Latest News

സ്റ്റാർ സിങ്ങർ ഗായിക മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു; അപകടം നടന്നത് മഞ്ജുഷയുടെ ജീവൻ കവർന്ന അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ

Malayalilife
സ്റ്റാർ സിങ്ങർ ഗായിക മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു; അപകടം നടന്നത് മഞ്ജുഷയുടെ  ജീവൻ കവർന്ന അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ

സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്‍ ദാസിന്റെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടിരുന്നത്.  പെരുമ്പാവൂർ റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയവേയായിരുന്നു താരത്തിന്റെ വിയോഗം. എന്നാൽ ഇപ്പോൾ  മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസും വാഹനാപകടത്തില്‍ മരിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു മഞ്ജുഷയുടെ അച്ഛനും അപകടം സംഭവിച്ചതും മരണത്തിന് കീഴടങ്ങിയത്.  ബൊലേറോ പിക്ക് അപ്പ് മോഹന്‍ദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ വാഹനം പിന്നീട് പിടികൂടി. പെരുമ്പാവൂര്‍ പുല്ലുവഴിയിലാണ് അപകടം ഉണ്ടായത്.

2018 ലായിരുന്നു  മഞ്ജുഷ മോഹന്‍ദാസ് സ്‌കൂട്ടര്‍ അപകടത്തില്‍ മരണത്തിന് കീഴടങ്ങിയത്. മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ എംസി റോഡില്‍ താന്നിപ്പുഴയില്‍ വച്ച്മിനിലോറിയിടിച്ചായിരുന്നു. കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയില്‍ നൃത്ത ഗവേഷണ വിദ്യാര്‍ഥിയും ഗായികയുമായുമായിരുന്നു മഞ്ജുഷ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ഗായികയുമായിരുന്നു.

Singer Manjusha mohandas father died in accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES