Latest News

കൊച്ചിനെ വെച്ച് ഉണ്ടാക്കുന്ന പൈസ എന്ന് പറയുന്നത് കൊച്ചിനും കൂടെ വേണ്ടി ചിലവാക്കാന്‍ ഉള്ളത് അല്ലേ? അല്ലാതെ ഞങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അല്ലല്ലോ? പ്രസവവീഡിയോയ്ക്ക് വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി അവതാരിക വീണാ മുകുന്ദന്‍

Malayalilife
 കൊച്ചിനെ വെച്ച് ഉണ്ടാക്കുന്ന പൈസ എന്ന് പറയുന്നത് കൊച്ചിനും കൂടെ വേണ്ടി ചിലവാക്കാന്‍ ഉള്ളത് അല്ലേ? അല്ലാതെ ഞങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അല്ലല്ലോ? പ്രസവവീഡിയോയ്ക്ക് വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് മറുപടിയുമായി അവതാരിക വീണാ മുകുന്ദന്‍

അവതാരികയും സോഷ്യല്‍ മീഡിയ താരവുമായ വീണ മുകുന്ദന്‍ 
ഈയടുത്താണ് ആങ്കര്‍ വീണ മുകുന്ദന്‍ അമ്മയായത്. ഡെലിവറി വ്‌ലോഗ് വീണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ചര്‍ച്ചയായിരുന്നു.   ഇപ്പോഴിതാ അമ്മ ആയതിനു ശേഷം ജീവിതം എങ്ങനെ മാറി, പ്രസവ രംഗങ്ങള്‍ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എന്നിങ്ങനെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് വീണ മുകുന്ദന്‍.

കൊച്ചിനെ വെച്ച് പണമുണ്ടാക്കുകയല്ലേ എന്ന ചോദ്യം പലയിടങ്ങളില്‍ നിന്നും എനിക്ക് സ്വകാര്യമായി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ ചെയ്യുന്ന ജോലി വീഡിയോ പ്രൊഡക്ഷനാണ്. അതില്‍ പുതുമ കൊണ്ട് വരാനും എന്റെ ജീവിതത്തില്‍ നടന്ന പുതിയ കാര്യങ്ങള്‍ അറിയിക്കാനുമാണ് ഞാന്‍ ശ്രമിക്കുന്നതെന്നും താരം പങ്ക് വച്ചു.

ജീവിതത്തിലുണ്ടായ പുതിയ കാര്യമാണ് കുഞ്ഞ്. ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങളെ കാണിക്കുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നുണ്ട്. പിന്നെ നിങ്ങള്‍ വിചാരിക്കുന്നത് പോലെ കോടിക്കണക്കിന് രൂപയൊന്നും യൂട്യൂബ് തരുന്നില്ല. എല്ലാം ലിമിറ്റഡ് ആണ്. 24 മണിക്കൂറും ഞാന്‍ കുട്ടിയെ കാണിച്ച് കൊണ്ടിരിക്കുകയല്ല. വാവ ഹാപ്പിയായിരിക്കുന്ന സമയത്ത് വീഡിയോയ്ക്ക് മുന്നില്‍ കുറച്ച് നേരം കൊണ്ട് വരുന്നു. അതിഭീകര വരുമാനം അതില്‍ നിന്നുണ്ടാക്കുന്നില്ല. ഉണ്ടാക്കുന്ന വരുമാനം കുട്ടിക്കും കൂടി ചിലവാക്കാനുള്ളതാണ്. ചുരുക്കി പറഞ്ഞാല്‍ സ്വാര്‍ത്ഥ ലക്ഷ്യത്തോടെ ചെയ്യുന്നതല്ല. ഒരു സന്തോഷം കൂടി കണ്ടെത്തി ചെയ്യുന്നതാണെന്ന് വീണ പറയുന്നു.

നിങ്ങള്‍ ഒരു ജോലി ചെയ്യുന്നു, ആ ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനം നിങ്ങളുടെ വീട്ടില്‍ എല്ലാവര്‍ക്കും എല്ലാവര്‍ക്കും വേണ്ടിയിട്ട് ഉപയോഗിക്കുന്നു അങ്ങനെയല്ലേ? അതുപോലെ തന്നെ ഞാന്‍ ചെയ്യുന്ന ജോലി എന്ന് പറയുന്നത് വീഡിയോ പ്രൊഡക്ഷന്‍ ആണ്. അതില്‍ പുതുമ കൊണ്ടുവരാനാണ് ആണ് ഞാന്‍ ശ്രമിക്കുന്നതെന്നും താരം പറഞ്ഞു.

കുഞ്ഞ് പിറന്ന ശേഷവും ഉറങ്ങുന്ന സമയത്തിന് വ്യത്യാസം വന്നിട്ടില്ല. കുഞ്ഞ് പിറക്കുന്നതിന് മുമ്പും ഞാന്‍ പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കുമാണ് ഉറങ്ങിയിരുന്നത്. ഇപ്പോള്‍ കുറച്ച് കൂടി വൈകി നേരം വെളുത്തിട്ടാണ് ഉറങ്ങുന്നത്. പണ്ട് മൊബൈല്‍ ഫോണായിരുന്നു എപ്പോഴും കയ്യില്‍. എന്നാലിപ്പോള്‍ ഫോണ്‍ എടുക്കാന്‍ സമയം കിട്ടാറില്ലെന്നും വീണ മുകുന്ദന്‍ പറയുന്നു

ഭര്‍ത്താക്കന്‍മാര്‍ക്ക് അച്ഛനായ ശേഷം വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ല എന്നേ ഞാന്‍ പറയൂ. എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ പറയുകയാണ്. എനിക്ക് അച്ഛനും അമ്മയും സഹായിക്കാനുള്ള ആള്‍ക്കാരും ഉള്‍പ്പെടെ സപ്പോര്‍ട്ട് സിസ്റ്റം ഉള്ളത് കൊണ്ട് ജീവന്‍ വളരെ ചില്‍ ആയ അച്ഛനാണ്. വാവയെ ഇടയ്ക്ക് എടുത്ത് നോക്കുക, തിരിച്ച് പോകുക എന്നതാണ് ഇപ്പോഴത്തെ രീതി. കാരണം ജീവന് അത്രയും സ്ട്രസ് എടുക്കേണ്ടതില്ല. എല്ലാവരും കൂടെ നോക്കേണ്ടതില്ലെന്നും വീണ പറഞ്ഞു.

കുട്ടിയാണ് എന്റെ ലോകമെന്ന് പറഞ്ഞ് ഞാന്‍ ഇരിക്കില്ല, അതിനപ്പുറത്തേക്കുള്ള കാര്യങ്ങളില്‍ എനിക്ക് ഇന്‍വോള്‍വ് ആകണമെന്ന് ഞാനെപ്പോഴും പറയുമായിരുന്നു. പക്ഷെ വാവ ഒന്ന് കരയുമ്പോള്‍, എന്തെങ്കിലും ഡിസ് കംഫര്‍ട്ട് അതിന് ഉണ്ടാകുന്നു എന്ന് തോന്നുമ്പോള്‍ മനസ് വല്ലാതെ ആശങ്കപ്പെടും. കുട്ടി കരയുന്നതൊക്കെ സ്വാഭാവികമാണ് അത് കരയട്ടെ എന്ന് ഞാനും പറയുമായിരുന്നു. പക്ഷെ ഇപ്പോള്‍ കുഞ്ഞൊന്ന് കരയുമ്പോഴേക്കും എനിക്ക് ഭയങ്കര നെഞ്ച് വേ?ദനയാണ്.

ഒരമ്മയായി കഴിയുമ്പോള്‍ നമ്മള്‍ ഭയങ്കരമായി മാറും. നമ്മുടെ പ്രയോരിറ്റി മാറും. എല്ലാ കാര്യങ്ങളും നമ്മുടെ കുഞ്ഞിന് വേണ്ടി ചെയ്യും. പണ്ട് കഥകളില്‍ അമ്മ കഴിച്ചില്ലെങ്കിലും കൊച്ചിന് കൊണ്ട് കൊടുക്കുമെന്ന് പറയുമ്പോള്‍ ഞാന്‍ മനസില്‍ പറഞ്ഞിരുന്നത് തേങ്ങ, നടക്കുന്ന കാര്യം വല്ലതും പറയൂ എന്നാണ്. പക്ഷെ അതൊക്കെ സത്യമാണെന്ന് ഞാന്‍ മനസിലാക്കിക്കൊണ്ടിരിക്കുന്ന സമയമാണിത്. പണ്ട് എനിക്ക് ക്ഷമ ഒട്ടും ഇല്ലാത്ത ആളായിരുന്നു. പക്ഷെ ഇപ്പോള്‍ നന്നായി ക്ഷമ പഠിച്ചെന്നും വീണ മുകുന്ദന്‍ പറയുന്നു. നിരവധി പേരാണ് വീണയോടും മകളോടുമുള്ള സ്‌നേഹം കമന്റ് ബോക്‌സിലൂടെ അറിയിച്ചത്.

ഡെലിവറി വ്‌ലോഗ് പബ്ലിഷ് ചെയ്തതിനുശേഷം ഫേസ്ബുക്കില്‍ പ്രത്യേകിച്ച് ഏറ്റവുമധികം കണ്ട കമന്റ് ആയിരുന്നു പ്രസവ വീഡിയോ ട്രെന്‍ഡ് പിടിച്ച് ചെയ്തതാണല്ലോ അല്ലേ? ഇനിപ്പോ വീണയും കൂടെ ഉണ്ടായിരുന്നുള്ളൂ എന്നത്. എന്നാല്‍ ഇതൊരു ട്രെന്‍ഡ് ആക്കണം എന്നൊന്നും വിചാരിച്ചിട്ടില്ല. ആ സമയത്തുള്ള നമ്മുടെ മാനസികാവസ്ഥ എന്ന് പറയുന്നത് ആ പ്രോസസിലൂടെ കടന്നു പോയവര്‍ക്ക് മാത്രമേ അറിയുള്ളൂ. ഈ കമന്റ് ഇടുന്ന എത്ര പേര്‍ക്ക് അത് മനസ്സിലാകും എന്ന് എനിക്കറിയില്ലെന്നും താരം പങ്ക് വക്കുന്നു.

ആ സമയത്ത് ഞാന്‍ ചിന്തിച്ചത് എന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു കാര്യം. ഇനി ഒരു പക്ഷേ ഇങ്ങനെ ഒരു പ്രഗ്‌നന്‍സി ജേര്‍ണി എനിക്ക് സംഭവിക്കുമോ ഇല്ലയോ എന്നതില്‍ എനിക്ക് യാതൊരു ഉറപ്പുമില്ല. അങ്ങനെ സംഭവിക്കാം സംഭവിക്കാതിരിക്കാം. ഞാന്‍ അടക്കമുള്ള ഒരുപാട് പേര്‍ക്ക് പ്രസവം എന്ന് പറയുന്നത് ഭയങ്കരമായിട്ടുള്ള ഒരു നൈറ്റ് മെയര്‍ പോലെയാണ്.പ്രസവം എന്ന് പറയുന്നത് ഇത്രമാത്രം പേടിച്ചു വിറച്ച് കരഞ്ഞു പോകേണ്ടതില്ല. കാരണം ഒരു സൂചി കണ്ടാല്‍ കരയുന്ന എനിക്ക് ഇത്രയും ചിരിച്ചു കൊണ്ട് ലേബര്‍ റൂമിലേക്ക് പോകാന്‍ പറ്റുമെങ്കില്‍ ആര്‍ക്കും പറ്റും എന്നുള്ള ആ റിയാലിറ്റിയെ ഒന്ന് നിങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരാനാണ് ഞാന്‍ ശ്രമിച്ചത്' എന്നാണ് വീണ പറഞ്ഞത്. 

എന്റെ വീഡിയോ കണ്ട് എനിക്ക് മെസ്സേജ് അയച്ച ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ട് ചേച്ചി ഇപ്പോള്‍ ഞാന്‍ ആറാമത്തെ മാസമാണ് അല്ലെങ്കില്‍ എട്ടാമത്തെ മാസമാണ് ഭയങ്കര പേടിയായിരുന്നു. ചേച്ചിയുടെ വീഡിയോയില്‍ ചേച്ചി എത്ര ചിരിച്ചുകൊണ്ടാണ് ഡെലിവറി റൂമിലേക്ക് പോയത് എന്നൊക്കെ പറയുന്നത് അങ്ങനെ കുറച്ചുപേര്‍ക്കെങ്കിലും ആ ഒരു ടെന്‍ഷന്‍ ഒഴിവാക്കി ഇതിനെ ഇങ്ങനെയും നേരിടാമെന്നും താരം പറയുന്നു.


ടെലിവിഷന്‍ ചാനലുകളില്‍ തുടങ്ങി പിന്നീട് യൂട്യൂബിലെയും സോഷ്യല്‍ മീഡിയയിലെയും അഭിമുഖങ്ങളിലൂടെ ആളുകള്‍ക്ക് വളരെ പെട്ടെന്നാണ് താരം സുപരിചിതയായി മാറിയത്.
 

veena mukundan about motherhood life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES