Latest News

ഡാന്‍സ് പഠനക്കാലത്ത് തുടങ്ങിയ പരിചയം;  ഏറെ നാളത്തെ പ്രണയത്തിനൊടുലില്‍ വിവാഹം; ഒരു വര്‍ഷമേ ഒരുമിച്ച് ജീവിക്കൂവെന്ന് പറഞ്ഞവര്‍ക്ക് മറുപടിയായി ആറ് വര്‍ഷമായുള്ള വിജയകരമായ ദാമ്പത്യം; ദുബൈയില്‍ ഡാന്‍സ് സ്‌കൂളുമായി തിരക്കിലായ ഡി റോര്‍ ഡാന്‍സ് താരം കുക്കുവും ഭാര്യ ദീപയും പങ്ക് വക്കുന്നത്

Malayalilife
ഡാന്‍സ് പഠനക്കാലത്ത് തുടങ്ങിയ പരിചയം;  ഏറെ നാളത്തെ പ്രണയത്തിനൊടുലില്‍ വിവാഹം; ഒരു വര്‍ഷമേ ഒരുമിച്ച് ജീവിക്കൂവെന്ന് പറഞ്ഞവര്‍ക്ക് മറുപടിയായി ആറ് വര്‍ഷമായുള്ള വിജയകരമായ ദാമ്പത്യം; ദുബൈയില്‍ ഡാന്‍സ് സ്‌കൂളുമായി തിരക്കിലായ ഡി റോര്‍ ഡാന്‍സ് താരം കുക്കുവും ഭാര്യ ദീപയും പങ്ക് വക്കുന്നത്

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് കുക്കു പ്രേക്ഷക ശ്രദ്ധ നേടുന്നത്.കുക്കു എന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന സുഹൈദും ഭാര്യ ദീപയും ഇന്‍സ്റ്റദഗ്രാമിലും യൂട്യൂബിലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ്. ഇരുവരും ചേര്‍ന്ന് വിദേശത്തുള്‍പ്പെടെ ഡാന്‍സ് സ്‌കൂളുകളും നടത്തുന്നുണ്ട്. പ്രണയിച്ച് വിവാഹിതരായവര്‍ ആണ് ഇരുവരും. ഇപ്പോഴിതാ ഒരു പുതിയ അഭിമുഖത്തില്‍ വിശേഷങ്ങള്‍ പങ്കിട്ടതിങ്ങനെയാണ്.

'എല്ലാവരും പറയുമ്പോള്‍ ആണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷം ആയല്ലോ എന്ന് ചിന്തിക്കുന്നത്. ഒരു വര്‍ഷമേ ഒരുമിച്ച് ജീവിക്കൂ എന്ന് പറഞ്ഞവര്‍ ഒക്കെ പറഞ്ഞുകൊണ്ടിരിക്കും. അതൊക്കെ ഒരു ഫ്‌ലോയിലങ്ങ് പോകും. നമ്മള്‍ ഉപദേശിക്കാന്‍ ഒന്നും ആരുമല്ലല്ലോ. ഞങ്ങള്‍ക്ക് കല്യാണം കഴിഞ്ഞു എന്നത് കൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും തോന്നിയിട്ടില്ല

കാരണം അത്യാവശ്യം ഞങ്ങള്‍ പ്രേമിച്ചിട്ടാണ് കല്യാണം കഴിച്ചത്. പിന്നെ ഒരുമിച്ച് താമസിച്ചില്ലെങ്കിലും കല്യാണത്തിന് മുന്‍പ് രണ്ടു ഫ്‌ലാറ്റില്‍ ആണെങ്കിലും കൊച്ചിയില്‍ തന്നെ ഉണ്ടായിരുന്നു. കൂടുതല്‍ സമയവും ഒന്നിച്ച് തന്നെ ആയിരുന്നു. വല്ലാതെ മാറ്റമൊന്നും ഉണ്ടായിട്ടില്ല.പിന്നെ നോര്‍മല്‍ ലൈഫ്സ്‌റ്റൈല്‍ ആണ്, അതും ഞങ്ങള്‍ക്ക് പരസ്പരം അറിയുന്നതാണ്. എനിക്കൊരു സ്വപ്നവും ആഗ്രഹവും ഒക്കെ ഉണ്ട് എങ്കില്‍ എന്തൊക്കെ വന്നാലും അവള്‍ അത് സപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ടാണ് ഇതത്ര ഈസി ആവുന്നത്. 

ഞാനുറങ്ങുമ്പോള്‍ എനിക്ക് സമാധാനവും സന്തോഷവും ലഭിക്കുന്നുണ്ടല്ലോ, ഇത് തന്നെയാണ് അവള്‍ക്കും വേണ്ടത്. പഴയ ജീവിതവും ഇപ്പോഴത്തെ ജീവിതവും എന്നൊന്നും ചിന്തിക്കുന്നില്ല. പരസ്പരം മനസിലാക്കുക എന്നതാണ് പ്രധാനം. കല്യാണത്തിന് മുന്‍പ് ഞങ്ങള്‍ക്ക് കെ സ്‌ക്വാഡ് ഡാന്‍സ് സ്‌കൂള്‍ തുടങ്ങി. അതേ റൂട്ടിലാണ് പൊയ്‌ക്കൊണ്ടിരുന്നത്. ഇപ്പോഴും അതേ റൂട്ടില്‍ തന്നെയാണ് പൊയ്‌ക്കൊണ്ടിരുന്നത്. ഞങ്ങള്‍ ബിസിയാണ്.
ഞങ്ങളുടെ സ്വപ്നവും ആഗ്രഹവും എല്ലാം ഒരുപോലെയാണ്. കല്യാണത്തിന് മുന്‍പ് വേറെ ജോലിയൊക്കെ നോക്കിയിരുന്നു. അതൊന്നും പറ്റുന്നില്ലായിരുന്നു. ദീപയ്ക്കും അത് മനസിലായി.

കല്യാണത്തിന് മുന്‍പ് നമ്മളെ മനസിലാക്കി അക്‌സെപ്റ്റ് ചെയ്ത ഒരാള്‍ക്ക് കല്യാണം കഴിഞ്ഞ ശേഷം മാറണം എന്നൊക്കെ പറയുമ്പോള്‍ ആണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.ഇത് എന്തൊക്കെ വന്നാലും ഒരുമിച്ച് എന്നൊരു കാര്യമുണ്ട്. അതിപ്പോള്‍ കഞ്ഞി ആണെങ്കിലും ബിരിയാണി ആണെങ്കിലും ഒരുമിച്ചാണ്. അതുകൊണ്ട് തന്നെ ഇതുവരെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും താരം പങ്ക് വച്ചു.

ചാവക്കാട് അഞ്ചങ്ങാടിയിലുള്ള അക്കാദമിയിലാണ് കുക്കു ഡാന്‍സ് പഠിച്ചിരുന്നത്. അവിടേക്ക് ഒരു കൊറിയോഗ്രാഫിക്കായി ദീപ വരികയായിരുന്നു. മാസ്റ്റര്‍ കൊറിയോഗ്രഫി ചെയ്യാന്‍  കുക്കുവിനെ ചുമതലപ്പെടുത്തി. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത്. പതിയെ സൗഹൃദത്തിലായി. വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ദീപയ്ക്ക് വിവാഹാലോചനകള്‍ വരാന്‍ തുടങ്ങിയതോടെ കുക്കു തന്റെ പ്രണയം പറയുകയായിരുന്നു. 


 

dancer suhaid kukku and deepa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES