മലയാള സിനിമാ സീരിയൽ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ഒരു തെന്നിന്ത്യൻ അഭിനേത്രിയാണ് അമ്പിളി ദേവി. മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള വിവാഹം ആഘോഷിച്ചത് പോലെ ഇരുവരും വേര്‍പിരിഞ്ഞെന്ന വാര്‍ത്തയും ആഘോഷമാവുകയാണ്. ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് അമ്പിളിയും ജയനും 2019 ല്‍ വിവാഹിതരാവുന്നത്.
എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും അതിജീവിച്ച് സന്തുഷ്ടമായൊരു കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും. ഇതിനിടെ അമ്പിളി ദേവി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചൊരു വീഡിയോ കണ്ടതോടെ താരങ്ങള്‍ വേര്‍പിരിഞ്ഞോ എന്ന സംശയത്തിനും വഴിയൊരുക്കി. ഒടുവില്‍ വിവാഹമാചോന വാര്‍ത്തകളോട് പ്രതികരിച്ച് ആദിത്യന്‍ ജയന്‍ തന്നെ എത്തിയിരിക്കുകയാണ്. ഒന്നുമില്ല ഇതിനൊന്നും മറുപടിയുമില്ല. ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്. കൂടുതല്‍ എന്ത് പറയണം. ഞാന്‍ ഇത്തരത്തില്‍ പണ്ട് മുതലേ പഴി കേള്‍ക്കുന്ന ആളായതിനാല്‍ വലിയ ഫീല്‍ ഒന്നും ഇല്ല. എനിക്ക് ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നതാണ് പ്രധാനം. കുറേ കാലമായി നൂറ് കൂട്ടം പ്രശ്‌നങ്ങളിലും കടത്തിലുമാണ് ഞാന്‍. കുറച്ച് കാലമേ ആയിട്ടുള്ളു പുതിയ വര്‍ക്കുകള്‍ വന്ന് തുടങ്ങിയിട്ട്.
ജോലി ചെയ്ത് എന്റെ കടങ്ങള്‍ വീട്ടണം. എന്തെങ്കിലും സേവ് ചെയ്യണം എന്നൊക്കെയാണ് ലക്ഷ്യം. ഒരുപാട് ബുദ്ധിമുട്ടിലാണ് ജീവിതം പോയി കൊണ്ടിരിക്കുന്നത്. അതിനിടെ ഇത്തരം അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടുന്നില്ല. സംസാരിക്കാനും താല്‍പര്യമില്ല. ഞാനിതിനെയൊന്നും ഭയക്കുന്ന ആളുമല്ല. ഞാന്‍ ജീവിക്കാന്‍ കഷ്ടപ്പെടുകയാണ്. ഒരായിരം കടങ്ങളുണ്ട്. അതൊക്കെ പരിഹരിക്കുകയാണ് പ്രധാനം എന്നാണ് ആദിത്യ ജയൻ പറഞ്ഞത്.