Latest News

വിവാഹം ഒരു എടുത്ത് ചാട്ടമായിപ്പോയി; ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തികം; ഞങ്ങള്‍ക്കിടയിലും കുറച്ച് പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടായി; വിവാഹ മോചനവാര്‍ത്തകള്‍ക്ക് പിന്നിലെ കാരണം വിശദീകരിച്ച് ടെലിവിഷന്‍ താരം അനുശ്രീ

Malayalilife
വിവാഹം ഒരു എടുത്ത് ചാട്ടമായിപ്പോയി; ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തികം; ഞങ്ങള്‍ക്കിടയിലും കുറച്ച് പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടായി; വിവാഹ മോചനവാര്‍ത്തകള്‍ക്ക് പിന്നിലെ കാരണം വിശദീകരിച്ച് ടെലിവിഷന്‍ താരം അനുശ്രീ

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അനുശ്രീ. ബാലതാരമായിട്ട് അഭിനയ ജീവിതം തുടങ്ങിയ അനുശ്രീ  പിന്നീട് നായികയായി മാറുകയായിരുന്നു. അനുശ്രീയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ക്യാമറമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. ഈയ്യടുത്തായിരുന്നു ഇരുവര്‍ക്കും മകന്‍ ജനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും വലിയ വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. ഇരുവരും പിരിഞ്ഞിരിക്കുകയാണ്. അതിനെക്കുറിച്ച് കൂടുതലായി വെളിപ്പെടുത്തുകയാണ് അനുശ്രീ. അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ 

'വിവാഹം ഒരു എടുത്ത് ചാട്ടമായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. ഇത് എടുത്ത് ചാട്ടമല്ല ഞാനിഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണെന്നേ തുടക്കത്തില്‍ ആരും പറയുകയുള്ളൂ. ജീവിതം മുന്നോട്ട് പോവുമ്പേഴേ അതിന്റെ ബുദ്ധിമുട്ടികളെക്കുറിച്ച് മനസിലാവുകയുള്ളൂ. ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തികം. ഫിനാന്‍ഷ്യലി സ്റ്റേബിളല്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റത്തില്ല. കല്യാണം കഴിഞ്ഞ സമയത്ത് ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നില്ല. കുറച്ച് ഇന്റര്‍വ്യൂസ് ചെയ്തിരുന്നു എന്ന് മാത്രം. ഫാമിലി മുന്നോട്ട് കൊണ്ട് പോവുന്നത് ബുദ്ധിമുട്ടായ കാര്യമായി മാറുകയായിരുന്നു. എന്റെ ഭാഗത്തുനിന്ന് വരുമാനമൊന്നുമുണ്ടായിരുന്നില്ല. സ്വന്തമായൊരു കാര്‍ മാത്രമായിരുന്നു എന്റെ സമ്പാദ്യം. ആളുടെ ഫാമിലിയുടെ അവസ്ഥ വേറെയായിരുന്നു. എല്ലാം കൂടെ മാനേജ് ചെയ്ത് പോവാന്‍ പുള്ളിക്ക് പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയുള്ള കുറച്ച് പ്രശ്നങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അത് പറഞ്ഞ് വലുതായി വലുതായി ഈയവസ്ഥയിസായി. ഫിനാന്‍ഷ്യലി മാത്രമല്ല, കുഞ്ഞായിക്കഴിഞ്ഞാല്‍ സാമ്പത്തികം പ്രശ്നമാണ്. നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുന്ന പോലെയല്ല കുഞ്ഞിന്. കുഞ്ഞിനെ അഡ്ജസ്റ്റ് ചെയ്യിക്കാന്‍ ആരും സമ്മതിക്കില്ല. അമ്മമാര്‍ ഒരിക്കലും സമ്മതിക്കില്ല. എന്റെ കുഞ്ഞിന് അങ്ങനെയൊരു അവസ്ഥയുണ്ടാവരുതെന്ന് കരുതിയാണ് ഞാന്‍ തീരുമാനമെടുത്തത്. ആരവിന്റെ നൂലുകെട്ട് ചടങ്ങ് മുതലുള്ള വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെയായി അനുശ്രീ പങ്കുവെച്ചിരുന്നു. വിഷ്ണു എവിടെയാണെന്നായിരുന്നു എല്ലാവരും ചോദിച്ചത്. വിഷ്ണുവുമായി പിരിഞ്ഞോ, കുഞ്ഞിന് അച്ഛനും ആവശ്യമാണെന്നുമൊക്കെയായിരുന്നു കമന്റുകള്‍. താന്‍ വിദേശത്തേക്ക് പോവുകയാണെന്നറിയിച്ചും താരമെത്തിയിരുന്നു.' ഇതായിരുന്നു അനുശ്രീ പറഞ്ഞത്. 

അനുശ്രീ ഇതിന് മുന്‍പും താന്‍ വിവാഹമോചിതയായെന്ന് തരത്തിലുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു. . അനുശ്രീയുടെ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്. വാക്കുകള്‍ ഇങ്ങനെ 'വിവാഹമോചനം ദുരന്തമല്ല.സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം. സ്നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ല.' 

ഇതോടെ പ്രേക്ഷകര്‍ ഒരുകാര്യം ഉറപ്പിച്ചു. അനുശ്രീ പറയാതെ പറയുകയാണ് താന്‍ വിവാഹമോചിത ആയി എന്നുള്ള കാര്യം. മാത്രമല്ല കമന്റ് ബോക്സ് ഓഫാക്കിയ ശേഷമാണ് അനുശ്രീ ഡിവോഴ്സിനെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്തപ്പോള്‍ അനുശ്രീ പറഞ്ഞ വാക്കുകളും വൈറലാകുന്നു. 'ഇന്‍ഡസ്ട്രിയില്‍ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല. എന്റേതും പ്രണയവിവാഹമായിരുന്നു.ഇന്‍ഡസ്ട്രിയില്‍ നിന്നും ജീവിതപങ്കാളിയെ കണ്ടെത്തിയതിനാലാണ് അമ്മയ്ക്ക് എതിര്‍പ്പ് വന്നത്. അമ്മ എന്നേലും ഒരിക്കല്‍ തിരിച്ച് വിളിച്ച് എന്നെ സ്വീകരിക്കുമെന്ന് ഉറപ്പായിരുന്നു.'

Read more topics: # അനുശ്രീ  
anusree arav reveals about her marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക