Latest News

ഭര്‍ത്താവിന്റെ പിറന്നാള്‍ ആഘോഷമാക്കി അമല ഗിരീശന്‍

Malayalilife
ഭര്‍ത്താവിന്റെ പിറന്നാള്‍ ആഘോഷമാക്കി അമല ഗിരീശന്‍

സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. നടി അമല ഗിരീശനാണ് കല്യാണി എന്ന കഥാപാത്രത്തെ മനോഹരമാക്കുന്നത്. ഒരു നാടന്‍ പെണ്‍കുട്ടിയുടെ എല്ലാ ഭാവങ്ങളും ആവാഹിച്ചാണ് അമല കല്യാണിയായി മാറുന്നത്. 

തിരുവനന്തപുരത്തുകാരായ ഗിരീശകുമാറിന്റെയും സലിജയുടേയും മകളാണ് അമല ഗിരീശന്‍. സീരിയലിലെന്ന പോലെ അത്ര മോഡേണൊന്നമല്ലാത്ത സാധാരണക്കാരിയാണ് അമല.  കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണാണ് അമലയും കുടുംബവും വര്‍ഷങ്ങളായി താമസിക്കുന്നത്. അച്ഛന്‍ കൃഷിക്കാരനാണ്, അമ്മ വീട്ടമ്മയും. ചേച്ചി അഖില വിവാഹിതയാണ്. .അഞ്ചുവര്‍ഷമായി അഭിനയ രംഗത്ത് സജീവമാണ് അമല. ഇപ്പോള്‍ പ്രഭുവിന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് അമല. പ്രഭുവിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കിയിരിക്കയാണ് അമല.

അഭിനയിച്ച് തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടാന്‍ അമലയ്ക്ക് കഴിഞ്ഞിരുന്നു. ലോക്ഡൗണിലായിരുന്നു താരത്തിന്റെ വിവാഹം. സീരിയല്‍ രംഗത്ത് നിന്ന് തന്നെയുള്ള ക്യാമറമാന്‍ പ്രഭു ആയിരുന്നു വരന്‍. വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. മലയാളത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും തമിഴ്‌നാട് സ്വദേശിയാണ് പ്രഭു.

പ്രഭുവിന്റെ അമ്മ മലയാളിയാണ്. അദ്ദേഹത്തിന് മലയാളം നന്നായി അറിയാം. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ആയിരുന്നു ഞങ്ങളുടെ വിവാഹം. അമലയുടെ കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണാണ് കുടുംബസമേതം വര്‍ഷങ്ങളായി താമസിക്കുന്നത്.
 

Read more topics: # amala giresshan,# celebrates husband,# birthday
amala giresshan celebrates husband birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക