Latest News

മാറിമായത്തിന്റെ സെറ്റില്‍ പോയി ഫുഡ് കഴിക്കുമ്പോള്‍ നെഞ്ചെരിച്ചില്‍; പിറ്റേ ദിവസം ദുബായില്‍ പോകേണ്ടതുള്ളത് ഡോക്ടറെ കണ്ട് ബ്ലഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് സംഭവം അറിയുന്നത്; അറിഞ്ഞപ്പോഴേക്കും 11 ആഴ്ച ആയി;ജീവിതത്തിന്റെ ഭാഗമാകാന്‍ ഒരാള്‍ കൂടി വരുന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് സ്‌നേഹയും ശ്രീകുമാറും

Malayalilife
മാറിമായത്തിന്റെ സെറ്റില്‍ പോയി ഫുഡ് കഴിക്കുമ്പോള്‍  നെഞ്ചെരിച്ചില്‍; പിറ്റേ ദിവസം ദുബായില്‍ പോകേണ്ടതുള്ളത് ഡോക്ടറെ കണ്ട് ബ്ലഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് സംഭവം അറിയുന്നത്; അറിഞ്ഞപ്പോഴേക്കും 11 ആഴ്ച ആയി;ജീവിതത്തിന്റെ ഭാഗമാകാന്‍ ഒരാള്‍ കൂടി വരുന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് സ്‌നേഹയും ശ്രീകുമാറും

രാധക പിന്തുണ ഏറെ നേടിയ വിവാഹം ആയിരുന്നു സ്നേഹ - ശ്രീകുമാര്‍ വിവാഹം. ഒരു പക്ഷേ ഇരുവരും നേടിയ ഈ പ്രേക്ഷക പിന്തുണ മിനി സ്‌ക്രീനിലെ മറ്റ് താര ദമ്പതികള്‍ക്ക് ഈ അടുത്തിടെയൊന്നും ലഭിച്ചിട്ടുണ്ടാകില്ല. മൂന്നു വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവരും ഇപ്പോഴിതാ, കാത്തിരിപ്പിനൊടുവില്‍ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുകയാണ്. ഇരുവരുടെയും ജീവിതത്തിലേക്ക് ഒരംഗം കൂടി എത്തുന്നു എന്ന സന്തോഷമാണ് ഇരുവരും പങ്കിടുന്നത്. 

ഒരുപാട് ആളുകള്‍ ഞങ്ങളോട് വിശേഷം ആയില്ലേ എന്ന് ചോദിക്കാറുണ്ട്. ഇപ്പോഴിതാ ഞങ്ങള്‍ അത് പറയുകയാണ്. ഞാന്‍ ഗര്‍ഭിണിയാണ്. അഞ്ചുമാസം ആയിരിക്കുന്നു എന്നാണ് സ്നേഹ പറയുന്നത്. 2019 ഡിസംബര്‍ പതിനൊന്നിനായിരുന്നു പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വച്ച് ഇരുവരുടെയും വിവാഹം. വളരെ ലളിതമായി നടന്ന വിവാഹച്ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
 
വിശേഷം ഒന്നും ആയില്ലേ എന്നായിരുന്നു കുറെ ആളുകള്‍ ചോദിച്ചിരുന്നത്., ഇപ്പോള്‍ അത് നിങ്ങളുമായി പറയാനുള്ള സമയം ആയി. ഞാന്‍ ഒരു അമ്മയാകാന്‍ പോകുന്നു. സത്യത്തില്‍ ഇത് അറിഞ്ഞിട്ട് കുറച്ചു മാസങ്ങള്‍ ആയി, എങ്കിലും പറയാന്‍ സമയം ആയത് ഇപ്പോഴാണ്. അഹങ്കാരം കൊണ്ടൊന്നുമല്ല, ഡോക്ടറെ ഒക്കെ കണ്ടിട്ട്, എല്ലാം ഓക്കെ ആയിട്ട് പറയാം എന്ന് കരുതിയാണ് ഇത് വരെ പറയാതെ ഇരുന്നത്- ഇപ്പോള്‍ അഞ്ചു മാസം ആയിട്ടുണ്ട്. ഫോണിലൂടെയാണ് ഞാന്‍ ഏട്ടനെ ഇത് അറിയിക്കുന്നത്. എനിക്ക് പിസി ഓഡിയും കാര്യങ്ങളും ഒകെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പിരീഡ്‌സ് അത്ര കറക്ട് ആയിരുന്നില്ല പിരീഡ്‌സിന്റെ ഡേറ്റും മറ്റും വ്യത്യാസം ഉണ്ടായിരുന്നു.

മാറിമായത്തിന്റെ സെറ്റില്‍ പോയി ഫുഡ് കഴിക്കുമ്പോള്‍ ഒരു നെഞ്ചെരിച്ചില്‍. അതിന്റെ പിറ്റേ ദിവസം എനിക്ക് ദുബായില്‍ പോകേണ്ടതും ഉണ്ട്. ദുബായില്‍ പോയി പട്ടിണി കിടക്കാതെ ഇരിക്കാന്‍ വേണ്ടി ഞാന്‍ ഡോക്ടറെ കണ്ടു. ആ ഡോക്ടര്‍ അന്ന് ബ്ലഡ് ടെസ്റ്റിന് എഴുതി തന്നു. അത് ചെയ്തപ്പോള്‍ ആണ് സംഭവം അറിയുന്നത്. അറിയുമ്പോള്‍ തന്നെ പതിനൊന്നു വീക്ക്‌സ് ആയിരുന്നു. പരിപാടി ക്യാന്‍സല്‍ ചെയ്യാന്‍ ആക്കാത്തതുകൊണ്ട് തന്നെ അതി സാഹസികമായി ശ്രീയ്ക്കും വിസ എടുത്തു. ആ ദിവസം ഒന്നും ഒരിക്കലും മറക്കാന്‍ ആകില്ല- സ്നേഹ പറയുന്നു.

ഷൂട്ടിങ്ങിനു ഇപ്പോഴും പോകുന്നുണ്ട്, നിര്‍ത്തിയിട്ടില്ല. ഗര്‍ഭിണി ആയിരുന്നപ്പോള്‍ തന്നെയാണ് നമ്മള്‍ വയനാട്ടില്‍ പോകുന്നത്. ഡോക്ടര്‍ പറഞ്ഞപ്പോള്‍ തന്നെ അതിശയം ആയി പോയി. കാരണം ഗര്ഭത്തിന്റെ ആദ്യ സമയങ്ങളില്‍ റെസ്റ്റ് വേണം എന്നാണ് പക്ഷെ നമ്മള്‍ ഇത് അറിഞ്ഞതുമില്ല. പിന്നെ അറിഞ്ഞപ്പോള്‍ മുതല്‍ ശ്രദ്ധിച്ചു തുടങ്ങി. ദൈവം അനുഗ്രഹിച്ചു വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തോന്നിയിട്ടില്ല. ഡോക്ടറും നമ്മളോട് സ്മാര്‍ട്ട് ആയി ഇരിക്കാന്‍ ആണ് പറയുന്നത്. എന്റെ രണ്ടു സെറ്റിലും ഉള്ള കോ ആര്‍ട്ടിസ്റ്റുകള്‍ എന്നെ പൊന്നു പോലെയാണ് നോക്കുന്നത്.

എന്റെ സുഹൃത്തുക്കള്‍ എല്ലാവരും എന്നെ ഒരുപാട് കെയര്‍ ചെയ്തു തരുന്നുണ്ട്. ശ്രീ യുടെ ചക്കപ്പഴത്തിലെ അശ്വതി എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തരുമായിരുന്നു. അതൊക്കെ ഒരുപാട് ഹെല്‍പ്പാണ് തുടക്കം മുതലേ തരുന്നത്. ശ്രീ അറിയാതെ ഞങ്ങള്‍ തമ്മില്‍ പലതും സംസാരിക്കാറുണ്ട്. വിശേഷം അറിഞ്ഞിട്ട് സുരഭി എനിക്ക് ഇഷ്ടമുള്ള ഒരുപാട് ഭക്ഷണം കൊണ്ടുതന്നു, വീടൊക്കെ ക്ളീന്‍ ചെയ്തു തന്നു. അങ്ങനെ പറയാന്‍ ആണെങ്കില്‍ ഞങ്ങള്‍ക്ക് സുഹൃത്തുക്കളുടെ പിന്തുണ ഏറെയാണ്- സ്നേഹ പറയുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്‌നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിരിയിലൂടെ നിരവധി പ്രേക്ഷകരെ വീഴ്ത്തിയ താരങ്ങളാണ് ഇരുവരും. ടെലിവിഷന്‍ പാരമ്പരകളിലും സ്റ്റേജ് ഷോകളിലും തിളങ്ങുന്ന സ്‌നേഹയും ശ്രീകുമാറും സിനിമയിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

2019 ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും. സ്വന്തം യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുണ്ട് ഇരുവരും. 


 

Our little one is on it’s way sneha Sreekumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES