Latest News

ബിഗ്‌ബോസില്‍ നിന്ന് ലഭിച്ച തുകയ്ക്ക് വീട് വയ്ക്കണം തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

Malayalilife
ബിഗ്‌ബോസില്‍ നിന്ന് ലഭിച്ച തുകയ്ക്ക് വീട് വയ്ക്കണം തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ബിഗ്ബോസ് സീസണ്‍ ടൂവിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയെത്തി മിനസ്‌ക്രീനിലും പിന്നീട് ബിഗ്സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് മഞ്ജു. ഹ്യൂമറസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരം ബിഗ്ബോസിൽ മത്സരാർത്ഥിയായി എത്തുകയും ചെയ്തിരുന്നു. എന്നാൽ ബിഗ് ബോസ്സിൽ എത്തിയതോടെ താരത്തിന്റെ ഇമേജ് ആകെ മാറിമറിയുകയായിരുന്നു. രജിത് കുമാറുമായുണ്ടായ അടിയും മഞ്ജുവിന്റെ സംസാര രീതിയും പ്രേക്ഷകര്‍ക്ക് മഞ്ജുവിനോടുള്ള താല്‍പര്യം കുറച്ചു. പകരം വലിയ വിമര്‍ശനങ്ങള്‍ താരത്തെ തേടിയെത്തി. ഹൗസില്‍ നിന്ന് പുറത്തെത്തിയ മഞ്ജുവിനെ തേടി വലിയ സൈബറാക്രമങ്ങളുമെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ബിഗ് ബോസ്സിലേക്ക് ഒരു മടങ്ങി വരവ് ഉണ്ടാകില്ല  എന്ന്  ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്. അതിനുള്ള കാരണങ്ങളും  താരം തന്നെ വെളിപ്പെടുത്തിയിരുന്നു. 

ഞാൻ ഒരു വാടക വീട്ടിൽ താമസിക്കുന്ന ആളാണ്. സ്വന്തമായിഒരു വീട് ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം ബിഗ് ബോസ്സിൽ നിന്നും നല്ല പേയ്മെന്റ് ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കുറച്ചു കടങ്ങൾ തീർക്കുകയും ഒരു വീട് വയ്ക്കുകയും ചെയ്യാനാകും എന്റെ സ്വപനം എന്ന് പറയുന്നത് തന്നെ സ്വന്തമായി ഒരു കുഞ്ഞ് വീട് വേണം എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തുക അതിൽ നിന്നും കിട്ടുകയും ചെയ്തിരുന്നു.  ഇനി വീട് എന്ന ആഗ്രഹം പൂർത്തിയാക്കാനായി പോകേണ്ടതില്ല. എന്നാൽ എനിക്കുള്ള ചെറിയ ലോണും കാര്യങ്ങളും എല്ലാം ചെറിയ ജോലികൾ ചെയ്തു കൊണ്ട് തന്നെ തീർക്കാനും സാധിക്കും.

ബിഗ് ബോസ് എന്ന ഷോ ഞാൻ അത് പഠിച്ച  അല്ലെങ്കിൽ എനിക്ക് ഇഷ്‌ടമുള്ളത് എല്ലാം എന്റെ  ചുറ്റിലുമുണ്ട്. എന്റെ കുഞ്ഞ് , പപ്പാ, അമ്മച്ചി സുനിച്ചൻ , പാട്ട്,ട്വ എല്ലാം ഉണ്ട്. എന്നാൽ അതുപോലെ തന്നെയായിരിക്കും അതിന്റെ ഉള്ളിൽ എന്ന് വിചാരിച്ച് പോയ ഒരാളാണ് ഞാൻ. അവിടെ ചെന്നപ്പോൾ ആ വീട്ടിൽ ഒരു ക്ലോക്ക് പോലും ഇല്ലായിരുന്നു. വെട്ടത്ത് കിടന്നുള്ള ഉറക്കവും എല്ലാം ഉണ്ടായിരുന്നു. അങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടായപ്പോൾ എനിക്ക് മനസ്സിലായത് ഇത് എന്നെ കൊണ്ട് പറ്റുന്ന പരിപാടി അല്ല എന്ന്. ഇതിന് മുൻപ് ഇത് ഇത്രയും ബുദ്ധിമുട്ടുള്ള കാര്യമായി ചിന്തിച്ചിരുന്നില്ല. ഒരു സ്ഥലത്ത് കുറച്ച് ആളുകളുടെ കൂടെ പോയി ജീവിക്കണം എന്നെ എനിക്ക് ഉണ്ടായിരുന്നുള്ളു.അവിടെ ചെന്നതിന് ശേഷമായിരുന്നു ഒരുപാട് കടമ്പകൾ കടക്കാൻ ഉണ്ട് എന്നുള്ളത് മനസ്സിലാക്കിയത്. ഇനി ഒന്നുടെ അങ്ങനെ അനുഭവിക്കാൻ എന്നെ കൊണ്ട് സാധിക്കുകയുമില്ല. ബിഗ് ബോസ്സിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോഴയിരുന്നു എന്തായിരുന്നു ഗെയിം എന്നുള്ളത് ഞാൻ  മനസ്സിലാക്കാക്കിയത്. 

 അവിടെ ചെന്നപ്പോൾ എന്നെ എല്ലാവരും  വഴക്കുപറയുമായിരുന്നു.   അവര് പാവമാണ്  ഇവര് പാവമാണ് അങ്ങനെ ഒക്കെ പറഞ്ഞ് നിന്നോ അവര് മത്സരിക്കുകയാണ്. നീ  ഇവിടെ തന്നെ നിന്നോ എന്നിങ്ങനെ എല്ലാം പറയുമായിരുന്നു. അവിടെ ആശയപരമായി പൊരുത്തപ്പെടാൻ പറ്റാത്ത ആളുകളും ഉണ്ടായിരുന്നു. നമ്മൾ ഒരു വീട്ടിൽ അടച്ചിട്ട് ജീവിച്ചിക്കുന്നു.അവിടെ നമുക്ക് വരുന്ന സ്നേഹവും, ദേഷ്യവുമെല്ലാം നമ്മളിൽ തന്നെ ഹോണ്ട് ചെയ്യാറുണ്ട്. ഇത് നമുക്ക് പുറത്തേക്ക് കാണിക്കാൻ കഴിയില്ല. ഒറ്റക്ക് ഒന്ന് ഇരിക്കാൻ പോലും സാധിക്കില്ല. അവിടെ നിൽകുമ്പോൾ ആഗ്രഹിച്ചിരുന്നത് ന്റെ പപ്പയുടെ കൈ , അല്ലെങ്കിൽ ന്റെ കുഞ്ഞിന്റെ കൈ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്നൊക്കെ. രാത്രി രണ്ട് മണിക്കാണ് നേരം വെളുത്തു എന്നൊക്കെ വിചാരിച്ച് എഴുനേറ്റ് കുളിക്കുന്നത് പോലും.അങ്ങനെ എല്ലാം ഉള്ള അവസ്ഥയാണ്. 

അതുകൊണ്ട് എനിക്ക് അത്ര അത്യാവശ്യമായിട്ട് ഒന്നും തന്നെ ഇല്ല. എല്ലാം സെറ്റ് ആയി കഴിഞ്ഞു. ഇനി എനിക്ക് എല്ലാരേയും പിരിഞ്ഞ് ഇരിക്കാൻ ആകില്ല. ഞാൻ കുറെ വിഷമിച്ചു പക്ഷേ അതിനുള്ള പ്രതിഫലം കിട്ടുകയും ചെയ്‌തു. അതെ സമയം കുക്കിങ് തൻ നന്നായി ചെയ്യും എന്നാണ് മഞ്ജു പറയുന്നത്. മുന്തിരി വള്ളികൾ  തളിർക്കുമ്പോൾ എന്ന് സിനിമയിലൂടെ മലയാളികൾക്ക് മഞ്ജു ഒരു മീൻ കറി പരിചയപെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിൽ  മഞ്ജു ഉണ്ടാക്കുന്ന മീൻ കറിയുടെ റെസിപിയും ആരാധകർക്കായി താരം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

Manju pathrose needs to build a house with the money got from Bigg Boss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക