Latest News

എല്ലാവരെയും പോലെ ഇറങ്ങി തിരിച്ച അല്ല ഞാന്‍; വിമര്‍ശനങ്ങള്‍ക്ക് പ്രതികരിച്ച് എലീന പടിക്കല്‍

Malayalilife
എല്ലാവരെയും പോലെ ഇറങ്ങി തിരിച്ച അല്ല ഞാന്‍; വിമര്‍ശനങ്ങള്‍ക്ക് പ്രതികരിച്ച് എലീന പടിക്കല്‍

ബിഗ്‌ബോസില്‍ എത്തിയതോടെയാണ് അവതാരകയും നടിയുമായ എലീന പടിക്കല്‍ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് എലീനയുടെ വിവാഹവാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ആറു വര്ഷം നീണ്ട പ്രണയത്തിനു ഒടുവില്‍ ആണ് എലീന വിവാഹിത ആകുന്നത്. . ഒരു ചാനല്‍ പരിപാടിക്ക് ഇടയില്‍ ആണ് വിവാഹ വാര്‍ത്തയെ കുറിച്ച് എലീന വാചാല ആയത്. 

15 വയസ്സില്‍ തുടങ്ങിയ പ്രണയമാണ്, 21 ആയപ്പോള്‍ പൂവണിഞ്ഞത്. അടുത്തിടെ എലീന പങ്കെടുത്ത ഒരു ഷോയില്‍ വച്ചാണ് എലീനയുടെ വിവാഹക്കാര്യം ചര്‍ച്ച ആയത്. ബിഗ് ബോസിലെത്തിയതിന് ശേഷം ഫുക്രുവും എലീനയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതിനിടയില്‍ ആണ് ഇപ്പോള്‍ എലീനയുടെ വിവാഹവാര്‍ത്ത പുറത്തുവരുന്നത്.

വീട്ടുകാര്‍ സമ്മതിച്ചാല്‍ മാത്രമേ ഞങ്ങള്‍ മുന്നോട്ട് പോവുള്ളൂവെന്ന് ബിഗ് ബോസില്‍ വച്ച് എലീന വ്യക്തമാക്കിയിരുന്നു. കോഴിക്കോട് സ്വദേശി ആയ രോഹിത് പി നായരാണ് എലീനയുടെ ഭാവി വരന്‍. ഹിന്ദുവാണ്, ഇന്റര്‍കാസ്റ്റ് മാര്യേജാണ്. എന്റെ പ്രായമാണ് പുള്ളിക്കും. എഞ്ചിനീയറാണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ സജീവമാണ് എന്നും എലീന വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവാഹവാര്‍ത്ത എത്തിയതോടെ താരത്തെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. 

ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുമ്പോള്‍ അവന്‍ വേറെ ഒന്നിന്റെ കൂടെ പോകും എന്ന് തുടങ്ങുന്ന ഒരു അഭിപ്രായം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയത്. കമന്റ് പങ്കിട്ട വ്യക്തിക്ക് നേരെ നിരവധി ആഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നതോടെ എലീനയും കമന്റുമായി രംഗത്ത് എത്തി.

എല്ലാവിധ ബഹുമാനത്തോടെയും പറയട്ടെ സര്‍, അങ്ങനെ എല്ലാവരെയും പോലെ ഇറങ്ങി തിരിച്ച അല്ല ഞാന്‍. നല്ലത് പോലെ ആലോചിച്ചു മാതാപിതാക്കളുടെ അനുവാദത്തോടെയാണ് ഞാന്‍ തീരുമാനം എടുത്തത്. പിന്നെ എനിക്ക് നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ചിന്തിക്കുക, ബാക്കി ഉള്ള വിരലുകള്‍ ആരുടെ നേരെ ആണ് എന്ന്, ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് എലീന പടിക്കല്‍ എന്ന പ്രൊഫൈലില്‍ നിന്നുള്ള മറുപടി എത്തിയത്.

Read more topics: # alina padikkal,# responds on comments
alina padikkal responds on comments

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക