Latest News

സീരിയല്‍ നടി ആരതി സോജന് രണ്ടാം വിവാഹം; ക്രിസ്തുമസ് ആഘോഷ ചി്ത്രങ്ങളില്‍ സന്തോഷം പങ്ക് വച്ച് നടി

Malayalilife
 സീരിയല്‍ നടി ആരതി സോജന് രണ്ടാം വിവാഹം; ക്രിസ്തുമസ് ആഘോഷ ചി്ത്രങ്ങളില്‍ സന്തോഷം പങ്ക് വച്ച് നടി

കുറഞ്ഞ കാലം കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ആരതി സോജന്‍. മഞ്ഞുരുകും കാലം, ഭാഗ്യജാതകം, പൂക്കാലം വരവായി, മനസ്സിനക്കരെ എന്നീ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട ആരതി സ്റ്റാര്‍ മാജിക് ഷോയിലൂടെ യൂത്തിനിടയിലും ആരാധകരെ നേടിയിട്ടുണ്ട്. ഇപ്പോള്‍ സൂര്യാ ടിവിയിലെ ഹൃദയം എന്ന പരമ്പരയിലൂടെയാണ് കുടുംബസദസുകളിലേക്ക് എത്തുന്നത്. ആദ്്യ വിവാഹത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം കരിയറില്‍ ശ്രദ്ധിച്ച് മുന്നോട്ടു ാേകുന്ന ആരതി ഇപ്പോഴിതാ, തന്റെ രണ്ടാം വിവാഹത്തിന്റെ സൂചനകള്‍ നല്‍കിയുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍.

തന്റെ പ്രിയപ്പെട്ടവനൊപ്പമുള്ള ക്രിസ്മസ് ആഘോഷ ചിത്രങ്ങളാണ് ആരതി പങ്കുവച്ചിരിക്കുന്നത്. രണ്ടാം ജീവിത പങ്കാളിയുടെ നെഞ്ചോടു ചേര്‍ന്നുള്ള ചിത്രം കക്ഷിയെ ടാഗ് ചെയ്തുകൊണ്ടാണ് നടി പങ്കുവച്ചതും. ഒപ്പം തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയ്ക്കൊപ്പമുള്ള ചിത്രവും നടി ചേര്‍ത്തിട്ടുണ്ട്. ടോം രാജ് എന്ന വ്യക്തിയെയാണ് ആരതി തന്റെ രണ്ടാം ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കക്ഷിയുടെ പേരിനൊപ്പം ഒരു പ്രണയ ചിഹ്നം മാത്രമാണ് നടി നല്‍കിയിട്ടുള്ളതും. അതേസമയം ചിത്രത്തിനു താഴെയുള്ള കമന്റ് ബോക്സുകളിലും ഇതാരാണെന്നു ചോദിച്ചുള്ള കമന്റുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ നടിയെ അടുത്തു പരിചയമുള്ള സുഹൃത്തുക്കള്‍ കണ്‍ഗ്രാജുലേഷന്‍സും ഇരുവര്‍ക്കും ക്രിസ്മസ് ആശംസകളുമാണ് നേരുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ നടിയാണ് ആരതി. പൂക്കാലം വരവായി എന്ന പരമ്പരയില്‍ നടി മൃദുലയുടെ ചേച്ചിയായി ചെയ്ത സപ്തതി എന്ന വേഷമാണ് ആരതിയെ മിനിസക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കി മാറ്റിയത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് തന്റെ ആദ്യ വിവാഹം ബന്ധം തകര്‍ന്നത് നടി തുറന്നു പറഞ്ഞത്. ഒരിക്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ താരം ആരാധകര്‍ക്ക് ആയി നടത്തിയ ക്യൂ ആന്‍ഡ് എ സെഷനും അതില്‍ ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടിയിലാണ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് നടി മറച്ചു വെക്കലുകളൊന്നും തന്നെയില്ലാതെ തുറന്നു പറഞ്ഞത്.

സിംഗിള്‍ ആണോ എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. എന്നാല്‍ താന്‍ നേരത്തെ വിവാഹം കഴിച്ചതാണെന്നും ഒരു വര്‍ഷം കൊണ്ട് ആ ബന്ധം വേര്‍പിരിഞ്ഞെന്നും നടി വെളിപ്പെടുത്തുകയായിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലും നടി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റാഗ്രാമിലും സിംഗിള്‍ ആണോയെന്ന ചോദ്യം താരത്തോട് വീണ്ടും ഉണ്ടായത്.

2017ലായിരുന്നു ആരതി ആദ്യ വിവാഹം കഴിച്ചത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ 2018 ല്‍ വിവാഹ മോചിതയാവുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീനിലും എല്ലാം നിറഞ്ഞു നില്‍ക്കുന്നതു കൊണ്ടും ഈ രംഗത്ത് തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതു കൊണ്ടും ഇക്കാര്യം മറച്ചു വെക്കാന്‍ ശ്രമിക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് തന്റെ വിവാഹമോചനത്തെ കുറിച്ച് നടി പറഞ്ഞത്. 21 ആം വയസ്സിലായിരുന്നു വിവാഹം. 22 ആയപ്പോള്‍ വേര്‍പിരിയുകയും ചെയ്തു അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് വിവാഹം കഴിച്ചതെന്നും എന്നാല്‍ അത് അപ്രതീക്ഷിത വേര്‍പിരിയലിന് കാരണമാവുകയും ചെയ്യുകയായിരുന്നു.

അതേസമയം, സൂര്യ ടിവിയിലെ മനസിനക്കരെ എന്ന സീരിയലില്‍ നിന്നും നായികയായ ആരതി സോജനും നായകനായ വിഷ്ണു നായരും ഒരുമിച്ച് പിന്മാറിയത് ഏറെ വാര്‍ത്തയായിരുന്നു. താരങ്ങളുടെ പിന്മാറ്റം പ്രേക്ഷകരെയും നിരാശയിലാക്കിയിരുന്നു. പിന്നാലെ പലവിധത്തിലുള്ള ഗോസിപ്പുകളും ഉയര്‍ന്നു വരികയും ചെയ്തിരുന്നു. അതേസമയം, മഞ്ഞുരുകും കാലത്തിലെ രമ്യയായും ഭാഗ്യജാതകത്തിലെ മാധുരിയായുമൊക്കെ തിളങ്ങിയ ആരതി ഇപ്പോള്‍ ഹൃദയത്തിലെ അക്ഷരയായിട്ടാണ് തിളങ്ങുന്നത്.

Read more topics: # ആരതി സോജന്‍
arathy sojan marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക