സിനിമയുടെ മിന്നും ലോകത്ത് നിന്നും സീരിയലിലേക്ക് എത്തിയതാണ് മാളവിക വെയില്‍സ് എന്ന നടി. അമ്മുവിന്റെ അമ്മയിലും പൊന്നമ്പിളിയിലും നന്ദിനിയിലുമെല്ലാം അഭിനയിച്ച് പ്രേക്ഷകരുടെ മനസ് കവര്‍ന്ന് നടിയായ മാളവിക. ഇപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ അഞ്ജന എന്ന ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ലോക്ഡൗണില്‍ രണ്ടുമാസത്തോളമായി വീട്ടിലാണ് മാളവികയുള്ളത്. ഇപ്പോള്‍ വീണ്ടും സീരിയല്‍ ഷൂട്ടിങ്ങുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇന്നാണ് മാളവികയുടെ പിറന്നാള്‍ ഇപ്പോള്‍ മാളുവെന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന മാളവികയുടെ പിറന്നാള്‍ ആഘോഷവീഡിയോയും ചിത്രങ്ങളുമാണ് വൈറലാകുകയാണ്
മിസ് കേരള മത്സരമാണ് മാളവികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. മത്സരത്തിന്റെ ചിത്രം കണ്ടാണ് വിനീത് ശ്രീനിവാസന് മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തില്‍ നായികയായി മാളവികയെ ക്ഷണിക്കുന്നത്. തുടര്‍ന്ന് മലര്‍വാടിയിലും ഇന്നാണ് ആ കല്യാണം എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചു. പിന്നീടാണ് സീരിയല്‍ രംഗത്തേക്ക് മാളവിക എത്തിയത്. പൊന്നമ്പിലളിയാണ് ആദ്യ സീരിയല്‍. തുടര്‍ന്ന് അമ്മുവിന്റെ അമ്മ, സൂര്യ ടീവിയിലെ നന്ദിനി തുടങ്ങിയ സീരിയലിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹപ്രായം എത്തിയ മാളവികയുടെ കല്യാണം എന്നാണ് എന്ന് ആരാധകര്‍ ചോദിക്കാറുണ്ട്.തനിക്ക് വീട്ടില്‍ വിവാഹം ആലോചിച്ചുതുടങ്ങിയെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
ഇന്നാണ് താരത്തിന്റെ 27ാം പിറന്നാള്‍. അമ്മയ്ക്കൊപ്പമാണ് മാളിവിക പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ വൈറലായി മാറുകയാണ്. ഇതോടൊപ്പം മഞ്ഞില്‍ വിരിഞ്ഞ പൂവിലെ താരങ്ങളും മാളുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്. സീരിയലിലെ നായകനായ യുവകൃഷ്ണ ഒരു മാജിക്കല്‍ സര്‍പ്രൈസുമായിട്ടാണ് മാളവികയെ അമ്പരപ്പിച്ചത് വീഡിയോകള്‍ കാണാം.