മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരദമ്പതികളാണ് മനോജ് കുമാറും ബീന ആന്റണിയും. വര്‍ഷങ്ങളായി അഭിനയത്തില്‍ തുടരുകയാണ് ഇരുവരും. ഒന്നിച്ച് ഭാര്യാ ഭര്‍ത്താക്കന്മാരായും ഇവര്‍ സീരിയസുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും ഒന്നിച്ച് പങ്കെടുത്ത ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് വൈഖലാകുന്നത്.
പെട്ടെന്ന് ഇമോഷണലാവുന്നയാളാണ് താനെന്ന് മനോജ് പറയുന്നു. ചെറിയൊരു പാട്ടോ സിനിമയിലെ രംഗങ്ങളോ കണ്ടാല്‍ സങ്കടം വരും. താനെന്താണ് കാണുന്നത് അതിന് അനുസരിച്ച് റിയാക്റ്റ് ചെയ്യും.അതുപോലെ തന്നെ പെട്ടെന്ന് ദേഷ്യം വരാറുണ്ട്. ദേഷ്യം വന്നാല്‍ ചാട്ടമാണ്. സിംഹഗര്‍ജനം പോലെയാണ്. പെട്ടെന്ന് അത് തീരും. ഈ ദേഷ്യപ്പെട്ടയാളാണോ മുന്നില്‍ നില്‍ക്കുന്നതെന്ന് നമുക്ക് തോന്നിപ്പോവും. മുന്‍പും ഇതേ സ്വഭാവമാണ്. വിവാഹത്തിന് ശേഷം തനിക്ക് മുന്നില്‍ അഭിനയിച്ചിട്ടില്ല. ഇതേക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ബീന ആന്റണി പറയുന്നു.
വിവാഹത്തിന് ഒരുവര്‍ഷം മുന്‍പ് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. സ്വഭാവത്തെക്കുറിച്ചൊക്കെ അറിയാമായിരുന്നു. ഇതൊക്കെ സഹിക്കാനാവുമോയെന്ന് ഇടയ്ക്ക് തോന്നിയിരുന്നു. പെടെന്ന് മൂഡൗട്ടാവുന്നയാളാണ് മനോജ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും. അത് ആ ദിവസം നശിപ്പിക്കും. തന്റെ വീക്ക്നെസ്സിനെക്കുറിച്ചൊക്കെ ബീനയോട് പറഞ്ഞിട്ടുണ്ട്. അത് അറിഞ്ഞ് ബീന ചെയ്യണം. എന്നാല്‍ ആ സമയത്ത് അതേ ടെംപറില്‍ ബീനയും നില്‍ക്കാറുണ്ട്. ഞാന്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് മനു എത്താറുണ്ട്.
ചെറിയ കള്ളങ്ങളാണ് എന്നും തനിക്ക് ഫീലാവാറുള്ളത്. എവിടെയാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ വരുമെന്ന് പറയും. അത്തരത്തിലുള്ള കള്ളങ്ങളൊക്കെയാണ് പറയാറുള്ളത്. ഇങ്ങനെയുള്ളതൊക്കെയേ ഉള്ളൂ. ദേഷ്യപ്പെട്ട് വീട്ടില്‍ നിന്നിറങ്ങി പോവാറുണ്ട്. ഇറങ്ങിപ്പോയിട്ട് കറങ്ങിയിട്ട് തിരിച്ച് വീട്ടിലേക്ക് തന്നെ വരും.
ബൈക്കൊക്കെ എടുത്താണ് പോവാറുള്ളത്. തുടക്കത്തില്‍ ഇറങ്ങിപ്പോയപ്പോള്‍ എന്‍രെ ഹൃദയം തകര്‍ന്നുപോയിട്ടുണ്ടെന്ന് ബീന ആന്റണി പറയുന്നു. പിന്നെ മോനെ വിടും. അവന്‍ വന്ന് സെന്റിയടിക്കാന്‍ തുടങ്ങുന്നതോടെ താന്‍ തിരിച്ചുവരുന്ന പതിവായിരുന്നു. ഇത് ശീലമായി മാറിയപ്പോള്‍ ആരും വരാത്ത അവസ്ഥയായെന്നും മനോജ് പറയുന്നു.
ഇറങ്ങിപ്പോവുമ്‌ബോള്‍ ബൈക്കാണ് എടുക്കാറുള്ളത്. ബൈക്ക് സ്റ്റാര്‍ട്ടാക്കി അങ്ങോട്ട് നോക്കും, ആരേലും വരുന്നുണ്ടോയെന്ന്. ഇവര്‍ ഇരുവരും വരാതെ ടിവിയൊക്കെ കണ്ടിരിക്കുകയാവും. പിന്നെ ജംഗ്ക്ഷന്‍ വരെ പോയി തിരിച്ചുവരും. പോയാലും താന്‍ എങ്ങോട്ട് പോവാനാണ്, ഇവരെ വിട്ട് അങ്ങനെ പോവാന്‍ തനിക്ക് പറ്റുമോയെന്നും മനോജ് ചോദിച്ചിരുന്നു.