തിരുവനന്തപുരം: സീ എന്റര്‍ടെയിന്‍മെന്റ് തങ്ങള്‍ക്കു കീഴില്‍ ജോലി ചെയ്യുന്ന അയ്യായിരത്തിലേറെ ദിവസ വേതനക്കാര്‍ക്ക് സാമ്പത്തിക ആശ്വാസം വാഗ്ദാനം ചെയ്തു കൊണ്ട് കോവിഡ് 19-ന് എതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കി.
ഈ പ്രതിസന്ധി ഘട്ടത്തില്‍ ദിവസ വേതനക്കാരുടെ കുടുംബങ്ങള്‍ ബുദ്ധിമുട്ടരുതെന്ന് ഉറപ്പിക്കാനാണ് മാധ്യമ, വിനോദ രംഗത്തെ പ്രമുഖ സ്ഥാപനമായ സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ഈ തീരുമാനം കൈക്കൊണ്ടത്. രാജ്യത്തിനകത്തും പുറത്തുമുള്ള തങ്ങളുടെ മാധ്യമ ശൃഖല പ്രയോജനപ്പെടുത്തി പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുവാന്‍ ജനങ്ങളെ സീ എന്റര്‍ടെയിന്‍മെന്റ് പ്രോല്‍സാഹിപ്പിക്കും. ഇതിനു പുറമെ സീയുടെ 3500 ജീവനക്കാരും പിഎം കെയേഴ്‌സ് ഫണ്ടിലേക്കു സ്വമേധയാ സംഭാവന നല്‍കും. ജീവനക്കാരുടെ സംഭാവനയ്ക്കു തുല്യമായ തുക കമ്പനിയും പിഎം കെയേഴ്‌സ് ഫണ്ടിലേക്കു നല്‍കും.
പ്രൊഡക്ഷന്‍ രംഗത്തുള്ള ദിവസ വേതനക്കാര്‍ക്കു സാമ്പത്തിക പിന്തുണ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് സീ എന്റര്‍ടെയിന്‍മെന്റ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക പറഞ്ഞു. രാജ്യ വ്യാപകമായ ബോധവല്‍ക്കരണവും തങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.