Latest News

എന്റെ അമ്മ എനിക്ക് ദേവകിയാണെങ്കില്‍ സീമ ചേച്ചി എന്റെ വളര്‍ത്തമ്മയെ പോലെയാണ്; കുറിപ്പ് പങ്കുവച്ച് നന്ദു മഹാദേവ

Malayalilife
 എന്റെ അമ്മ എനിക്ക് ദേവകിയാണെങ്കില്‍ സീമ ചേച്ചി എന്റെ വളര്‍ത്തമ്മയെ പോലെയാണ്; കുറിപ്പ് പങ്കുവച്ച് നന്ദു മഹാദേവ

ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ്  സീമ ജി നായർ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കായി കാഴ്ചവച്ചത്.  പ്രേക്ഷകരുടെ ഇടയിൽ  താരത്തിന്റെ കഥാപാത്രം പോലെ തന്നെ സീമ ജി നായരുടെ  പ്രവർത്തനങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ ക്യാന്‍സറിനോട് പൊരുതി ജീവിക്കുന്ന നന്ദു മഹാദേവ എന്ന യുവാവ് സീമയെ കുറിച്ച് എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നന്ദുവിന്റെ കുറിപ്പിലൂടെ ....

കുറച്ചു സമയം ഞാനും ഉണ്ണിക്കണ്ണനായി മാറുകയായിരുന്നു. യശോദയ്ക്കും ദേവകിക്കും ഇടയില്‍ സ്‌നേഹം കൊണ്ട് ഞാന്‍ വീര്‍പ്പുമുട്ടി. എന്റെ അമ്മ എനിക്ക് ദേവകിയാണെങ്കില്‍ സീമ ചേച്ചി എന്റെ വളര്‍ത്തമ്മയെ പോലെയാണ്. രാവിലെ എഴുന്നേറ്റ് എനിക്ക് വേണ്ടി ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്ത് ചേച്ചിയുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നു.. എന്നിട്ട് യശോദ കണ്ണനെ ഊട്ടുന്നത് പോലെ അതില്‍ സ്‌നേഹവും കൂട്ടി ഉരുളയാക്കി എനിക്ക് വാരി തന്നു. ഇത്രമേല്‍ സ്‌നേഹം അനുഭവിക്കാന്‍ ഞാനെത്ര ഭാഗ്യം ചെയ്തവനാണ് എന്നോര്‍ത്തു ഭഗവാനോട് നന്ദി പറഞ്ഞ നിമിഷങ്ങള്‍.

അത്രയും പ്രിയപ്പെട്ട ചേച്ചിയുടെ സ്‌നേഹം എങ്ങനെ വര്‍ണ്ണിക്കണം എന്നറിയില്ല.. പലപ്പോഴും ഞാനറിയാതെ എന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞൊഴുകി.. പുത്ര വാത്സല്യത്താല്‍ യശോദയുടേയും ദേവകിയുടെയും കണ്ണുകള്‍ നിറയുന്ന കാഴ്ച ഉണ്ണിക്കണ്ണന്‍ കണ്ടത് പോലെ സീമ ചേച്ചിയുടെയും അമ്മയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാനും കണ്ടു. ഒടുവില്‍ സാക്ഷാല്‍ ഗുരുവായൂരപ്പന് ചാര്‍ത്തുന്ന കളഭം എനിക്ക് സമ്മാനിച്ച് അതിലൊരാല്‍പ്പം നെറ്റിയിലും ചാര്‍ത്തി അനുഗ്രഹവും തന്ന ശേഷം ചേച്ചി മടങ്ങി.

സത്യത്തില്‍ സീമ ചേച്ചി ഒരു പ്രതീകമാണ്. എന്നെ സ്വന്തം മകനായി സ്‌നേഹിക്കുന്ന , എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരുപാടൊരുപാട് അമ്മമാരുടെ പ്രതീകം.. ഇത്രയും അമ്മമാരുടെയും ചേച്ചിമാരുടെയും ചേട്ടന്മാരുടെയും സഹോദരങ്ങളുടെയും ഒക്കെ മനസ്സിലൊരു സ്ഥാനവും അവരുടെ സ്‌നേഹവും ലഭിക്കുന്ന ഞാനെത്ര ഭാഗ്യവാനാണ്. എനിക്കെന്റെ പ്രിയപ്പെട്ടവരോടുള്ള സ്‌നേഹവും അനന്തമാണ്.. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ മുന്നോട്ടുള്ള ഇരുള്‍ നിറഞ്ഞ വഴികളില്‍ എനിക്ക് പ്രകാശമാകും.

Nandhu maha deva note about actress seema g nair

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക