Latest News

സ്റ്റാര്‍ ഇമേജ് കണ്ട് അടുത്തൂകൂടിയവര്‍ എന്റെ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിച്ചു; വിശ്വാസം ആണല്ലോ പ്രധാനം: മനസുതുറന്ന് അര്‍ച്ചന സുശീലന്‍

Malayalilife
സ്റ്റാര്‍ ഇമേജ് കണ്ട് അടുത്തൂകൂടിയവര്‍ എന്റെ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിച്ചു; വിശ്വാസം ആണല്ലോ പ്രധാനം: മനസുതുറന്ന് അര്‍ച്ചന സുശീലന്‍

ഴയ കിരണ്‍ ടിവിയില്‍ ആങ്കറായി തുടങ്ങി നെഗറ്റീവ് വേഷങ്ങളില്‍ സീരിയലില്‍ തിളങ്ങിയ താരമാണ് അര്‍ച്ചന സുശീലന്‍. ചെയ്യുന്നതെല്ലാം നെഗറ്റീവ് കഥാപാത്രമായി മാറിയതോടെ താരം യഥാര്‍ഥ ജീവിതത്തിലും അങ്ങനെയാണെന്ന് കരുതിയവര്‍ കുറവല്ല. ക്രൂരത നിറഞ്ഞ വേഷങ്ങളിലൂടെയാണ് അര്‍ച്ചന സുശീലന്‍ ശ്രദ്ധിക്കപ്പെട്ടത്. മാനസപുത്രിയായിരുന്നു അര്‍ച്ചനയ്ക്ക് ബ്രേക്കായ സീരിയല്‍. ഇതില്‍ തന്നെ കൊടും ക്രൂരത നിറഞ്ഞ വില്ലത്തിയായിരുന്നു. ഇതിന് പിന്നാലെയും നെഗറ്റീവ് റോളുകള്‍ തേടിയെത്തിയിരുന്നു. എങ്കിലും അമ്മക്കിളി, അമ്മ എന്നീ സീരിയലുകളില്‍ പോസീറ്റിവ് കഥാപാത്രങ്ങളെയും അര്‍ച്ചന അവതരിപ്പിച്ചു. എങ്കിലും പ്രേക്ഷകര്‍ക്ക് അര്‍ച്ചന എപ്പോഴും ഗ്ലോറിയായിരുന്നു.

ബിഗ്‌ബോസിലെത്തിയതോടെയാണ് അര്‍ച്ചനയുടെ സ്വഭാവം പ്രേക്ഷകര്‍ മനസിലാക്കിയത്.  അതുകൊണ്ട് തന്നെ ഷോയുടെ അവസാനനാളുകളില്‍ വരെ പിടിച്ചുനില്‍ക്കാന്‍ അര്‍ച്ചനയ്ക്കായി. ബിഗ്‌ബോസിലൂടെ പ്രേക്ഷകര്‍ അടുത്ത കണ്ട സെലിബ്രിറ്റിയായിരുന്നു അര്‍ച്ചന. സീരിയലില്‍ സജീവമായിരുന്ന അര്‍ച്ചന ബിഗ്‌ബോസ് പ്രേക്ഷകര്‍ക്ക് പരിചിത മുഖങ്ങളില്‍ ഒന്നു കൂടിയായിരുന്നു. ഇതോടെ താരത്തിന് ആരാധകരുമേറി. സീരിയലിലെ വില്ലത്തിയെങ്കിലും യഥാര്‍ഥ ജീവിതത്തിലെ അര്‍ച്ചന വെറും പാവമാണെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ശക്തമായ ഒരു വില്ലത്തിയെ അവതരിപ്പിക്കുന്ന സന്തോഷത്തിലാണ് അര്‍ച്ചന. പാടാത്ത പൈങ്കിളിയിലാണ് ഇപ്പോള്‍ താരം അഭിനയിക്കുന്നത്.

അര്‍ച്ചന തന്റെ സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ സ്റ്റാര്‍ ഇമേജ് കണ്ട് കൂട്ടുകൂടിയവര്‍ സൗഹൃദത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്. സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാന്‍ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അതു പലപ്പോഴും ഇല്ലാതാകും. ഞാനതു മനസിലാക്കാന്‍ വൈകി. ഇപ്പോള്‍ എനിക്കറിയാം ആരോക്കെയാണ് നല്ല സുഹൃത്തുക്കള്‍ എന്ന്. അവരില്‍ ഞാന്‍ തൃപ്തയാണ്. അര്‍ച്ചന പറഞ്ഞു.


 

archana suseelan says about friendship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക