Latest News

നടന്‍ രാഹുല്‍ രവിയുടെയും ലക്ഷ്മിയുടെയും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Malayalilife
 നടന്‍ രാഹുല്‍ രവിയുടെയും ലക്ഷ്മിയുടെയും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

പൊന്നമ്പിളിയിലെ ഹരിയായി പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ് രാഹുല്‍ രവി. ഒരു സമയത്ത് സീരിയല്‍ പ്രേക്ഷകരുടെ ഇടയിലെ ഹരമായി മാറിയിരുന്നു പൊന്നമ്പിളിയും ഹരിപത്മനാഭനും.മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി വിവിധ സീരിയലുകളില്‍ താരം അഭിനയിച്ചു.തമിഴ്/കന്നഡ സീരിയലും വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്തതുമായ നന്ദിനി എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ അഭിനയിച്ചു ശ്രദ്ധ നേടി. ഡിഫോര്‍ ഡാന്‍സില്‍ അവതാരകനായും താരം എത്തിയിരുന്നു. സൂര്യയിലും സണ്‍ ടിവിയിലും ചോക്ലേറ്റ് എന്ന സീരിയലില്‍ താരം അഭിനയിച്ചിരുന്നു. വിക്രം എന്നായിരുന്നു  കഥാപാത്രത്തിന്റെ  പേര്.

സണ്‍ടിവിയില്‍ കണ്ണാനകണ്ണേ എന്ന സീരിയലിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാഹുല്‍ രവിയുടെ വിവാഹവും വധുവിന്റെ ചിത്രങ്ങളുമാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയ കീഴടക്കിയത്. കൊച്ചി സ്വദേശിനിയായ ലക്ഷ്മിയാണ് താരത്തിന്റെ നല്ലപാതിയാകുന്നത്. മോഡലുമാണ് ലക്ഷ്മി. നിരവധി ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളാണ് ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ പങ്കുവച്ച ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടി ആണെങ്കിലും മോഡേണുമാണ് ലക്ഷ്മി. 

എറണാകുളം നോര്‍ത്ത് പറവൂര്‍ മാതാ കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബി.ടെക് ബിരുദം നേടി. തുടര്‍ന്ന് എം ബിഎ ചെയ്ത ആളാണ് രാഹുല്‍.  അതിനുശേഷം രാഹുല്‍ മോഡലിംഗിലേയ്ക്ക് തിരിഞ്ഞു. മോഡലിംഗിലൂടെയാണ് രാഹുല്‍ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2013 ല്‍ ഡോള്‍സ് എന്ന സിനിമയിലൂടെയാണ് രാഹുല്‍ സിനിമയില്‍ തുടക്കം കുറിയ്ക്കുന്നത്. ഇവരുടെ മനോഹരമായ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം. സ്‌ക്വാഡ് പിക്ചേഴ്സ് ഇന്ത്യ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

actor rahul ravi and lekshmi prewedding photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക