Latest News

കയ്യിലും നെറ്റിയിലും കെട്ടും ആവി പിടുത്തവും; ശിവനും അഞ്ജലിക്കും എന്തുപറ്റിയെന്ന് ആരാധകര്‍

Malayalilife
കയ്യിലും നെറ്റിയിലും കെട്ടും ആവി പിടുത്തവും; ശിവനും അഞ്ജലിക്കും എന്തുപറ്റിയെന്ന് ആരാധകര്‍

ഷ്യാനെറ്റില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് സാന്ത്വനം. സഹോദരങ്ങളുടെ കഥയാണ് സാന്ത്വനം പറയുന്നത്. ബാലനും ശ്രീദേവിയും അവരുടെ അനിയന്മാരുമാണ് സീരിയലിന്റെ മുഖ്യ കഥാപാത്രങ്ങള്‍. സീരിയല്‍ ഇപ്പോള്‍ മികച്ച എപ്പിസോഡുകളുമായിട്ടാണ് മുന്നോട്ടു പോകുന്നത്. സാന്ത്വനം കുടുംബത്തിലെ അംഗങ്ങള്‍ മലയാളികളുടെ സ്വീകരണമുറിയിലെ അംഗങ്ങളായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ മലയാള പതിപ്പാണ് സാന്ത്വനം. ചിപ്പിയും രാജീവ് പരമേശ്വറുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

സ്‌ക്രീനില്‍ മാത്രമേ തങ്ങള്‍ കഥാപാത്രമായി മാറാറുള്ളൂവെന്നും സെറ്റില്‍ എല്ലാവരും നല്ല കൂട്ടാണെന്നും താരങ്ങളെല്ലാം പറഞ്ഞിരുന്നു. ഹരി-അപര്‍ണ്ണ, അഞ്ജലി ശിവന്‍ വിവാഹത്തിനിടയിലെ നിമിഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. അച്ചു സുഗന്ദ്, ഗിരീഷ് നമ്ബ്യാര്‍, ഗോപിക അനില്‍, ബിജേഷ് അവനൂര്‍, ചിപ്പി ഇവരെല്ലാം സോഷ്യല്‍ മീഡിയയിലൂടെ സാന്ത്വനം വിശേഷങ്ങളുമായെത്താറുണ്ട്. ദേവിയുടെ സഹോദരനായാണ് ബിജേഷ് അവനൂര്‍ എത്തുന്നത്. ഷൂട്ടിങ് സെറ്റിലെ വിശേഷങ്ങളും ടിക്ടോക്കുകളും ഏറെയും പങ്കുവയ്ക്കുന്നത് ബിജേഷ് ആണ്.

സാന്ത്വനം ഷൂട്ടിങ് സെറ്റിലെ ചിത്രങ്ങളൊക്കെ വളരെ വേഗത്തിലാണ് വൈറലായി മാറുന്നത്. അഞ്ജലിയും ശിവനും അടുക്കുന്നതാണ് ഇപ്പോള്‍  സീരിയലിന്റെ കഥ. പരസ്പരം ഇഷ്ടമില്ലാതെ കല്യാണം കഴിച്ച ഇരുവരെയും ഒന്നാക്കാന്‍ ശ്രമിക്കുകയാണ് വീട്ടിലുളളവര്‍. ഇരുവരും പതിയെ പതിയെ  ഇഷ്ടത്തിലാവുകയാണ്. ഇരുവരും ഒന്നിച്ച് ഒരു വിവാഹത്തിന് പോകാന്‍ ഒരുങ്ങുന്നതോടെയാണ് ഇന്നലത്തെ എപ്പിസോഡ് അവസാനിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയ ചിത്രങ്ങളില്‍ അഞ്ജലിക്കും ശിവനും പരിക്ക് പറ്റിയിരിക്കുന്നത് കാണാം. ഇത് കണ്ട് പ്രേക്ഷകര്‍ക്കും വലിയ ആശങ്ക ആയിരിക്കുക്കയാണ്. ഒപ്പം ശിവനായി എത്തുന്ന സജിന്‍ ആവി പിടിക്കുന്നതിന്റെ വീഡിയോയും വൈറലാകുന്നുണ്ട്. സജിന് എന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം.
 

Read more topics: # SHIVANJALI,# SANTHWANAM,# SERIAL
SHIVANJALI SANTHWANAM SERIAL

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക