എല്ലാകാര്യങ്ങളും അറിയുന്ന കുട്ടിയാണ്; ഇനിയൊരു പരാജയമുണ്ടാകില്ല;  പ്രണയം വെളിപ്പെടുത്തി ആത്മസഖി താരം റെയ്ജിന്‍

Malayalilife
എല്ലാകാര്യങ്ങളും അറിയുന്ന കുട്ടിയാണ്; ഇനിയൊരു പരാജയമുണ്ടാകില്ല;  പ്രണയം വെളിപ്പെടുത്തി ആത്മസഖി താരം റെയ്ജിന്‍

ഴവില്‍ മനോരമയിലെ ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പെണ്‍മനസുകളുടെ പ്രിയങ്കരനായി മാറിയ നടനാണ് റെയ്ജന്‍ രാജന്‍. ആത്മസഖി അവസാനിച്ചെങ്കിലും ഇപ്പോഴും പ്രേക്ഷകര്‍ സത്യനെയും നന്ദിതയെയും മറന്നിട്ടില്ല. ആത്മസഖിക്ക് ശേഷം പ്രിയപ്പെട്ടവള്‍ തിങ്കള്‍കലമാന്‍ എന്നീ  പരമ്പകളിലും റെയ്ജിന്‍ എത്തിയിരുന്നു. എങ്കിലും ആത്മസഖിയിലെ സത്യന്‍ എന്ന കഥാപാത്രമായാണ് ഇന്നും പ്രേക്ഷകര്‍ റെയ്ജിനെ ഓര്‍ക്കുന്നത്. നടി അനുശ്രീയുമായി താരം പ്രണത്തിലാണെന്ന തരത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താനിപ്പോള്‍ പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയിരിക്കയാണ് റെയ്ജിന്‍.  ബിഹൈന്‍ഡ് വുഡ്‌സ് ഐസ് ചാനലിന് നല്‍കിയ പ്രത്യേക ചാറ്റ് ഷോയിലാണ് റെയ്ജന്‍ തന്റെ നിലവിലെ പ്രണയത്തെ കുറിച്ചും പ്രണയ നഷ്ടത്തെ കുറിച്ചുമൊക്കെ മനസ് തുറന്നത്.

തനിക്ക് മൂന്നോളം നഷ്ട പ്രണയങ്ങളുണ്ടായിട്ടുണ്ടെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടിയായി റെയ്ജന്‍ പറഞ്ഞു. ഇപ്പോഴൊരു പ്രണയമുണ്ടെന്നും അത് നാലാമത്തേതാണെന്നും ഇതിലൊരു തീരുമാനമാക്കണമെന്നും റെയ്ജന്‍ പറയുന്നു. താന്‍ ഇപ്പോള്‍ പ്രണയിക്കുന്ന കക്ഷി ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളതല്ലെന്നും റെയ്ജന്‍ വ്യക്തമാക്കി.

തന്റെ ഇന്‍ഡസ്ട്രിയെ മനസിലാക്കുന്നതിലുപരി തന്നെയാണ് ഏറെ മനസിലാക്കേണ്ടതെന്നും ആ കുട്ടി അങ്ങനെയാണെന്നും റെയ്ജന്‍ പറയുന്നു. തന്റെ എല്ലാക്കാര്യങ്ങളും അറിയുന്ന കുട്ടിയാണ് അവളെന്നും ഇനിയൊരു പ്രണയത്തകര്‍ച്ചയുണ്ടാകില്ലെന്നും നടന്‍ പ്രതീക്ഷ പങ്കുവെച്ചു. താന്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ വിളിക്കുന്നതും അവളെയാണെന്നും മുന്‍പുണ്ടായ പ്രണയങ്ങള്‍ എല്ലാം നല്ല തേപ്പായിരുന്നു എന്നും റെയ്ജന്‍ പറയുന്നു. കോളേജ് കാല പ്രണയത്തെ കുറിച്ചും അഭിമുഖത്തില്‍ റെയ്ജന്‍ തുറന്ന് പറയുന്നുണ്ട്. 

സീരിയലുകളില്‍ നല്ല അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. സിനിമ ഒരു ആഗ്രഹമാണെന്നും കല്യാണം കഴിക്കണമെന്നതാണ് മറ്റൊരു ആഗ്രഹമെന്നും റെയ്ജന്‍ അവതാരയകയുടെ ചോദ്യത്തിന് മറുപടിയെന്നോണം പറഞ്ഞു. ഇപ്പോഴത്തെ പ്രണയത്തെയും പ്രണയിനിയേയും പറ്റി കൂടുതല്‍ വെളിപ്പെടുത്താന്‍ റെയ്ജിന്‍ തയ്യാറായില്ല എന്നാല്‍ ആരാണ് അതെന്ന ആകാംഷയിലാണ് ആരാധകര്‍.
 

athmasakhi actor rayjan reveals about his love

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES