നടി അഞ്ജലിക്കും സംവിധായകന്‍ ശരത്തിനും പെണ്‍കുഞ്ഞ്;വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന പേരും അവള്‍ക്കിട്ടു- മഴ'; കുറിപ്പുമായി സംവിധായകന്‍

Malayalilife
 നടി അഞ്ജലിക്കും സംവിധായകന്‍ ശരത്തിനും പെണ്‍കുഞ്ഞ്;വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന പേരും അവള്‍ക്കിട്ടു- മഴ'; കുറിപ്പുമായി സംവിധായകന്‍

സുന്ദരി എന്ന ഒരൊറ്റ സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് അഞ്ജലി ശരത്. സീരിയലില്‍ നിന്ന് ഒഴിവായ ശേഷം താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു. ചിത്രങ്ങളും റീലുകളും ഒക്കെ ആരാധകര്‍ക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള റീല്‍ വീഡിയോസ് എല്ലാം അഞ്ജലി നിരന്തരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഗര്‍ഭകാലത്തെ വിശേഷങ്ങളും നടി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പ്രസവിച്ചു എന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് ഭര്‍ത്താവും സംവിധായകനുമായ ശരത് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുന്നു. 

ഒരുപാട് കഷ്ടപ്പെട്ടതിന് ശേഷമാണ് ഇപ്പോള്‍ അവര്‍ക്ക് ഒരു കുഞ്ഞു ലഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി അഞ്ജലി ആശുപത്രിയില്‍ തന്നെയായിരുന്നു. ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലമായി തന്നെയാണ് ഇപ്പോള്‍ അവര്‍ക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിച്ചത്. പ്രസവത്തില്‍ ഒരുപാട് കോംപ്ലിക്കേഷന്‍സ് ഉള്ളതായി തന്നെ മുന്‍പ് അഞ്ജലി തുറന്നു പറഞ്ഞിരുന്നു. അത് കാരണമാണ് കഴിഞ്ഞ കുറച്ചു നാളുകള്‍ വളരെ കഠിനമായി ആശുപത്രിയില്‍ കഴിയേണ്ടി വന്നത്. 

'കാത്തിരുന്ന വസന്തം- പെണ്‍കുട്ടിയാണ്. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന പേരും അവള്‍ക്കിട്ടു- മഴ' എന്നാണ് ശരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മഴ എന്ന വ്യത്യസ്തമായ പേര് മകള്‍ക്ക് വേണ്ടി കണ്ടുവച്ചതിനെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം അഞ്ജലിയ്ക്കും ശരത്തിനും ആശംസകളറിയിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. ഇന്ന് പ്രസവം ഉണ്ടാവും എന്ന് ഇന്നലെ (ജൂലൈ 17) അഞ്ജലി ഇന്‍സ്റ്റയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. 'ഇന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും ഒന്‍പതു മാസത്തെ കാത്തിരിപ്പ് പൂര്‍ണമാകുന്നു. അപ്പേടെയും അമ്മേടെയും കണ്മണി, അച്ചോളുടെ കികി, അച്ചാച്ഛന്റെയും അച്ഛമ്മയുടെയും ഡോണ്‍, അമ്മാമ്മയുടെയും അപ്പൂപ്പന്റെയും കുഞ്ഞുണ്ണി, അച്ചുമാമന്റെ ബോയികുട്ടന്‍. അങ്ങിനെ എല്ലാവരും കാത്തിരുന്ന നിന്റെ വരവിനായി. ഞങ്ങളുടെ കുരുന്നിനായി എല്ലാവരുടെയും പ്രാര്‍ത്ഥന വേണം'- എന്നായിരുന്നു അഞ്ജലിയുടെ പോസ്റ്റ്.


സുന്ദരി എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴാണ് സഹസംവിധായകനായ ശരത് ലാലുമായി അഞ്ജലി പ്രണയത്തിലായത്. വീട്ടുകാര്‍ ശക്തമായി എതിര്‍ത്തതോടെ ഒളിച്ചോടിപ്പോയി വിവാഹം ചെയ്യുകയായിരുന്നു. ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ അംഗീകരിച്ചത്. അതിനിടയില്‍ സുന്ദരി എന്ന സീരിയലില്‍ നിന്ന് കാരണം പറയാതെ നടിയെ പുറത്താക്കിയതും വാര്‍ത്തയായിരുന്നു. ഏഷ്യനെറ്റിലെ പളുങ്ക് സീരയിലിലാണ് നടി അവസാനമായി അഭിനയിച്ചത്. അതിനിടയിലാണ് ഗര്‍ഭിണിയായ വിവരം അഞ്ജലി ശരത്ത് പങ്കുവെച്ചത്. ഗര്‍ഭകാല അവസ്ഥകളും സന്തോഷങ്ങളുമെല്ലാം താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. അഞ്ജലി തന്റെ വളക്കാപ്പ് വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഭര്‍ത്താവ് ശരത്തും കുടുംബാംഗങ്ങളുമെല്ലാം ചേര്‍ന്ന് ആഘോഷമായാണ് ചടങ്ങ് നടത്തുന്നത്.

Read more topics: # അഞ്ജലി ശരത്
anjali sarath gave birth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES