Latest News

സീരിയല്‍ മേഖലയില്‍ വീണ്ടുമൊരു താരവിവാഹം കൂടി; ആരതി സോജനും പങ്കാളി ടോം രാജും തമ്മിലുള്ള വിവാഹം ഉടന്‍; പൂക്കാലം വരവായി, മനസ്സിനക്കരെ, ഹൃദയം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയേയായ നടിയുടേത് രണ്ടാം വിവാഹം

Malayalilife
 സീരിയല്‍ മേഖലയില്‍ വീണ്ടുമൊരു താരവിവാഹം കൂടി; ആരതി സോജനും പങ്കാളി ടോം രാജും തമ്മിലുള്ള വിവാഹം ഉടന്‍; പൂക്കാലം വരവായി, മനസ്സിനക്കരെ, ഹൃദയം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയേയായ നടിയുടേത് രണ്ടാം വിവാഹം

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ആരതി സോജന്‍. നിലവില്‍ സൂര്യ ടിവിയില്‍ ഹൃദയം എന്ന സീരിയല്‍ ചെയ്തുകൊണ്ടിരിക്കുകയാണ് ആരതി. തന്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോളിതാ വിവാഹം ഉടന്‍ ഉണ്ടെന്ന് പറയുകയാണ് ആരതി.

പൂക്കാലം വരവായി, മനസ്സിനക്കരെ, ഭാഗ്യദേവത തുടങ്ങി നിരവധി സീരിയലുകളില്‍ ആരതി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹൃദയം എന്ന പരമ്പരയില്‍ ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

പങ്കാളി ടോം രാജിനൊപ്പമുള്ള സെല്‍ഫി ചിത്രം പങ്ക് വച്ചാണ് ആരതി തന്റെ പുതിയ വിശേഷം പങ്ക് വ്ച്ചത്.  പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ ആണ് നിരവധി ആളുകള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എത്തുന്നത്. അതിന് ഉത്തരമായിട്ടാണ് താരം വിവാഹം ഉടന്‍ ഉണ്ടാകും എന്ന് പറഞ്ഞിരിക്കുന്നത്. അതിനു താഴെ നിരവധി ആളുകള്‍ ആണ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

തന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ് എന്ന് ആരതി പറഞ്ഞിട്ടുണ്ട്. അത് പിന്നീട് വേര്‍പെടുത്തുകയായിരുന്നു. 2017 വര്‍ഷത്തില്‍ ആയിരുന്നു ഈ വിവാഹം നടന്നത്. ഒരു വര്‍ഷം കഴിയുമ്പോള്‍ തന്നെ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു. വെറും 21 വയസ്സ് മാത്രം പ്രായമുള്ള സമയത്ത് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. പിന്നീടാണ് ഇവര്‍ ടോമും ആയുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

Read more topics: # ആരതി സോജന്‍
Serial Actress Arathy Sojan WEDDIMG

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക