Latest News

നിന്റെ അവസ്ഥ ഞാന്‍ അറിഞ്ഞിരുന്നില്ല; ഉള്ളില്‍ കുറ്റബോധം തോന്നുന്നു; സിന്ദയ്ക്ക് ആദരാഞ്ജലികളുമായി മഞ്ജു പത്രോസ്

Malayalilife
നിന്റെ അവസ്ഥ ഞാന്‍ അറിഞ്ഞിരുന്നില്ല; ഉള്ളില്‍ കുറ്റബോധം തോന്നുന്നു; സിന്ദയ്ക്ക് ആദരാഞ്ജലികളുമായി മഞ്ജു പത്രോസ്

സിനിമയിലെ നിരവധി മരണങ്ങള്‍ക്കാണ് ഈ ലോക്ഡൗണില്‍ മലയാളികള്‍ സാക്ഷ്യം വഹിച്ചത്. ഇപ്പോള്‍ അവസാനമായി സീരിയല്‍ സിനിമാലോകത്തിന് കണ്ണീരായിരിക്കുന്നത്. മലയാള സിനിമയിലെ പ്രശസ്ത കേശാലങ്കാര വിദഗ്ദ്ധ സിന്ദാദേവിയുടെ മരണമാണ്. കാന്‍സര്‍ സംബന്ധമായി അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സിന്ദയുടെ മരണത്തില്‍ നിരവധി താരങ്ങള്‍ ആണ് അനുശോചന കുറിപ്പ് പങ്ക് വച്ചുകൊണ്ട് രംഗത്ത് വന്നത്. ഇപ്പോള്‍ ബിഗ് ബോസ് താരവും നടിയുമായ മഞ്ജു പത്രോസ് പങ്ക് വച്ച ഒരു കുറിപ്പാണാണ് ശ്രദ്ധനേടുന്നത്. കുറച്ച് തവണ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിന്ദ കടന്നു പോയ കഠിനമായ നിമിഷങ്ങളെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും മഞ്ജു സമൂഹമാധ്യമത്തില്‍ കുറിച്ചു. സിന്ദയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.

'ഇന്ന് സ്‌നേഹയുടെ ഫോണ്‍ കോളിലൂടെയാണ് അറിഞ്ഞത് 'സിന്ദ' നീ അര്‍ബുദത്തിന് കീഴടങ്ങി എന്ന്. വളരെ ചുരുക്കം ചില വര്‍ക്കുകളില്‍ മാത്രം എന്റെ കൂടെ ഹെയര്‍ഡ്രെസ്സറായി വര്‍ക്ക് ചെയ്തിട്ടുള്ളൂ നീ .. എങ്കിലും നിന്നെ ഞാന്‍ മറന്നിട്ടില്ല'. ' ഇടയ്‌ക്കൊക്കെ നീ വിളിക്കുമായിരുന്നു.. നീ കടന്നുപോയ ദുര്‍ഘടം പിടിച്ച നിമിഷങ്ങള്‍ ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല.. എവിടെയോ ഉള്ളില്‍ ഒരു കുറ്റബോധം തോന്നുന്നു. കാണാമറയത്ത് എങ്ങോ മറഞ്ഞ നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു', എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്'

2011 പുറത്തിറങ്ങിയ ' നാടകമേ ഉലകം ' എന്ന സിനിമയിലൂടെയാണ് സിനിമയില്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആയി സിന്ദാ വര്‍ക്ക് ചെയ്ത് തുടങ്ങിയത്. 50 ഓളം സിനിമകളിലും സീരിയലുകളിലും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ഓഗസ്റ്റ് 18ന് രാവിലെ 7.30 ന് ആയിരുന്നു സിന്ദയുടെ അന്ത്യം.

 

Manju pathrose condoles to hair stylist zinda death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക