ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ചലച്ചിത്ര വിസ്മയമൊരുക്കിയ വാള്‍ട്ട് ഡിസ്‌നിയുടെ മെഗാ ഹിറ്റ് ചിത്രങ്ങള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ ആസ്വദിച്ച വിശ്വസിനിമകളുടെ സംപ്രേക്ഷണത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് വാള്‍ട്ട് ഡിസ്‌നിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്. ഈമാസം നാലിന് ആരംഭിക്കുന്ന വാള്‍ട്ട് ഡിസ്‌നി ഫെസ്റ്റില്‍ ശനിയാഴ്ച (ഏപ്രില്‍ 4) ദി ജംഗിള് ബുക്കും ഞായറാഴ്ച (ഏപ്രില്‍ 5) ഫ്രോസണും സംപ്രേക്ഷണം ചെയ്യുന്നു.
തുടര്‍ന്ന് വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ കാഴ്ചയുടെ വസന്തമൊരുക്കാന്‍ ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ്, സിന്‍ഡെറെല്ല, ഫൈന്‍ഡിങ് നെമോ, ദി പ്രിന്‍സെസ്സ് ആന്‍ഡ് ദി ഫ്രോഗ്, ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ്, ദി ലിറ്റില്‍ മെര്‍മെയ്ഡ് തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ എത്തുന്നു.
വാള്‍ട്ട് ഡിസ്‌നി ഫെസ്റ്റ് ഏഷ്യാനെറ്റില്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഉച്ചക്ക് 12 മണിക്ക് സംപ്രേക്ഷണം ചെയ്യും.