ചോദ്യത്തിന് 'അത് സ്‌ക്രിപ്റ്റഡാണ്, മാറ്റാന്‍ പറയാനുള്ള സ്വാതന്ത്ര്യം നമുക്കില്ലെന്നും അസീസ് സൂചിപ്പിച്ചു.
താന്‍ അഭിനയിച്ചിട്ടുള്ള ഒരു വെബ്സീരീസില്‍ അത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ തനിക്ക് കിട്ടിയ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് അവരോട് പറഞ്ഞതിന് എന്നെ ഒരു ചാനലില്‍ നിന്ന് തന്നെ വിളിച്ചില്ല. ആ പരിപാടിയില്‍ നിന്നും പിന്നീട തന്നെ ഒഴിവാക്കുകയായിരുന്നെന്നും അസീസ് വെളിപ്പെടുത്തുന്നു. ബോഡി ഷൈമിങ് കളര്‍ ഫൈമിങ്ങിനൊക്കെ വലിയ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമത്തില്‍ ഉയരുന്നത്.