Latest News

നടി മാളവിക കൃഷ്ണദാസിന് വിവാഹം;വരന്‍ നടനായ തേജസ് ജ്യോതി; വിവാഹക്കാര്യം പങ്ക് വച്ച് നടി

Malayalilife
 നടി മാളവിക കൃഷ്ണദാസിന് വിവാഹം;വരന്‍ നടനായ തേജസ് ജ്യോതി; വിവാഹക്കാര്യം പങ്ക് വച്ച് നടി

ലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ താരമാണ് മാളവിക കൃഷ്ണദാസ്. അഭിനയത്തിലും അവതാരകയായുമെല്ലാം മാളവിക കയ്യടി നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് മാളവിക തന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് തുറന്നു പറഞ്ഞത്. എന്നാല്‍ വരന്‍ നേരത്തെ അറിയാവുന്ന ആളാണെന്ന് പറഞ്ഞിരുന്നെങ്കിലും കക്ഷി ആരാണെന്ന് പറഞ്ഞിരുന്നില്ല. മാളവികയെ വിവാഹം കഴിക്കുവാന്‍ പോവുന്നത് ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോഴിതാ, ആ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് വരന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക.

നടനായ തേജസ് ജ്യോതിയെയാണ് മാളവിക വിവാഹം കഴിക്കുന്നത്. തീര്‍ത്തും സര്‍പ്രൈസായി മാളവിക തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത്. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന മഴവില്‍ മനോരമയിലെ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും. തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ പെണ്ണുകാണല്‍ ചടങ്ങ് പകര്‍ത്തുന്ന വീഡിയോയിലാണ് അപ്രതീക്ഷിതമായി മാളവിക തന്റെ വരനെ പരിചയപ്പെടുത്തുന്നത്.

റിയാലിറ്റി ഷോയിലെ പ്രേമം റൗണ്ട് ആണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോള്‍ ഇവിടെ വരെ ഞങ്ങള്‍ എത്തിനില്‍ക്കുന്നു. ലോക്ഡൗണ്‍ സമയത്താണ് ഈ പ്രപ്പോസല്‍ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോള്‍ അത് വിവാഹം വരെ എത്തി. എല്ലാവരും പ്രാര്‍ഥിക്കണമെന്ന് മാളവിക വീഡിയോയില്‍ പറയുന്നു.

റിയാലിറ്റി ഷോ കഴിഞ്ഞ് തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം ഞാന്‍ ഷിപ്പിലേക്ക് തിരിച്ചുപോയിരുന്നു. അതിനിടെയാണ് എനിക്ക് കല്യാണാലോചനകള്‍ വന്നു തുടങ്ങിയത്. എനിക്ക് മാളവികയെ നന്നായി അറിയാം. റിലേഷന്‍ഷിപ്പില്‍ ആയിരുന്നില്ല. അറിയാവുന്ന ആളെ വിവാഹം കഴിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി വരുന്നത്. തേജസ് വിവാഹം സംഭവിച്ചതിനെക്കുറിച്ച് വീഡിയോയില്‍ പറയുന്നു.

അഭിനയവും നൃത്തവും മുന്നോട്ടു കൊണ്ടു പോകുന്നതും പഠിക്കുകയും ചെയ്യുന്നുണ്ട് മാളവിക. എച്ച് ആറില്‍ പിജി ചെയ്യുകയാണ് മാളവിക. 2 വര്‍ഷത്തെ കോഴ്സ്. ഡിസ്റ്റന്റായാണ് പഠിക്കുന്നത്. കൊമേഴ്‌സായിരുന്നു പ്ലസ്ടുവിന് പഠിച്ചത്. കൊമേഴ്സ് വിത്ത് മാത്ത്സായിരുന്നു പഠിച്ചത്. പിന്നെ ബിബിഎ ചെയ്യുകായിരുന്നു. ഇപ്പോള്‍ എച്ച്ആര്‍ മേഖലയില്‍ ജോലി ചെയ്യാനാണ് താന്‍ പ്ലാനിടുന്നതെന്നും മാളവിക നേരത്തെ തുറന്നു പറഞ്ഞിരുന്നു.

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയാണ് മാളവികയുടെ ജീവിതം മാറ്റിമറിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ മാളവികയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. മാളവികയ്‌ക്കൊപ്പം ഒരു നൃത്ത പരിപാടിയ്ക്കായി ഖത്തറിലേയ്ക്ക് പോകുമ്പോഴായിരുന്നു വിയോഗം. ഷോയെല്ലാം കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങി വരുമ്പോഴായിരുന്നു അപ്രതീക്ഷിതമായി എല്ലാം സംഭവിച്ചത്. ഫ്‌ലൈറ്റില്‍ വച്ച് അച്ഛന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം അടിയന്തരമായി ഇറക്കി. ഉടന്‍ തന്നെ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും അതിന്റെ ഗൗരവം മാളവികയ്ക്ക് മനസിലായിരുന്നില്ല. എനിക്ക് അന്ന് പതിനൊന്ന് വയസേ ഉണ്ടായിരുന്നുള്ളൂ'.

'ആരും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു അത്. ഒരു ദുശീലവുമില്ലാത്ത വളരെ ആക്ടീവായിട്ടുള്ള ഒരാളായിരുന്നു അച്ഛന്‍. അദ്ദേഹം നല്ല ഭക്ഷണപ്രിയനായിരുന്നു. എന്റെ ആ ഒരു പ്രായത്തില്‍ അതൊക്കെ സംഭവിച്ചത് നന്നായി എന്നാണ് ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നത്. ഇപ്പോഴൊക്കെയാണെങ്കില്‍ ഒരു തരത്തിലും അത് എനിക്ക് താങ്ങാന്‍ കഴിയില്ല. അന്നും താങ്ങാന്‍ പറ്റിയിരുന്നില്ല. എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു അച്ഛന്‍. എന്തിനും കൂടെയുണ്ടായിരുന്ന ആളായിരുന്നു. അച്ഛന്‍ ഇനി ഇല്ല എന്നത് എല്ലാവര്‍ക്കും വലിയ ഷോക്ക് ആയിരുന്നു' എന്നും മാളവിക തുറന്നു പറഞ്ഞിട്ടുണ്ട്.

Wedding Malavika Krishnadas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക